#biggboss | അവരുടെ നോട്ടത്തില്‍ പ്രണയമുള്ളതായി തോന്നിയിരുന്നു! ഗബ്രി-ജാസ്മിന്‍ പ്രണയത്തെ കുറിച്ച് ദിയ സന

#biggboss | അവരുടെ നോട്ടത്തില്‍ പ്രണയമുള്ളതായി തോന്നിയിരുന്നു! ഗബ്രി-ജാസ്മിന്‍ പ്രണയത്തെ കുറിച്ച് ദിയ സന
Jun 16, 2024 09:41 PM | By Athira V

യൂട്യൂബിലൂടെയും മറ്റ് സോഷ്യല്‍ മീഡിയയിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ജാസ്മിന്‍ ജാഫര്‍. ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സിലൂടെയാണ് ജാസ്മിനിപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഈ ഷോ യിലെ വിജയസാധ്യതയുള്ള മത്സരാര്‍ഥിയായിരുന്നു ജാസ്മിന്‍. തുടക്കം മുതല്‍ ശക്തമായി പോരാടിയ ജാസ്മിന് പക്ഷേ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. 

സഹമത്സരാര്‍ഥിയായ ഗബ്രിയുമായി ചേര്‍ന്ന് ജാസ്മിന്‍ സൗഹൃദത്തിലായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്ന ജാസ്മിനെ സോഷ്യല്‍ മീഡിയ ആക്രമിക്കുകയായിരുന്നു. എന്നാല്‍ പലരും ഫേക്ക് ആയി നിന്നപ്പോള്‍ റിയലായി നിന്നത് ജാസ്മിന്‍ മാത്രമാണെന്നാണ് നടിയും മുന്‍ബിഗ് ബോസ് താരവുമായ ദിയ സന പറയുന്നത്. 

ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം അനുഭവം അവള്‍ക്ക് നേരിടേണ്ടതായി വന്നുവെന്നും വെര്‍ബല്‍ റേപ്പ് വരെ ഉണ്ടായെന്നും ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ദിയ പങ്കുവെച്ചു.

'ജാസ്മിന്‍ റിയലാണ്. ഇവിടെ പലരും ഹൈഡ് ആയിട്ടുള്ള ഐഡിന്റിറ്റിയാണ് വെക്കാറുള്ളത്. എന്നാല്‍ ജാസ്മിന്റെ ജീവിതത്തിലെ ഒന്നും തന്നെ ഇനി തുറന്ന് കാണിക്കാനില്ല. അത്രമാത്രം ഒരു മനുഷ്യന്റെ സ്വകാര്യജീവിതമടക്കം എല്ലാ കാര്യങ്ങളും തുറന്നുക്കാട്ടപ്പെട്ടു. അതൊക്കെ പൊതുവിടത്തില്‍ ചര്‍ച്ചയാവുകയും ചെയ്തു. ജാസ്മിനൊരു സര്‍വൈവറും പോരാളിയുമാണ്. 

പക്ഷേ ഇതൊക്കെ ആളുകള്‍ എടുത്ത രീതി വേറെ തരത്തിലാണ്. ശരിക്കും ജാസ്മിനെ വലിച്ചുകീറി ആക്രമിച്ചു. വെര്‍ബല്‍ റേപ്പ് ഉള്‍പ്പെടെ ചെയ്തു. അതൊക്കെ ആളുകള്‍ക്ക് എത്രത്തോളം മനസിലാവുമെന്ന് എനിക്കറിയില്ല. ശരിക്കും അവളെ വലിച്ചിഴച്ച് പിച്ചിച്ചീന്തിയെന്നാണ്' ദിയ സന പറയുന്നത്.

 ഗബ്രിയും ജാസ്്മിനും തമ്മിലുള്ള ബന്ധമെന്താണ് എന്നത് സംബന്ധിച്ച് അവര്‍ക്ക് ക്ലാരിറ്റിയൊന്നുമില്ല. എന്നാല്‍ എനിക്കത് പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല. അവര്‍ക്കിടയില്‍ നല്ലൊരു ബോണ്ടിംഗ് ഉണ്ടെന്നും ഇമോഷണല്‍ അറ്റാച്ച്‌മെന്റ് ആണെന്നും തോന്നിയിരുന്നു. ചിലപ്പോഴുള്ള അവരുടെ നോട്ടത്തിലൊക്കെ ഒരു പ്രണയമുണ്ടെന്നൊക്കെ എനിക്ക് തോന്നിയിരുന്നു. 

അവര്‍ ഗെയിമിന് വേണ്ടി കളിച്ചതാണെന്ന് എനിക്ക് തോന്നിയില്ല. കാരണം ഞാനും ആ വീടിനകത്ത് നിന്നതാണ്. അവിടെ എത്തുമ്പോള്‍ ആരെങ്കിലും ഒരാള്‍ നമുക്കായി വേണമെന്ന് തോന്നും. അത് പ്രണയമാവണമെന്നല്ല പറയുന്നത്. അപ്പുറത്ത് നില്‍ക്കുന്ന മത്സരാര്‍ഥിയെ നമുക്ക് വിശ്വസിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. എല്ലാവരും മത്സരിക്കാന്‍ വന്നതാണല്ലോ. അപ്പോള്‍ നമ്മളോട് സ്‌നേഹം കാണിക്കുന്നത് ഗെയിമിന് വേണ്ടിയാണോ എന്ന തോന്നലാണ് ഉണ്ടാക്കുക എന്നും ദിയ പറയുന്നു. 

#biggboss #malayalam #season #6 #diyasana #opens #up #about #jasmine #gabris #love

Next TV

Related Stories
'ഉളുപ്പും വേണം, തലയടിച്ച് പൊട്ടിച്ച് അവൻ ഇറക്കി വിടും'; ലക്ഷ്മി നക്ഷത്ര അന്നേ പറഞ്ഞതാണ്! സായ് കൃഷ്ണ

Apr 30, 2025 05:15 PM

'ഉളുപ്പും വേണം, തലയടിച്ച് പൊട്ടിച്ച് അവൻ ഇറക്കി വിടും'; ലക്ഷ്മി നക്ഷത്ര അന്നേ പറഞ്ഞതാണ്! സായ് കൃഷ്ണ

രേണു സുധി വിഷയം, ഓൺലൈൻ മാധ്യമങ്ങളിൽ ആക്ഷേപത്തിൽ വീഡിയോയുമായി സായി...

Read More >>
അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങൾ, തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കില്ല, അസൂയ പിടിച്ചവർ; രേണുവിന് പിന്തുണ

Apr 29, 2025 07:48 PM

അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങൾ, തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കില്ല, അസൂയ പിടിച്ചവർ; രേണുവിന് പിന്തുണ

രേണു സുധിയുടെ പുതിയ വീഡിയോ കോളിംഗ് ഓൺ‌ലൈൻ ട്രോളിംഗിന് പിന്തുണയുമായി...

Read More >>
സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

Apr 29, 2025 12:21 PM

സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

ലക്ഷ്മി നക്ഷത്ര നൽകിയ സമ്മാനം, രേണു സുധി പെർഫ്യൂമിനെ കുറിച്ച് പറഞ്ഞത്...

Read More >>
Top Stories