---
title: "#sureshgopi | 'ദൈവനിയോ​ഗം പോലെ ഈ ഓഫീസിൽ'; സുരേഷ് ​ഗോപിക്ക് പിറന്നാൾ കേക്ക് അയച്ച് പ്രധാനമന്ത്രി"
english_title: "#office #ordained #God #Prime #Minister #sent #birthday #cake  #SureshGopi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/215137/office-ordained-god-prime-minister-sent-birthday-cake-sureshgopi"
published_at: "2024-06-26T16:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667befc3e3933_sureshgopi.jpg"
keywords: []
---

# #sureshgopi | 'ദൈവനിയോ​ഗം പോലെ ഈ ഓഫീസിൽ'; സുരേഷ് ​ഗോപിക്ക് പിറന്നാൾ കേക്ക് അയച്ച് പ്രധാനമന്ത്രി

> **Lead Summary:** ** **കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപിക്ക് ഇന്ന് 66-ാം പിറന്നാൾ. ബുധനാഴ്ച രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.

## Article Content

** **കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപിക്ക് ഇന്ന് 66-ാം പിറന്നാൾ. ബുധനാഴ്ച രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.

ഒപ്പം അഭിനന്ദനങ്ങളും. ഓഫീസിലെ ജീവനക്കാർ ഒരുക്കിയ ആഘോഷത്തിന്റേയും ഭാ​ഗമായി സുരേഷ് ​ഗോപി. ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

ഇവിടെ പിറന്നാൾ ആഘോഷിക്കുന്നു, അത്രേയുള്ളൂ. ശരിക്കും പിറന്നാള്‍ ആഘോഷം നക്ഷത്രത്തിന്റെ അന്നാണ്. ജന്മദിനം ആളുകള്‍ ആഘോഷിക്കുന്നതാണ്.

അവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു. 'മന്ത്രിയുടെ പിറന്നാള്‍ ആഘോഷമല്ല ഇത്. അച്ഛന്റേയും അമ്മയുടേയും മകന്റെ. ഭാര്യയുടെ ഭര്‍ത്താവിന്റെ.

മക്കളുടെ പിതാവിന്റെ. ബന്ധുക്കളുടെയെല്ലാം സഹോദരന്റെ. തീര്‍ച്ചയായും കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ', സുരേഷ് ​ഗോപി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/215137/office-ordained-god-prime-minister-sent-birthday-cake-sureshgopi)