---
title: "#nadira | ജാസ്മിൻ ആണായിരുന്നെങ്കിൽ ഏറ്റവും വലിയ പോരാളി ആക്കിയേനെ, പക്ഷേ..; നാദിറ പറയുന്നു"
english_title: "#nadira #talk #about #jasmin #bigg #boss #malayalam #season #6"
publisher: "moviemax.in"
canonical_url: "https://moviemax.in/news/212632/nadira-talk-about-jasmin-bigg-boss-malayalam-season-6"
published_at: "2024-06-16T20:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666efe4a57cb3_nadira.jpg"
keywords: []
---

# #nadira | ജാസ്മിൻ ആണായിരുന്നെങ്കിൽ ഏറ്റവും വലിയ പോരാളി ആക്കിയേനെ, പക്ഷേ..; നാദിറ പറയുന്നു

> **Lead Summary:** **ബി​ഗ് **ബോസ് മലയാളം സീസൺ ആറിന്റെ വിജയി ആരാണെന്ന് അറിയാൻ ഇനി കുറച്ച് സമയം കൂടി കാത്തിരുന്നാൽ മതി. അർജുൻ, ജിന്റോ, അഭിഷേക്, ജാസ്മിൻ, ഋഷി എന്നിവരാണ് ടോപ് 5ൽ എത്തിയിരിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ ആര് കപ്പെടുക്കും എന്നറിയാൻ കാത്തിരിക്കുകയാണ് ബി​ഗ് ബോസ് പ്രേമികളും. ഈ അവസരത്തിൽ ജാസ്മിനെ കുറിച്ച് മുൻ ബി​ഗ് ബോസ് മത്സരാർത്ഥിയുമായ നാദിറ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

## Article Content

**ബി​ഗ് **ബോസ് മലയാളം സീസൺ ആറിന്റെ വിജയി ആരാണെന്ന് അറിയാൻ ഇനി കുറച്ച് സമയം കൂടി കാത്തിരുന്നാൽ മതി. അർജുൻ, ജിന്റോ, അഭിഷേക്, ജാസ്മിൻ, ഋഷി എന്നിവരാണ് ടോപ് 5ൽ എത്തിയിരിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ ആര് കപ്പെടുക്കും എന്നറിയാൻ കാത്തിരിക്കുകയാണ് ബി​ഗ് ബോസ് പ്രേമികളും. ഈ അവസരത്തിൽ ജാസ്മിനെ കുറിച്ച് മുൻ ബി​ഗ് ബോസ് മത്സരാർത്ഥിയുമായ നാദിറ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

> "ജാസ്മിൻ ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ ഇന്നിപ്പോൾ കേരളം കണ്ട ഏറ്റവും വലിയ പോരാളി ആകും. കാരണം അത്രത്തോളം ഒറ്റപ്പെടുത്തിയിട്ടുണ്ട് ജാസ്മിനെ. വീക്കെൻഡ് എപ്പിസോടൊക്കെ നമ്മൾ ഭയങ്കരമായി പേടിക്കും.

> ലാൽ സാർ ദേഷ്യപ്പെടുകയോ എന്തെങ്കിലും ചൂണ്ടിക്കാണിക്കുകയോ ചെയ്യുമ്പോൾ അത്രയും പേടി ആകും. എന്നാൽ അത്രയും കണ്ടിട്ടും കേട്ടിട്ടും ആ കുട്ടി അവിടെ പിടിച്ചു നിന്നു. ഇടയ്ക്ക് പോകണമെന്ന് പറഞ്ഞെങ്കിലും അതിന്റെ ഒഴുക്കിന് അനുസരിച്ച് തന്നെ നിന്നു. അവളൊരു ആൺ ആയിരുന്നുവെങ്കിൽ ഏറ്റവും പവർഫുൾ ആയിട്ടുള്ള ആളാക്കിയേനെ. ചിലപ്പോൾ വിന്നറായിട്ട് ആകും ജാസ്മിൻ പുറത്തിറങ്ങുമായിരുന്നതും", എന്നാണ് നാദിറ പറഞ്ഞത്.

> "ജാസ്മിൻ കപ്പെടുക്കും എന്ന് പറയുന്നില്ല. പക്ഷേ അവർ നല്ലൊരു ​ഗെയിമർ ആണ്. വിജയി ആരാണെന്ന് തീരുമാനിക്കുന്നത് വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ്. ജാസ്മിനോ ജിന്റോയോ ആയിരിക്കും വിന്നറാകുക. ചിലപ്പോൾ ഇവരും വിന്നറായില്ലെങ്കിലോ", എന്നും നാദിറ കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാധ്യമത്തോട് ആയിരുന്നു നാദിറയുടെ പ്രതികരണം.

ബി​ഗ് ബോസ് സീസൺ ആറിന്റെ തുടക്കം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ. വിമർശനങ്ങളും വിവാദങ്ങളും ആയിരുന്നുവെങ്കിലും അവയെ തരണം ചെയ്ത് ടോപ് ഫൈവിൽ എത്താൻ ജാസ്മിന് സാധിച്ചു എന്നത് വളരെ വലിയ കാര്യമാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/212632/nadira-talk-about-jasmin-bigg-boss-malayalam-season-6)