#kajalaggarwal | എനിക്ക് പേടിയായി, കാരവാനിലേക്ക് കടന്ന് ഷര്‍ട്ടിന്റെ ബട്ടണഴിക്കാന്‍ തുടങ്ങി; അനുഭവം പറഞ്ഞ് കാജല്‍

#kajalaggarwal | എനിക്ക് പേടിയായി, കാരവാനിലേക്ക് കടന്ന് ഷര്‍ട്ടിന്റെ ബട്ടണഴിക്കാന്‍ തുടങ്ങി; അനുഭവം പറഞ്ഞ് കാജല്‍
May 24, 2024 08:33 PM | By Athira V

തെന്നിന്ത്യന്‍ സിനിമാ രംഗത്തെ മുന്‍നിര നായികയാണ് കാജല്‍ അഗര്‍വാള്‍. ഹിന്ദി സിനിമയിലൂടെയാണ് ഈ രംഗത്തേക്കുള്ള അരങ്ങേറ്റമെങ്കിലും നടിക്ക് തലവര തെളിഞ്ഞത് തെന്നിന്ത്യയിലായിരുന്നു. ലക്ഷ്മി കല്യാണം എന്ന തെലുഗു ചിത്രത്തിലൂടെയായിരുന്നു കാജല്‍ ആദ്യമായി നായികയായി എത്തിയത്. 

പിന്നീട് തുപ്പാക്കി, മെര്‍സല്‍, വിവേഗം, ജില്ല, മഗധീര, നാന്‍ മഹാനല്ലൈ, തുടങ്ങി തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം സത്യഭാമയാണ്. ത്രില്ലര്‍ ചിത്രമായ സത്യഭാമയില്‍ പൊലീസ് ഉദ്യോഗസ്ഥയായാണ് നടി എത്തുന്നത്. 


എസിപി സത്യഭാമ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്ക എഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സുമന്‍ ചിക്കാലയാണ്. ജൂണ്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2വാണ് നടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

ഇപ്പോഴിതാ സത്യഭാമ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്ന ഞെട്ടിക്കുന്ന കാര്യമാണ് നടി പുറത്തു പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ തന്റെ കാരവാന്റെ അടുത്തേക്ക് അനുവാദമില്ലാതെ പെട്ടെന്ന് കയറിയെന്നാണ് നടി പറയുന്നത്. അതും പോരാഞ്ഞ് ഇയാള്‍ തന്റെ കാരവാന്റെ ഉള്ളില്‍ വന്ന് ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിക്കാന്‍ തുടങ്ങി.


ഞാന്‍ ആകെ പേടിച്ചു പോയി. പക്ഷെ അയാള്‍ ഷര്‍ട്ട് ഊരിയത് അയാള്‍ ദേഹത്ത് കുത്തിയ ഒരു ടാറ്റൂ കാണിക്കാനാണ്. ഞാന്‍ നിങ്ങളുടെ ഫാന്‍ ആണെന്നാണ് ഇയാള്‍ നടിയോട് പറഞ്ഞത്. അയാളുടെ ഈ സ്വഭാവം എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. അതേസമയം അയാള്‍ കാണിച്ച ആ സ്‌നേഹവും എന്നെ ഞെട്ടിച്ചു. എന്തു തന്നെയായാലും അയാള്‍ കാണിച്ച രീതി എനിക്ക് ഇഷ്ടപ്പെട്ടില്ല. 

ഒരാളുടെ പെര്‍മിഷന്‍ ഇല്ലാതെ അയാളുടെ കാരവാനിലേക്ക് ഇടിച്ചുകയറുന്നത് ശരിയല്ല എന്ന് കാജല്‍ പറയുന്നു. അത് മാത്രമല്ല, ഇനി ഒരിക്കലും അത്തരത്തില്‍ ഒന്നും ചെയ്യരുതെന്ന് അയാളെ ശാസിച്ചുവെന്നും നടി പറഞ്ഞു. ക്യൂട്ട്, സ്വീറ്റ് കഥാപാത്രങ്ങളിലൂടെയാണ് കാജല്‍ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോള്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് നടി സ്വീകരിക്കുന്നത്.


15 വര്‍ഷത്തോളമായി തെലുഗു തമിഴ് സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നടി വിവാഹിതയായപ്പോഴും സിനിമയില്‍ നിന്ന് മാറി നിന്നിട്ടില്ല. ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവാണ് നടിയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകനുമുണ്ട്. 2020ലാണ് നടി വിവാഹിതയായത്. 2022ല്‍ മകന്‍ പിറന്നു. മകന്‍ ജനിച്ച സമയത്ത് തനിക്ക് വലിയ രീതിയിലുള്ള ഡിപ്രഷന്‍ അനുഭവിച്ചിരുന്നെന്ന് നടി പറഞ്ഞിരുന്നു.

മകന്‍ ജനിച്ചപ്പോഴും കാജല്‍ വലിയ ബ്രേക്ക് ഒന്നും സിനിമയില്‍ നിന്ന് എടുത്തിരുന്നില്ല. കുഞ്ഞ് ജനിച്ച് ഏകദേശം രണ്ട് മാസത്തിനകം തന്നെ കാജല്‍ സിനിമയിലേക്ക് അഭിനയിക്കാനായി പോയിട്ടുണ്ട്. കുഞ്ഞിന് താന്‍ പാല്‍ കൊടുത്തയക്കലാണെന്നും ടീം മൊത്തം തന്നെ ആ സമയങ്ങളില്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും കാജല്‍ പറഞ്ഞിരുന്നു. ഒരു സമയത്ത് താന്‍ നല്ല അമ്മയല്ലെന്ന തോന്നല്‍ തന്നെ തനിക്ക് ഉണ്ടായിരുന്നു. ചിലപ്പോള്‍ തെറാപ്പിയെടുക്കും. അകാരണമായി ആ സമയങ്ങളില്‍ കരയാറുണ്ടായിരുന്നെന്നും കാജല്‍ അഗര്‍വാള്‍ പറഞ്ഞു. 

#some #one #entered #into #caravan #kajalaggarwal #opens #up #about #shocking #experience #shooting #set

Next TV

Related Stories
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
Top Stories










News Roundup






GCC News