#abhiramisuresh | മറ്റൊരു കുട്ടി കൂടെ പ്രാണന്‍ വെടിഞ്ഞു, എന്താലെ? കമന്റ്‌സ് കഴുകന്മാര്‍ കൊത്തിപ്പറിക്കുമ്പോള്‍ പുച്ഛം മാത്രം; സൈബര്‍ ആക്രമണത്തിനെതിരെ അഭിരാമി

#abhiramisuresh | മറ്റൊരു കുട്ടി കൂടെ പ്രാണന്‍ വെടിഞ്ഞു, എന്താലെ? കമന്റ്‌സ് കഴുകന്മാര്‍ കൊത്തിപ്പറിക്കുമ്പോള്‍ പുച്ഛം മാത്രം; സൈബര്‍ ആക്രമണത്തിനെതിരെ അഭിരാമി
Jun 18, 2024 12:36 PM | By Athira V

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടിയുടെ മരണം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സൈബര്‍ ആക്രമണങ്ങളാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയുള്ള ചര്‍ച്ചകളും സജീവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. 

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അഭിരാമിയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയുടെ ആക്രമണം നിരന്തരം നേരിടേണ്ടി വരാറുള്ള താരമാണ് അഭിരാമി. കഴിഞ്ഞ ദിവസവും സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങള്‍ക്കെതിരെ അഭിരാമി പ്രതികരിച്ചിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. 

സൈബര്‍ ബുള്ളിയിംഗിനു ഇരയായ മറ്റൊരു കുട്ടി കൂടെ പ്രാണന്‍ വെടിഞ്ഞു. എന്താലെ? നേരമ്പോക്കിനും ഫ്രസ്റ്റേഷന്‍സ് മാറ്റാനും വെറുപ്പ് പ്രകടിപ്പിക്കാനും എടുക്കുന്ന സമയവും എഫര്‍ട്ട് വേണ്ട, മനുഷ്യരെ അവരുടെ വഴിക്ക് വിടാന്‍, വേട്ടയാടാതിരിക്കാന്‍. പലരേയും പല കമന്റ്‌സ് കഴുകന്മാര്‍ കൊത്തിപ്പറിക്കുമ്പോള്‍ പുച്ഛം മാത്രം ആണ് തോന്നാറ്! 

കഷ്ടപെട്ട് സ്വന്തം കാലില്‍ നില്‍ക്കുന്നവരെയും അവരുടെ സ്വപ്നങ്ങള്‍ക്ക് പുറകെ പോകുന്നവരേയും പരിഹസിക്കുമ്പോള്‍, നിങ്ങള്‍ മാത്രം ആണ് ചെറുതാവുക. 30 വയസ്സ് പോലും ആവാത്ത എനിക്കുള്ള പക്വത എങ്കിലും ചിലര്‍ കാണിച്ചിരുന്നുവെങ്കില്‍ എന്ന് എപ്പോളും തോന്നാറുണ്ട്.

എന്തായാലും, ഈ പറഞ്ഞ കഴുകന്മാര്‍ക്കും മനസ്സില്‍ നന്മ സൂക്ഷിക്കുന്നവര്‍ക്കുമൊക്കെ നല്ലത് തന്നെ വരട്ടെ. കഴുകന്മാര്‍ കൊത്തിപ്പറിച്ച സ്വപ്നങ്ങള്‍ക്ക് വിടപറഞ്ഞ ആ മോള്‍ക്ക്, എന്റെ ആദരാഞ്ജലികള്‍. കാരണം എനിക്കുമുണ്ട്, സഹോദരിമാര്‍ 

#abhiramisuresh #slams #cyber #bulliying #amid #influencer #ending #her #life #because #cyber #bullying

Next TV

Related Stories
 #ManjimaMohan | കുഞ്ഞിന് ജന്മം നൽകൂയെന്ന് പറയാൻ എളുപ്പമാണ്, കല്യാണം കഴിഞ്ഞ് പിറ്റേന്ന് മുതൽ കേൾക്കാൻ തുടങ്ങി; മഞ്ജിമ മോഹൻ

Jun 26, 2024 08:48 PM

#ManjimaMohan | കുഞ്ഞിന് ജന്മം നൽകൂയെന്ന് പറയാൻ എളുപ്പമാണ്, കല്യാണം കഴിഞ്ഞ് പിറ്റേന്ന് മുതൽ കേൾക്കാൻ തുടങ്ങി; മഞ്ജിമ മോഹൻ

ഇപ്പോഴിതാ പ്രണയ കാലത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് മഞ്ജിമ...

Read More >>
#saikrishnan | 'മൂന്ന് മാസം ചത്തപോലെ കിടക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്, കപ്പിന് പകരം ബെൽറ്റാണ് ഞങ്ങൾക്ക് സമ്മാനമായി കിട്ടിയത്'

Jun 26, 2024 07:27 PM

#saikrishnan | 'മൂന്ന് മാസം ചത്തപോലെ കിടക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്, കപ്പിന് പകരം ബെൽറ്റാണ് ഞങ്ങൾക്ക് സമ്മാനമായി കിട്ടിയത്'

ഭക്ഷണം അടക്കമുള്ളവയിൽ നിയന്ത്രണം ഹൗസിലുള്ളതിനാൽ ഷോയിൽ പോകുന്നവരെല്ലാം നൂറ് ദിവസം കഴിയുമ്പോഴേക്കും ശരീരഭാരം ക്രമാതീതമായി കുറഞ്ഞ്...

Read More >>
#shalininair |  നീറ്റല്‍ ആദ്യമായി ഞാനറിഞ്ഞു, ഉണ്ണിക്കുട്ടന് രണ്ട് വയസ്സുള്ളപ്പോഴാണ് അമ്മയെ ഏല്‍പ്പിച്ച് ഞാൻ അതിന് പോയത്; ശാലിനി പറയുന്നു

Jun 25, 2024 02:31 PM

#shalininair | നീറ്റല്‍ ആദ്യമായി ഞാനറിഞ്ഞു, ഉണ്ണിക്കുട്ടന് രണ്ട് വയസ്സുള്ളപ്പോഴാണ് അമ്മയെ ഏല്‍പ്പിച്ച് ഞാൻ അതിന് പോയത്; ശാലിനി പറയുന്നു

ക്ഷീണിച്ച കണ്‍പോളകളെ ഉറങ്ങാന്‍ അനുവദിക്കാതെ കുഞ്ഞുറങ്ങും വരെ ഉറക്കമൊഴിച്ച് സ്‌നേഹമൂട്ടി വളര്‍ത്തിയ മകന്റെ വിജയത്തിന്റെ ആദ്യത്തെ അവകാശി ഞാനല്ല...

Read More >>
#jasminjaffar | മനുഷ്യന്മാരാണല്ലോ പുള്ളേ! കൂടെ നിന്ന് ചതിച്ചവരെ ഓർത്താണ് വിഷമം; നീയൊക്കെ കിടന്ന് കളിച്ചപ്പോൾ ഞാൻ...; ജാസ്മിൻ പറയുന്നു

Jun 25, 2024 01:21 PM

#jasminjaffar | മനുഷ്യന്മാരാണല്ലോ പുള്ളേ! കൂടെ നിന്ന് ചതിച്ചവരെ ഓർത്താണ് വിഷമം; നീയൊക്കെ കിടന്ന് കളിച്ചപ്പോൾ ഞാൻ...; ജാസ്മിൻ പറയുന്നു

ഈ സീസണിലെ സ്ട്രോങ് ആയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു എങ്കിലും വലിയ വിമർശനങ്ങളും വിവാ​ദങ്ങളും ജാസ്മിനെതിരെ...

Read More >>
#rebeccasanthosh | നിന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ചോ? അവനെ കാണിക്കുന്നതു പോലുമില്ലല്ലോ? യുവതിയ്ക്ക് റബേക്കയുടെ മറുപടി

Jun 25, 2024 01:13 PM

#rebeccasanthosh | നിന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ചോ? അവനെ കാണിക്കുന്നതു പോലുമില്ലല്ലോ? യുവതിയ്ക്ക് റബേക്കയുടെ മറുപടി

പരമ്പര ഹിറ്റായി മാറിയതോടെ റബേക്കയും താരമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് റബേക്ക. താരത്തിന്റെ റീലുകളും...

Read More >>
Top Stories

News Roundup