#jasmin | മതം പ്രശ്‌നമില്ലെങ്കില്‍ ഗബ്രിയും ജാസ്മിനും തമ്മില്‍ വിവാഹം കഴിക്കണം! ജാസ്മിനോട് ആരാധകരുടെ അഭ്യർഥന

#jasmin | മതം പ്രശ്‌നമില്ലെങ്കില്‍ ഗബ്രിയും ജാസ്മിനും തമ്മില്‍ വിവാഹം കഴിക്കണം! ജാസ്മിനോട് ആരാധകരുടെ അഭ്യർഥന
Jun 25, 2024 09:39 AM | By Susmitha Surendran

(moviemax.in)  മലയാളത്തില്‍ ആരംഭിച്ച ബിഗ് ബോസ് ഷോ അവസാനിച്ചിരിക്കുകയാണ്. അങ്ങനെ വിജയകരമായി ആറ് സീസണുകളും പൂര്‍ത്തിയായി.

ഇത്തവണ ഏറ്റവും കൂടുതല്‍ പേരും ജാസ്മിന്‍ ജാഫര്‍ എന്ന മത്സരാര്‍ത്ഥിയെ പറ്റിയാണ് ചര്‍ച്ച ചെയ്തത്. ഷോയിലെത്തി ആദ്യദിവസം തന്നെ സഹമത്സരാര്‍ത്ഥിയായ ഗബ്രിയുമായി കോമ്പോ സൃഷ്ടിച്ചതാണ് ജാസ്മിനെ വാര്‍ത്തകളില്‍ നിറച്ചത്. 


പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഗബ്രി-ജാസ്മിന്‍ എന്നീ പേരുകള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് കാരണമായത്. ഈ സീസണില്‍ വിജയസാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും ജാസ്മിന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അര്‍ഹിച്ച അംഗീകാരം ജാസ്മിന് ലഭിച്ചില്ലെന്നാണ് പൊതുവേയുള്ള ആരോപണം.

അതേസമയം പുറത്തു വന്നതിനുശേഷം ജാസ്മിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഷോയിലേക്ക് പോയതിന്റെ പേരില്‍ ഏറ്റവുമധികം സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവന്ന മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. വിവാഹമുറിപ്പിച്ചിരുന്ന യുവാവ് പോലും താരത്തിനെതിരെ തിരിഞ്ഞു. 


ഇത്തരം വിഷയങ്ങളില്‍ ജാസ്മിന്‍ മറുപടി പറയുമെന്ന് പലരും കരുതിയെങ്കിലും യാതൊരുവിധ പ്രതികരണങ്ങളുമായി താരം വന്നില്ല. എന്നാല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ രസകരമായ പോസ്റ്റുകളാണ് ജാസ്മിനിപ്പോള്‍ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.

ബിഗ് ബോസിലൂടെ ലഭിച്ച സുഹൃത്തായ റെസ്മിനൊപ്പം ചെറിയ യാത്രകളിലാണ് താരം. ബീച്ച് സൈഡില്‍ നിന്നുള്ള റീല്‍സ് വീഡിയോയാണ് പുതിയതായി ജാസമിന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇതിന് താഴെ നൂറുക്കണക്കിന് കമന്റുകളാണ് വരുന്നത്. ചിലര്‍ ജാസ്മിനെ അനുകൂലിച്ചും മറ്റ് ചിലര്‍ വിമര്‍ശിച്ച് കൊണ്ടുള്ള കമന്റുകളുമാണ് ഇട്ടിരിക്കുന്നത്. 

ജാസ്മിനെ മനസ് കൊണ്ട് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. പഴയത് പോലെ ചിന്നുവായി ജാസ്മിന്‍ തിരിച്ച് വരുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്. ചിരിയും കളിയും നിറഞ്ഞ യൂട്യൂബ് വീഡിയോസ് മിസ് ചെയ്യുന്നു. ജാസ്മിന്റെ ഫാന്‍ ആയതില്‍ അഭിമാനിക്കുന്നു.. എന്നിങ്ങനെ നിരവധി കമന്റുകളാണ് താരത്തെ അനുകൂലിച്ച് വരുന്നത്. 

എന്നാല്‍ അഹങ്കാരത്തിന് കയ്യും കാലും വെച്ചവളാണ്. ഒരു സ്ത്രീ ഇങ്ങനെ ആകാന്‍ പാടില്ല എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ്. അവരുടെ ബിഗ് ബോസിലെ പ്രകടനം അത് കാണിച്ച് തന്നു എന്ന് പറഞ്ഞ് ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

ഇതിനിടെ ഗബ്രിയെ ജാസ്മിന്‍ വിവാഹം കഴിക്കണമെന്നാണ് ചിലരുടെ ആവശ്യം. നിങ്ങള്‍ ശരിക്കും നല്ല ജോഡിയാണ്. രണ്ടാളും പരസ്പരം ഇഷ്ടപ്പെടുന്നുണ്ട്. മതവും ജാതിയുമൊന്നും പ്രശ്‌നമില്ലെങ്കില്‍ നല്ല മനസുകളായി ഇരുവരും വിവാഹം കഴിക്കാനാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ ജാസ്മിനും ഗബ്രിയും പുറത്ത് വന്നതിന് ശേഷം ആദ്യമിട്ട വീഡിയോ ബീച്ചില്‍ നിന്നുള്ളതാണ്. എന്നും നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് ഇതുപോലെ തുടരണം. ഗബ്രി നല്ലൊരു വ്യക്തിയാണ്.

അവന്‍ നിന്നെ സംരംക്ഷിക്കാനെ നോക്കിയിട്ടുള്ളു. നിന്നെ പോലെയുള്ള പെണ്‍കുട്ടികള്‍ക്ക് ആണിന്റെ സഹായമില്ലാതെയും ജീവിക്കാം. വിവാഹം കഴിക്കാന്‍ തോന്നുമ്പോള്‍ മാത്രം വിവാഹം കഴിക്കുക. എല്ലാവരും ഗബ്രിയെ പോലെ ആയിരിക്കില്ലെന്നും തുടങ്ങി നിരവധി പേരാണ് ജാസ്മിനെ പിന്തുണച്ച് എത്തുന്നത്. 

#Gabri #Jasmin #should #get #married #religion #not #problem #Fan #request #Jasmin

Next TV

Related Stories
#sadhikavenugopal | പൊക്കി പറയുവല്ല, ഇപ്പോള്‍ 55 വയസ് തോന്നിക്കുന്നു; മറുപടി നല്‍കി സാധികയും

Jun 28, 2024 04:36 PM

#sadhikavenugopal | പൊക്കി പറയുവല്ല, ഇപ്പോള്‍ 55 വയസ് തോന്നിക്കുന്നു; മറുപടി നല്‍കി സാധികയും

അവതാരകയായും സീരിയല്‍ താരമായുമെല്ലാം സാധിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലൂടേയും സാധിക ആരാധകരെ...

Read More >>
#kalidasjayaram | അവസരം ലഭിച്ചാൽ പോവാതിരിക്കുമോ? ഞാൻ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റർ ആവുന്നു -കാളിദാസ് ജയറാം

Jun 28, 2024 01:27 PM

#kalidasjayaram | അവസരം ലഭിച്ചാൽ പോവാതിരിക്കുമോ? ഞാൻ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റർ ആവുന്നു -കാളിദാസ് ജയറാം

പിന്നീട് നിരവധി മലയാള സിനിമകളിൽ അഭിനയിച്ച കാളിദാസ് തമിഴ് സിനിമകളിലേക്കും ചുവടുവെച്ചു....

Read More >>
AKlohithadas | വെള്ളിത്തിരയില്‍ മായാത്ത കഥാപാത്രങ്ങളുണ്ട്; ഓര്‍മകളുടെ അമരത്ത് 'ലോഹി'യും; വിട പറഞ്ഞിട്ട് 15 വർഷം

Jun 28, 2024 09:05 AM

AKlohithadas | വെള്ളിത്തിരയില്‍ മായാത്ത കഥാപാത്രങ്ങളുണ്ട്; ഓര്‍മകളുടെ അമരത്ത് 'ലോഹി'യും; വിട പറഞ്ഞിട്ട് 15 വർഷം

ആ കലാകാരന്‍ എന്തുകൊണ്ട് വ്യത്യസ്തനായി എന്ന് മനസ്സിലാക്കാന്‍ കിരീടം, ചെങ്കോൽ എന്നീ രണ്ടു സിനിമകളിലെ കഥാപാത്രങ്ങള്‍ മാത്രം...

Read More >>
#ArchanaKavi  | സത്യത്തിൽ ഒരു ഭാഷയും മര്യാദക്ക് അറിയില്ല; മുടിയെല്ലാം നരച്ചു: വീഡിയോ പങ്കു വെച്ച് അർച്ചന കവി

Jun 27, 2024 07:58 PM

#ArchanaKavi | സത്യത്തിൽ ഒരു ഭാഷയും മര്യാദക്ക് അറിയില്ല; മുടിയെല്ലാം നരച്ചു: വീഡിയോ പങ്കു വെച്ച് അർച്ചന കവി

പൊതുവേ പലതരം ബുള്ളിയിം​ഗ് നേരിട്ടിട്ടുണ്ടെങ്കിലും അവയെല്ലാം തമാശ രൂപേണ, അല്ലെങ്കിൽ തിരിച്ച് ട്രോൾ ചെയ്യുന്ന പോലെയാണ് താരം...

Read More >>
#ashikaasokan | എന്‍ഗേജ്‌മെന്റ് കഴിഞ്ഞിരുന്നു;  മറ്റെന്തിനേക്കാളും വലുത് അതായിരുന്നു! പിരിയാനുള്ള കാരണം പറഞ്ഞ് അഷിക

Jun 27, 2024 02:47 PM

#ashikaasokan | എന്‍ഗേജ്‌മെന്റ് കഴിഞ്ഞിരുന്നു; മറ്റെന്തിനേക്കാളും വലുത് അതായിരുന്നു! പിരിയാനുള്ള കാരണം പറഞ്ഞ് അഷിക

പഠിത്തത്തിലൊക്കെ അമ്മയായിരുന്നു പിന്തുണ. നമുക്ക് അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്നതല്ലെങ്കിലും ഞാന്‍ ലോണ്‍ എടുത്തോളാം നീ പഠിച്ചോളൂ എന്നായിരുന്നു...

Read More >>
 #ManjimaMohan | കുഞ്ഞിന് ജന്മം നൽകൂയെന്ന് പറയാൻ എളുപ്പമാണ്, കല്യാണം കഴിഞ്ഞ് പിറ്റേന്ന് മുതൽ കേൾക്കാൻ തുടങ്ങി; മഞ്ജിമ മോഹൻ

Jun 26, 2024 08:48 PM

#ManjimaMohan | കുഞ്ഞിന് ജന്മം നൽകൂയെന്ന് പറയാൻ എളുപ്പമാണ്, കല്യാണം കഴിഞ്ഞ് പിറ്റേന്ന് മുതൽ കേൾക്കാൻ തുടങ്ങി; മഞ്ജിമ മോഹൻ

ഇപ്പോഴിതാ പ്രണയ കാലത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് മഞ്ജിമ...

Read More >>
Top Stories