Jun 26, 2024 10:20 PM

(moviemax.in)  സിനിമാ തിയറ്ററില്‍ ടിക്കറ്റ് വാങ്ങാന്‍ ചെല്ലുമ്പോള്‍ കൗണ്ടറിനപ്പുറം നില്‍ക്കുന്നത് നമ്മുടെ ഇഷ്ടതാരമാണെങ്കിലോ.

ആരായാലും ഞെട്ടും! അരുണ്‍ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' എന്ന ചിത്രത്തിന്റെ പ്രമോഷനായി തിയേറ്ററില്‍ എത്തിയ നടന്‍ ഗോകുല്‍ സുരേഷാണ് പ്രേക്ഷകര്‍ക്ക് ഈ സര്‍പ്രൈസ് കൊടുത്തത്.

സിനിമാ താരങ്ങള്‍ റിലീസിനോട് അനുബന്ധിച്ചു തിയേറ്ററുകള്‍ സന്ദര്‍ശിക്കുന്നത് പതിവാണ്. എന്നാല്‍ അവരിലൊരാളെ ടിക്കറ്റ് കൗണ്ടറില്‍ കാണുന്നത് സിനിമാപ്രേമികളെ സംബന്ധിച്ച് പുതുമയാണ്.

തങ്ങളുടെ പ്രിയ താരത്തില്‍ നിന്ന് വാങ്ങിയ ടിക്കറ്റുമായി സിനിമ കണ്ട സന്തോഷത്തിലാണ് പ്രേക്ഷകര്‍ .

ജൂണ്‍ 21ന് തിയറ്ററിലെത്തിയ ഡിസ്‌ടോപ്പിയന്‍ ഏലിയന്‍ ചിത്രമായ 'ഗഗനചാരി'ക്ക് തിയേറ്ററുകളില്‍ നിന്നു നല്ല പ്രതികരണമാണ് ലഭിക്കുന്നത്. 'ഗഗനചാരി' ആഗോള തലത്തില്‍ വിവിധ ഫെസ്റ്റുകളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.

വളരെ മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് അവിടെവച്ചും ലഭിച്ചത്. ഇതെക്കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്സ് എന്ന വിഭാഗങ്ങളില്‍ ന്യൂ യോര്‍ക്ക് ഫിലിം അവാര്‍ഡ്‌സ്, ലോസ് ഏഞ്ചലസ് ഫിലിം അവാര്‍ഡ്‌സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും 'ഗഗനചാരി' പ്രദര്‍ശിപ്പിച്ചിരുന്നു.


#actress #sell #tickets #theater #counter #GokulSuresh #surprises #audience

Next TV

Top Stories