---
title: "'പേട്രിയറ്റ്' ആവേശം കൊടുമുടിയിൽ; മമ്മൂട്ടി ഡബ്ബിംഗ് പൂർത്തിയാക്കി, ഇനി ബിഗ് സ്‌ക്രീനിലെ പൂരത്തിന് കാത്തിരിപ്പ്"
english_title: "Mammootty completes dubbing, now waiting for Pooram on the big screen"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342420/mammootty-completes-dubbing-now-waiting-for-pooram-on-the-big-screen"
published_at: "2026-02-17T11:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699408dab5cda_now_waiting_for_Pooram_on_the_big_screen.jpg"
keywords: []
---

# 'പേട്രിയറ്റ്' ആവേശം കൊടുമുടിയിൽ; മമ്മൂട്ടി ഡബ്ബിംഗ് പൂർത്തിയാക്കി, ഇനി ബിഗ് സ്‌ക്രീനിലെ പൂരത്തിന് കാത്തിരിപ്പ്

> **Lead Summary:** മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റ്' പുതിയ അപ്‌ഡേറ്റുമായി രംഗത്ത്. ചിത്രത്തിലെ തന്റെ ഭാഗങ്ങളുടെ ഡബ്ബിംഗ് മെഗാസ്റ്റാർ മമ്മൂട്ടി പൂർത്തിയാക്കി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത.

## Article Content

മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റ്' പുതിയ അപ്‌ഡേറ്റുമായി രംഗത്ത്. ചിത്രത്തിലെ തന്റെ ഭാഗങ്ങളുടെ ഡബ്ബിംഗ് മെഗാസ്റ്റാർ മമ്മൂട്ടി പൂർത്തിയാക്കി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പേട്രിയറ്റിന്റെ റിലീസ് പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഏറെ നി​ഗൂഢതകൾ ഒളിപ്പിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങളെ പോസ്റ്ററിൽ കാണാനാവും. നാൽപ്പതിൽ അധികം താരങ്ങൾ ചേർന്നാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. വിജയ് ദേവരകൊണ്ട, ആറ്റ്ലി, കരൺ ജോഹർ എന്നിവരാണ് യഥാക്രമം ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പോസ്റ്ററുകൾ പുറത്തു വിട്ടത്. മലയാളത്തിൽ, പൃഥ്വിരാജ്, ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ബേസിൽ ജോസഫ്, ജയസൂര്യ, സണ്ണി വെയ്ൻ, നസ്ലൻ, നസ്രിയ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി നാല്പതോളം താരങ്ങൾ ചേർന്ന് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു.

ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/342420/mammootty-completes-dubbing-now-waiting-for-pooram-on-the-big-screen)