കാണാതായ രേണുക സ്വാമിയുടെ കൊലപാതകക്കേസിൽ കന്നട സൂപ്പർസ്റ്റാർ ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ വീട്ടിൽനിന്നാണ് അറസ്റ്റ്.
നടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന്റെ പേരിലാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. കേസിൽ ദർശനെ ഇന്നു രാവിലെ മൈസൂരുവിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രേണുക സ്വാമിയെ ഫാം ഹൗസിൽ വിളിച്ചു വരുത്തി മർദിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഓടയിലൊഴുക്കുകയായിരുന്നു. ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തി വന്ന ചിത്രദുർഗ പൊലീസ്, ബെംഗളൂരു പൊലീസിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിനിടെ സാമ്പത്തിക തർക്കത്തിനിടെ രേണുക സ്വാമിയെ കൊലപ്പെടുത്തിയെന്ന് ഏറ്റുപറഞ്ഞ് മൂന്നു പേർ കീഴടങ്ങിയിരുന്നു.
തുടർന്ന് ഒൻപത് പേരെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിൽ ദര്‍ശന്‍റെ പങ്ക് പുറത്തുവന്നത്. ദര്‍ശന്‍റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയെ സാമൂഹ്യമാധ്യമങ്ങളിലൂടെ ശല്യം ചെയ്യുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
രണ്ടു മാസങ്ങൾക്ക് മുൻപാണ് രേണുകയെ ദര്‍ശന്‍റെ ഉടമസ്ഥതയിലുള്ള മൈസൂരിലെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി മർദിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം കാമാക്ഷിപാളയയിലെ അഴുക്കുചാലിൽ ഒഴുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
#bengaluru #police #detain #actress #pavithragowda #following #darshan #thoogudeepas #arrest #renukaswamy #murder #case