logo

വിശന്നപ്പോഴാണ് കല്യാണം കഴിച്ചതെന്ന് പറയുന്ന എലീന- മധുരംവെപ്പ് ചടങ്ങിനെ ട്രോളി ജിഷിൻ!

Published at Sep 4, 2021 03:39 PM വിശന്നപ്പോഴാണ് കല്യാണം കഴിച്ചതെന്ന് പറയുന്ന എലീന- മധുരംവെപ്പ് ചടങ്ങിനെ ട്രോളി ജിഷിൻ!

അഭിനയവും അവതരണവുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് എലീന പടിക്കല്‍. ഭാര്യയിലൂടെയായിരുന്നു എലീന അഭിനയത്തില്‍ തിളങ്ങിയത്. വില്ലത്തരമുള്ള കഥാപാത്രങ്ങളോടാണ് കൂടുതല്‍ ഇഷ്ടമെന്നായിരുന്നു താരം പറഞ്ഞത്. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് സീസണ്‍ 2ലും എലീന മത്സരിച്ചിരുന്നു. ഈ ഷോയിലൂടെയായിരുന്നു പ്രേക്ഷകരും താരത്തെ അടുത്തറിഞ്ഞത്. തന്റെ പ്രണയത്തെക്കുറിച്ചും എലീന അന്ന് വെളിപ്പെടുത്തിയിരുന്നു. കോഴിക്കോട് സ്വദേശിയായ ഒരാളുമായി പ്രണയത്തിലാണെന്നും, വീട്ടുകാര്‍ സമ്മതിക്കാതെ വിവാഹിതരാവില്ലെന്നും, തന്നെപ്പോലെ ഒറ്റക്കുട്ടിയാണ് അവനെന്നുമായിരുന്നു എലീന പറഞ്ഞത്. ഷോ അവസാനിച്ച് മാസങ്ങള്‍ക്ക് ശേഷമായി തന്റെ കാമുകനെ എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തുകയായിരുന്നു താരം. രോഹിതുമായുള്ള വിവാഹം കഴിഞ്ഞത് ഈയ്യിടെയായിരുന്നു. കോഴിക്കോട് വെച്ച് നടന്ന മെഹന്ദി, മധുരംവെപ്പ്, വിവാഹ ചടങ്ങില്‍ താരങ്ങളും സജീവമായി പങ്കെടുത്തിരുന്നു. ഹിന്ദു ക്രിസ്ത്യന്‍ രീതികളിലായാണ് വിവാഹം നടത്തിയത്. എലീനയുടെ മധുരംവെപ്പ് ചടങ്ങിനിടയിലെ മനോഹരനിമിഷങ്ങളെ എഡിറ്റ് ചെയ്ത് രസകരമായ വീഡിയോയുമായെത്തിയിരിക്കുകയാണ് ജിഷിന്‍ മോഹന്‍.


വിശന്നപ്പോഴാണ് കല്യാണം കഴിച്ചതെന്ന് പറയുന്ന എലീനയെയാണ് ആദ്യം കാണിക്കുന്നത്. ട്രോളാന്‍ താന്‍ തന്നെ മതിയെന്ന് വ്യക്തമാക്കിയ ജിഷിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. എലീന പടിക്കലിന്റെ കല്യാണം. കല്യാണമാണെന്നുള്ള അഹങ്കാരമൊന്നും അവൾക്കില്ല കേട്ടോ. ലവലേശം ഉളുപ്പ് തൊട്ടു തീണ്ടിയിട്ടില്ലാത്ത പെണ്ണ്. ഐ ലൈക്ക് ഹെർ ആറ്റിറ്റ്യൂഡ്. വീഡിയോസ് നോക്കിയപ്പോൾ എല്ലാം ഒന്നിച്ച് വെട്ടിക്കൂട്ടി ഇങ്ങനെ വോയിസ്‌ ആഡ് ചെയ്ത് ഇടാമെന്നു കരുതി . മ്മള് പിന്നെ കല്യാണത്തിന് പോയാലും അവിടെ ഒരു ട്രോൾ ഉണ്ടാക്കണമല്ലോ. ഇവൾക്ക് നമ്മൾ ഇത്രയെങ്കിലും പണി കൊടുക്കണ്ടേ. എന്തൊക്കെ ആയാലും മ്മടെ എലീന അല്ലേ. കണ്ടിട്ട് അഭിപ്രായങ്ങൾ വാരിക്കോരി ചൊരിയൂ. നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങൾക്ക് മുന്നോട്ട് പോകാനുള്ള ഊർജ്ജം എന്നുമായിരുന്നു ജിഷിൻ കുറിച്ചത്.


Elena, who says she got married when she was hungry, is the sweetheart of Trolley Jishin!

Related Stories
നിലയ്ക്കും ആ കഴിവ് കിട്ടിയിട്ടുണ്ടെന്ന് പേളി മാണി! ഏറ്റെടുത്ത് ആരാധകരും!

Sep 14, 2021 02:58 PM

നിലയ്ക്കും ആ കഴിവ് കിട്ടിയിട്ടുണ്ടെന്ന് പേളി മാണി! ഏറ്റെടുത്ത് ആരാധകരും!

ക്രേസി വേള്‍ഡെന്ന വീഡിയോയുമായാണ് പേളി എത്തിയത്. നല്ലൊരു പാട്ടുകാരി കൂടിയാണ് താനെന്ന് പേളി വീണ്ടും തെളിയിച്ചിരിക്കുകയാണെന്നായിരുന്നു ആരാധകര്‍...

Read More >>
'അമ്മയുടെ ജീവനറ്റ ദേഹത്ത് കെട്ടിപ്പിടിച്ച് അവളെന്നെ നോക്കിയൊരു നോട്ടമുണ്ട്-എന്നെക്കാൾ ജൂഹിക്ക് നിഷാമ്മേനെയാണ് ഇഷ്ടമെന്ന് ഭാഗ്യം പറയുമായിരുന്നു

Sep 13, 2021 08:44 PM

'അമ്മയുടെ ജീവനറ്റ ദേഹത്ത് കെട്ടിപ്പിടിച്ച് അവളെന്നെ നോക്കിയൊരു നോട്ടമുണ്ട്-എന്നെക്കാൾ ജൂഹിക്ക് നിഷാമ്മേനെയാണ് ഇഷ്ടമെന്ന് ഭാഗ്യം പറയുമായിരുന്നു

മകനെക്കുറിച്ച് എപ്പോഴും പറയും. അവൻ എൻജിനീയറിങ്ങു കഴിഞ്ഞിട്ട് നല്ല ഒരു ജോലി കിട്ടണം അതാണ് നിഷാമ്മേ എന്റെ ഏറ്റവും വലിയ സ്വപ്നം എന്നെപ്പോഴും...

Read More >>
Trending Stories