(moviemax.in) മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. 2006- ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആ വർഷം തന്നെ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രം ‘നോട്ട്ബുക്കിലും’ മികച്ച പ്രകടനമായിരുന്നു പാർവതി കാഴ്ചവെച്ചത്.
പിന്നീട് തമിഴ്, കന്നഡ തുടങ്ങീ ഭാഷകളിലും പാർവതി സജീവമായിരുന്നു. 2025-ൽ പുറത്തിറങ്ങിയ അഞ്ജലി മേനോൻ ചിത്രം ‘ബാംഗളൂർ ഡെയ്സി’ലൂടെയാണ് പിന്നീട് കരിയറിൽ വലിയൊരു ബ്രേക്ക്ത്രൂ പാർവതിക്ക് ലഭിക്കുന്നത്.
പൃഥ്വിരാജിനൊപ്പം ‘എന്ന് നിന്റെ മൊയ്ദീൻ’ എന്ന ചിത്രത്തിൽ കാഞ്ചനമാലയായി ഗംഭീര പ്രകടനമായിരുന്നു പാർവതി കാഴ്ചവെച്ചത്.
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ ആണ് പാർവതിയുടെ ഏറ്റവും പുതിയ ചിത്രം. പാർവതിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഉള്ളൊഴുക്കിലെ അഞ്ജു.
ഇപ്പോഴിതാ തനിക്ക് ഇനിയും പ്രണയ ചിത്രങ്ങൾ ചെയ്യണമെന്ന് പറഞ്ഞിരിക്കുകയാണ് പാർവതി. താൻ എല്ലാ അഭിമുഖങ്ങളിലും ഇതിനെ പറ്റി സംസാരിക്കാറുണ്ടെന്നും, കോമഡി ആണെങ്കിലും, ആക്ഷൻ ആണെങ്കിലും സറ്റയറാണെങ്കിലും അവസരം കിട്ടിയാൽ താൻ ചെയ്യുമെന്നും പാർവതി പറയുന്നു.
“കോമഡി ഴോണർ, റൊമാൻസ് ഒന്നും ഇപ്പോൾ അങ്ങനെ ചെയ്യാൻ പറ്റുന്നില്ല. എനിക്ക് അത്തരത്തിലുള്ള സിനിമയിൽ അഭിനയിക്കാൻ നല്ല ആഗ്രഹമുണ്ട്.
ഞാൻ ഇപ്പോൾ എല്ലാ അഭിമുഖങ്ങളിലും അത് പറയുന്നുമുണ്ട്. എന്നെ ഒന്ന് ഓഡിഷൻ ചെയ്യുമോയെന്ന്. എല്ലാം ഇന്റർവ്യൂവിലും ക്യാമറ നോക്കി പറഞ്ഞ് തുടങ്ങിയിട്ടുണ്ട് ഇപ്പോൾ.
ഖരീബ് ഖരീബ് സിംഗിൾ പോലും ഒരു റോം കോം ആയിട്ടാണ് ട്രീറ്റ് ചെയ്യുന്നത്. എനിക്കിപ്പോൾ റൊമാൻസ് പോലും കിട്ടുന്നില്ല. എനിക്കൊന്ന് പ്രണയിക്കണം ഹേ. അതുപോലും ചെയ്യാൻ പറ്റുന്നില്ല.
ഞാൻ പറയുന്നത്, എനിക്ക് കോമഡി ആണെങ്കിലും, ആക്ഷൻ ആണെങ്കിലും സറ്റയറാണെങ്കിലും അവസരം കിട്ടിയാൽ ഞാൻ ചെയ്യും. അത് അധികം കിട്ടാത്തത് കൊണ്ട് എനിക്കതിലുള്ള സ്‌ട്രെങ്ത്ത് എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
എന്നുകരുതി ഡ്രാമയോട് എനിക്കൊരു വിരോധവും ഇല്ല. ഞാൻ നന്നായി എൻജോയ് ചെയ്യുന്നത് തന്നെയാണ്. അതിൽ നിന്ന് എനിക്കൊരുപാട് ജീവിതാനുഭവങ്ങൾ കിട്ടിയിട്ടുണ്ട്.
ഞാൻ ആ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. അതുകൊണ്ട് എനിക്കൊരിക്കലും കുറ്റബോധം തോന്നില്ല.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ പാർവതി പറയുന്നത്.
#Now #Parvathy #said #she #wants #do #more #romantic #films.