#SreekumaranThambi | മാക്ട ലെജന്‍ഡ് ഓണർ പുരസ്‍കാരം ശ്രീകുമാരൻ തമ്പിക്ക്

#SreekumaranThambi | മാക്ട ലെജന്‍ഡ് ഓണർ പുരസ്‍കാരം ശ്രീകുമാരൻ തമ്പിക്ക്
Jun 28, 2024 05:18 PM | By VIPIN P V

ലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ ലെജന്‍ഡ് ഓണര്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്.

ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്ന് വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പവും അടങ്ങുന്നതാണ്.

സംവിധായകൻ സിബി മലയിൽ ചെയർമാനും തിരക്കഥാകൃത്ത് എസ് എൻ സ്വാമി, സംഗീത സംവിധായകൻ വിദ്യാധരൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.

എറണാകുളം ആശിർഭവനിൽ വച്ച് നടന്ന മാക്ടയുടെ വാർഷിക പൊതുയോഗത്തിൽ ജൂറി ചെയർമാൻ സിബി മലയിലാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

സെപ്റ്റംബര്‍ ആദ്യവാരം കൊച്ചിയിൽ വെച്ച് നടക്കുന്ന മാക്റ്റയുടെ മുപ്പതാം വാർഷിക ആഘോഷച്ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

സംവിധായകന്‍, നിര്‍മ്മാതാവ്, ​ഗാനരചയിതാവ്, സം​ഗീത സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ സിനിമയുടെ നാനാ വഴികളില്‍ പ്രതിഭ തെളിയിച്ച വ്യക്തിത്വമാണ് ശ്രീകുമാരന്‍ തമ്പി.

കാട്ടുമല്ലിക എന്ന ചിത്രത്തിലെ ​ഗാനരചയിതാവായി 1966 ലാണ് ശ്രീകുമാരന്‍ തമ്പിയുടെ സിനിമാ അരങ്ങേറ്റം.

1974 ല്‍ പുറത്തെത്തിയ ചന്ദ്രകാന്തത്തിലൂടെ സംവിധായകനായി അരങ്ങേറി. മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്യുകയും ഇരുപതിലേറെ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.

സിനിമ, കണക്കും കവിതയും എന്ന പുസ്തകത്തിന് സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 1989 ല്‍ ലഭിച്ചു.

പല കാലങ്ങളിലായി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ അഞ്ച് തവണ ലഭിച്ചു. സിനിമാ രം​ഗത്തെ സമ​ഗ്ര സംഭാവനയ്ക്കുള്ള കേരള സര്‍ക്കാരിന്‍റെ ജേ സി ഡാനിയേല്‍ പുരസ്കാരം 2017 ലും ലഭിച്ചു.

#MactaLegendHonorAward #SreekumaranThambi

Next TV

Related Stories
#mammootty | മമ്മുട്ടി പകര്‍ത്തിയ ചിത്രം ലേലം ചെയ്തു; മൂന്ന് ലക്ഷം രൂപക്ക് വിളിച്ചെടുത്ത് വ്യവസായി

Jun 30, 2024 08:11 PM

#mammootty | മമ്മുട്ടി പകര്‍ത്തിയ ചിത്രം ലേലം ചെയ്തു; മൂന്ന് ലക്ഷം രൂപക്ക് വിളിച്ചെടുത്ത് വ്യവസായി

ഒരു ലക്ഷം രൂപയായിരുന്നു അടിസ്ഥാനവില. വ്യവസായി അച്ചു ഉള്ളട്ടിലാണ് ചിത്രം ലേലം...

Read More >>
#ammaassociation | അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ്: വനിതാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ തര്‍ക്കം

Jun 30, 2024 07:27 PM

#ammaassociation | അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ്: വനിതാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ തര്‍ക്കം

അമ്മയുടെ ഭരണഘടന പ്രകാരം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലുവനിതകള്‍...

Read More >>
#edavelababu | ‘പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ചു; വലിയ ആക്രമണം നേരിട്ടപ്പോൾ അമ്മയിലെ ഒരാൾ പോലും പിന്തുണച്ചില്ല’ -ഇടവേള ബാബു

Jun 30, 2024 05:37 PM

#edavelababu | ‘പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ചു; വലിയ ആക്രമണം നേരിട്ടപ്പോൾ അമ്മയിലെ ഒരാൾ പോലും പിന്തുണച്ചില്ല’ -ഇടവേള ബാബു

സംഘടനയുടെ പ്രവർത്തനങ്ങളിൽ മമ്മൂട്ടിയും മോഹൻ ലാലും ഇന്നസെന്റും അടക്കം നേതൃത്വത്തിലുണ്ടായിരുന്നവർ വലിയ പിന്തുണയാണു നൽകിയതെന്നും അദ്ദേഹം...

Read More >>
#ammaorganisation | ഇടവേള ബാബുവിന് പകരക്കാരനായി സിദ്ദിഖ്; അമ്മയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

Jun 30, 2024 04:46 PM

#ammaorganisation | ഇടവേള ബാബുവിന് പകരക്കാരനായി സിദ്ദിഖ്; അമ്മയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ജയന്‍ ചേര്‍ത്തലയും...

Read More >>
#salimkumar | 'ഇടവേള ബാബു ഇല്ലാതെ എന്തമ്മ, അമ്മയില്ലാതെ എന്ത് ഇടവേള ബാബു'; കുറിപ്പുമായി സലീംകുമാർ

Jun 30, 2024 02:03 PM

#salimkumar | 'ഇടവേള ബാബു ഇല്ലാതെ എന്തമ്മ, അമ്മയില്ലാതെ എന്ത് ഇടവേള ബാബു'; കുറിപ്പുമായി സലീംകുമാർ

സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരരം​ഗത്തുള്ളത്. ഇപ്പോഴിതാ ഇടവേള ബാബുവിനെക്കുറിച്ച് സഹതാരം സലീം കുമാർ ഫെയ്സ്ബുക്കിൽ...

Read More >>
Top Stories