#DarshanaRajendran |'സ്ക്രിപ്റ്റിൽ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്, അപ്പോൾ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല'; ദർശന രാജേന്ദ്രൻ

#DarshanaRajendran  |'സ്ക്രിപ്റ്റിൽ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്, അപ്പോൾ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല';  ദർശന രാജേന്ദ്രൻ
Jun 26, 2024 04:16 PM | By Susmitha Surendran

(moviemax.in)  മലയാളത്തിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് എപ്പോഴും തിളങ്ങി നിൽക്കുന്ന താരമാണ് ദർശന രാജേന്ദ്രൻ.  ഇപ്പോഴിതാ ആന്തോളജി ചിത്രമായ ‘ആണും പെണ്ണും’ എന്ന സിനിമയിലെ ആഷിഖ് അബു സംവിധാനം ചെയ്ത ‘റാണി’ എന്ന സെഗ്മെന്റിലെ ഇന്റിമേറ്റ് രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് ദർശന രാജേന്ദ്രൻ.

ഉണ്ണി. ആർ എഴുതിയ ‘പെണ്ണും ചെറുക്കനും’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ആഷിഖ് അബു ചിത്രമൊരുക്കിയത്. തന്റെ ശരീരവും ശബ്‌ദവുമെല്ലാം തന്റെ ടൂൾ മാത്രമാണ് എന്നാണ് ദർശന പറയുന്നത്.


ആ സിനിമയിലെ ബാക്കി സീനുകൾക്ക് വേണ്ടി എടുത്ത തയ്യാറെടുപ്പുകൾ തന്നെയാണ് ഇന്റിമേറ്റ് സീനിന് വേണ്ടിയും താൻ എടുത്താതെന്നും ദർശന പറയുന്നു.

സ്ക്രിപ്റ്റിൽ എഴുതിയിറക്കുന്നത് തുണിയില്ല എന്നത് കൊണ്ട് തന്നെ തനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നും ദർശന ചോദിക്കുന്നു. “ആണും പെണ്ണും എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി ഒരു ഇന്റിമേറ്റ് സീൻ ചെയ്യുന്നത്.

എങ്ങനെയാണ് ഷൂട്ട്‌ ചെയ്യുന്നത് എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. ഷോട്ട് സ്റ്റോറി വായിക്ക് എന്നിട്ട് വിളിക്ക് എന്നായിരുന്നു ആഷിഖ് ഏട്ടൻ പറഞ്ഞത്.

ഷോർട്ട് സ്റ്റോറി വായിച്ചപ്പോൾ നല്ല രസമുള്ള ഒരു കഥ എന്നാണ് തോന്നിയത്. എനിക്ക് എന്തായാലും ചെയ്യണം എന്നാണ് തോന്നിയത്. എനിക്ക് വേറേ ചോദ്യങ്ങൾ ഒന്നുമില്ലായിരുന്നു.

ആഷിഖ് ഏട്ടൻ എന്ന സംവിധായകനിലും ഷൈജുക്കയെന്ന സിനിമട്ടോഗ്രാഫറിലും റോഷൻ എന്ന എന്റെ കോ ആക്ടറിലും എനിക്ക് വലിയ വിശ്വാസമായിരുന്നു. മൂന്ന് പേരെയും ഞാൻ അത്രയും റെസ്‌പെക്ട് ചെയ്യുന്നുണ്ട്. അത്രയും സേഫ് ആയിട്ട് തോന്നുന്ന ആൾക്കാരാണ്.

അതുകൊണ്ട് തന്നെ എനിക്ക് അങ്ങനെയുള്ള ചോദ്യങ്ങൾ ഇല്ലായിരുന്നു. ആ സിനിമയിലെ ബാക്കി സീനുകൾക്ക് വേണ്ടി എടുത്ത തയ്യാറെടുപ്പുകൾ തന്നെയാണ് ആ ഒരു സീനിന് വേണ്ടിയും ഞാൻ നടത്തിയിട്ടുള്ളൂ.

ആ സിനിമയെ ഞാൻ അങ്ങനെ തന്നെയാണ് ട്രീറ്റ്‌ ചെയ്തത്. ഞങ്ങൾ കോളേജിൽ ഇരുന്ന് സംസാരിക്കുന്ന സീൻ ഷൂട്ട്‌ ചെയ്ത പോലെ തന്നെയാണ് ആ ഇന്റിമേറ്റ് സീനും എടുത്തത്.

അത് ഹ്യൂമൻ നേച്വറിന്റെ ഭാഗമാണ്. അത് വലിയൊരു സംഭവം ആക്കേണ്ട ആവശ്യമില്ല. എന്റെ ശരീരവും എന്റെ ശബ്‌ദവുമെല്ലാം എന്റെ ടൂൾ മാത്രമാണ് എന്നാണ് ഞാൻ കരുതുന്നത്.

ആ ചിന്ത എനിക്ക് നാടകത്തിൽ നിന്ന് കിട്ടിയതാണ്. അത് എന്തൊക്കെ രീതിയിൽ യൂസ് ചെയ്യാൻ പറ്റും അങ്ങനെയെല്ലാം ഞാൻ ഉപയോഗിക്കും.

എന്റെ ചിന്തയിൽ ആ കഥാപാത്രം മാത്രമേയുള്ളൂ. കഥാപാത്രം ആ സമയത്ത് ഈ സിറ്റുവേഷനിലൂടെയാണ് പോവുന്നത്. അപ്പോൾ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല.

സീനിൽ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്. അതിലൊരു ചർച്ചയില്ലല്ലോ. മറ്റെല്ലാ സീനുകളും പോലെ തന്നെയായിരുന്നു ആ ഭാഗവും.” എന്നാണ്  അഭിമുഖത്തിൽ ദർശന പറഞ്ഞത്.


#DarshanaRajendran #talks #about #intimate #scene #segment #called '#Rani'.

Next TV

Related Stories
#meeranandan |  ലൈറ്റ് ലൈലാക് ബ്ലൗസും ഗോള്‍ഡന്‍ ഡിസൈന്‍ സാരിയും; വധുവായി അണിഞ്ഞൊരുങ്ങി മീര

Jun 29, 2024 09:19 AM

#meeranandan | ലൈറ്റ് ലൈലാക് ബ്ലൗസും ഗോള്‍ഡന്‍ ഡിസൈന്‍ സാരിയും; വധുവായി അണിഞ്ഞൊരുങ്ങി മീര

നെക്‌ലേസും മാച്ചിങ് ആയ ലോങ് ചെയിനും ജിമിക്കിയുമായിരുന്നു പ്രധാന ആഭരണങ്ങള്‍. കൈയില്‍ വളകളും ചെറിയ നെറ്റിച്ചുട്ടിയും മീരയുടെ സൗന്ദര്യത്തിന്...

Read More >>
#MeeraNandan | നടി മീരാ നന്ദൻ ഗുരുവായൂരിൽ വിവാഹിതയായി

Jun 29, 2024 07:50 AM

#MeeraNandan | നടി മീരാ നന്ദൻ ഗുരുവായൂരിൽ വിവാഹിതയായി

മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമയ്ക്ക് ശേഷം താരം ഇപ്പോള്‍ ദുബായില്‍...

Read More >>
#Lena | അഭിമാനം വാനോളം; ഭർത്താവിന്റെ പുതിയ നേട്ടം വെളിപ്പെടുത്തി ലെന

Jun 28, 2024 09:34 PM

#Lena | അഭിമാനം വാനോളം; ഭർത്താവിന്റെ പുതിയ നേട്ടം വെളിപ്പെടുത്തി ലെന

ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തന്റെ വിവാഹവാർത്തയും ലെന...

Read More >>
#pearlymaaney | ദൈവമേ എവിടെ പോയാലും എനിക്ക് ഇതാണല്ലോ ​ഗതി: പേർളിയുടെ അവസ്ഥ കണ്ട് ചിരിച്ച് ആരാധകർ

Jun 28, 2024 09:07 PM

#pearlymaaney | ദൈവമേ എവിടെ പോയാലും എനിക്ക് ഇതാണല്ലോ ​ഗതി: പേർളിയുടെ അവസ്ഥ കണ്ട് ചിരിച്ച് ആരാധകർ

ഇപ്പോൾ തായ്ലാന്റിൽ ഫാമിലി ട്രിപ്പ് നടത്തിയ വീഡിയോസ് യൂട്യൂബിൽ...

Read More >>
#anoopsathyan |  വഴക്ക് പറയല്ലേ വാപ്പാ എന്നാണ് തിരികെ എത്തിയ ഉടനെ അവന്‍ പറഞ്ഞത്! മകനെ പറ്റി സിദ്ദിഖ് പറഞ്ഞതിനെ പറ്റി അനൂപ് സത്യ

Jun 28, 2024 08:13 PM

#anoopsathyan | വഴക്ക് പറയല്ലേ വാപ്പാ എന്നാണ് തിരികെ എത്തിയ ഉടനെ അവന്‍ പറഞ്ഞത്! മകനെ പറ്റി സിദ്ദിഖ് പറഞ്ഞതിനെ പറ്റി അനൂപ് സത്യ

മെഗാസ്റ്റാര്‍ മമ്മൂട്ടിയടക്കമുള്ളവരുടെ എഴുത്തുകള്‍ ഏവരുടെയും കണ്ണുകള്‍ നിറയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ സംവിധായകനും സത്യന്‍ അന്തിക്കാടിന്റെ...

Read More >>
#manjummalboys | ‘മഞ്ഞുമ്മൽ ബോയ്​സ്’​ നിർമാതാക്കളുടെ അറസ്റ്റിനുള്ള വിലക്ക്​ നീട്ടി

Jun 28, 2024 07:40 PM

#manjummalboys | ‘മഞ്ഞുമ്മൽ ബോയ്​സ്’​ നിർമാതാക്കളുടെ അറസ്റ്റിനുള്ള വിലക്ക്​ നീട്ടി

നിർമാതാക്കളായ നടൻ സൗബിൻ ഷാഹിർ, ഷോൺ ആന്‍റണി, ഷാഹിർ ബാബു എന്നിവരെ അറസ്റ്റ്​ ചെയ്യരുതെന്ന ഉത്തരവാണ്​ ജസ്റ്റിസ്​ സി.എസ്​. ഡയസ്​...

Read More >>
Top Stories