#Cooliemovie | 'കൂലി'യില്‍ രജനി എത്തുന്നത് ഈ ലുക്കില്‍? ചിത്രീകരണം ജൂലൈയിലെന്ന് ലോകേഷ് കനകരാജ്

 #Cooliemovie |  'കൂലി'യില്‍ രജനി എത്തുന്നത് ഈ ലുക്കില്‍? ചിത്രീകരണം ജൂലൈയിലെന്ന് ലോകേഷ് കനകരാജ്
Jun 26, 2024 07:26 PM | By Sreenandana. MT

(moviemax.in)രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയാണ് കൂലി. വന്‍ വിജയം നേടിയ ലിയോയ്ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.

വേട്ടൈയന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രവും. ഇപ്പോഴിതാ ലോകേഷ് കനകരാജ് എക്സില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

രജനിക്കൊപ്പമുള്ള ഒരു ചിത്രമാണ് ലോകേഷ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുന്നിലുള്ള കണ്ണാടിയില്‍ നോക്കുന്ന രജനികാന്തും അത് പിന്നില്‍ നിന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ലോകേഷുമാണ് ചിത്രത്തില്‍.

കൂലിക്ക് വേണ്ടിയുള്ള ലുക്ക് ടെസ്റ്റ് എന്നാണ് ലോകേഷ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടിന്‍റെ കൈകള്‍ തെറുത്ത് വച്ച്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പുമായി കസേരയില്‍ ഇരിക്കുന്ന രജനികാന്തിനെ ചിത്രത്തില്‍ കാണാം. ഒരു കൂളിംഗ് ഗ്ലാസും അദ്ദേഹം വച്ചിട്ടുണ്ട്.

കൂലിയില്‍ രജനിയുടേതായി വരാനിരിക്കുന്ന ഗെറ്റപ്പ് എന്ന തരത്തിലാണ് ആരാധകര്‍ ഇതിനെ സ്വീകരിച്ചിരിക്കുന്നത്. കാലയിലേതിന് സമാനത തോന്നുന്ന ലുക്കിലാണ് ചിത്രത്തില്‍ രജനി. അതേസമയം ഹെയര്‍സ്റ്റൈലില്‍ വ്യത്യാസമുണ്ട്.

38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ച് സ്ക്രീനില്‍ എത്തുന്ന ചിത്രം കൂടിയാണ് കൂലി. 1986 ല്‍ പുറത്തെത്തിയ മിസ്റ്റര്‍ ഭരത് എന്ന ചിത്രത്തിലാണ് രജനികാന്തും സത്യരാജും അവസാനമായി ഒരുമിച്ചെത്തിയത്.

അതേസമയം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടൈയന്‍ ആണ് രജനികാന്തിന്‍റേതായി അടുത്ത് തിയറ്ററുകളിലെത്തുന്ന ചിത്രം. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷറ വിജയന്‍, കിഷോര്‍, രോഹിണി, റാവു രമേശ്, ഷാജി ചെന്‍, രമേശ് തിലക്, രക്ഷന്‍, ജി എം സുന്ദര്‍ തുടങ്ങി വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

#Rajini #arrives #Coolie #look #Filming #July #Lokesh #Kanagaraj

Next TV

Related Stories
#Trisha | ഇരുവരെയും ഒരുമിപ്പിക്കാൻ ഞാനും സഹായിച്ചിട്ടുണ്ട്;  ഇനിയുള്ള ജീവിതം ഈ വ്യക്തിക്കൊപ്പം -തൃഷ

Sep 28, 2024 09:46 PM

#Trisha | ഇരുവരെയും ഒരുമിപ്പിക്കാൻ ഞാനും സഹായിച്ചിട്ടുണ്ട്; ഇനിയുള്ള ജീവിതം ഈ വ്യക്തിക്കൊപ്പം -തൃഷ

തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി പിരിയുന്നെന്ന് പ്രഖ്യാപിച്ചതെന്ന് ആരതി പറയുന്നു....

Read More >>
 #SaiPallavi | ഇന്ദു റബേക്ക വര്‍ഗീസായി സായി പല്ലവി; റിലീസിനൊരുങ്ങി ശിവകാര്‍ത്തികേയൻ നായകനാകുന്ന അമരന്‍

Sep 28, 2024 05:21 PM

#SaiPallavi | ഇന്ദു റബേക്ക വര്‍ഗീസായി സായി പല്ലവി; റിലീസിനൊരുങ്ങി ശിവകാര്‍ത്തികേയൻ നായകനാകുന്ന അമരന്‍

കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആര്‍മി ഓഫീസറായ 'മുകുന്ദ്' ആയാണ് ശിവകാര്‍ത്തികേയന്‍...

Read More >>
#Sivakarthikeyan |  സിനിമയിൽ നിന്ന് ഇടവേളയെടുത്ത് വിജയ്; താരങ്ങളില്‍ ഒന്നാമനാകാൻ ശിവകാര്‍ത്തികേയൻ

Sep 27, 2024 03:15 PM

#Sivakarthikeyan | സിനിമയിൽ നിന്ന് ഇടവേളയെടുത്ത് വിജയ്; താരങ്ങളില്‍ ഒന്നാമനാകാൻ ശിവകാര്‍ത്തികേയൻ

ശിവകാര്‍ത്തികേയൻ നായകനാകുന്ന അമരൻ സിനിമയുടെ അപ്‍ഡേറ്റും...

Read More >>
#Shankar | ശങ്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെ സൂര്യയും വിക്രമും വീണ്ടും ഒന്നിക്കുന്നു

Sep 27, 2024 12:38 PM

#Shankar | ശങ്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെ സൂര്യയും വിക്രമും വീണ്ടും ഒന്നിക്കുന്നു

തമിഴിലെ പ്രശസ്ത നോവല്‍ 'വീരയുഗ നായകന്‍ വേല്‍പ്പാരി'യുടെ ചലച്ചിത്രാവിഷ്‌ക്കാരത്തിലൂടെയാണ് ഇരുവരും ഒന്നിക്കുക എന്നാണ്...

Read More >>
#SaiPallavi | മേക്കപ്പില്ലാതെ സിംപിളായി  വിമാനത്താവളത്തില്‍ എത്തിയ സായ് പല്ലവിയുടെ പുതിയ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു

Sep 27, 2024 07:53 AM

#SaiPallavi | മേക്കപ്പില്ലാതെ സിംപിളായി വിമാനത്താവളത്തില്‍ എത്തിയ സായ് പല്ലവിയുടെ പുതിയ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു

മുംബൈ വിമാനത്താവളത്തില്‍ എത്തിയ നടിയുടെ വീഡിയോയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്....

Read More >>
Top Stories










News Roundup