#viral |6,800 വർഷങ്ങൾക്ക് മുമ്പ് അടക്കം ചെയ്തു, മൃതദേഹത്തിനരികിൽ 'മരണാനന്തര ജീവിത'ത്തിനുള്ള പാനീയങ്ങളും ഭക്ഷണവും

#viral |6,800 വർഷങ്ങൾക്ക് മുമ്പ് അടക്കം ചെയ്തു, മൃതദേഹത്തിനരികിൽ 'മരണാനന്തര ജീവിത'ത്തിനുള്ള പാനീയങ്ങളും ഭക്ഷണവും
May 24, 2024 04:32 PM | By Susmitha Surendran

(moviemax.in)  മ്യൂണിക്കിന് സമീപം പുരാവസ്തു ഗവേഷകർ നടത്തിയ പര്യവേക്ഷണത്തിൽ കണ്ടെത്തിയത് 6800 വർഷങ്ങൾക്കു മുൻപുള്ള ശവകുടീരം.

ശവകുടീരത്തിനുള്ളിൽ അടക്കം ചെയ്യപ്പെട്ട വ്യക്തിയുടെ മൃതദേഹത്തിന് അരികിൽ നിന്നും 'മരണാനന്തര ജീവിത'ത്തിനായി സൂക്ഷിച്ച പാനീയങ്ങളുടെയും ഭക്ഷണത്തിന്റെയും അവശിഷ്ടങ്ങളും കണ്ടെത്തി.

അക്കാലത്തെ ഒരു ഉയർന്ന പദവിയുള്ള വ്യക്തിയുടേതാകാം മൃതദേഹം എന്നാണ് പുരാവസ്തുഗവേഷകർ പറയുന്നത്. ഭക്ഷണപദാർത്ഥങ്ങൾക്ക് പുറമേ നാണയങ്ങൾ ഉൾപ്പടെയുള്ള വിവിധ സമ്പാദ്യങ്ങളും ശവകുടീരത്തിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇവയെല്ലാം ഇയാളുടെ 'മരണാനന്തര ജീവിത'ത്തിലേക്ക് ആയി നിക്ഷേപിച്ചത് ആകാം എന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്.

എക്സിംഗ് എന്ന ഗ്രാമത്തിൽ നടത്തിയ ഖനനത്തിലാണ് ജില്ലാ പുരാവസ്തു ഗവേഷകർ മധ്യ നിയോലിത്തിക്ക് അവശിഷ്ടങ്ങൾ ശവക്കുഴിക്കുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

മരണാനന്തര ജീവിതത്തിനുള്ള ഭക്ഷണപാനീയങ്ങൾ, ബോഡി പെയിൻ്റിംഗ് ചായങ്ങൾ, ഒരു കല്ലുകൊണ്ടുള്ള മഴു, ഒരു കല്ലുകൊണ്ടുള്ള കോടാലിക്ക് സമാനമായ ഉപകരണം, പാതി മുറിഞ്ഞ പന്നിയുടെ പല്ല് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ വസ്തുക്കൾ സൂചിപ്പിക്കുന്നത്, വ്യക്തി ഒരു മൂപ്പനോ തലവനോ ആയി ഒരു പ്രമുഖ സ്ഥാനം വഹിച്ചിട്ടുള്ള ആൾ ആയിരിക്കാം എന്നാണ്.

പുരാവസ്തു ഗവേഷകർ മരിച്ച വ്യക്തിയെ 'മേയർ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 'മേയർ' ഒരു പുരുഷനാണോ സ്ത്രീയാണോ, മരിക്കുമ്പോൾ അവർക്ക് എത്ര വയസ്സായിരുന്നു എന്നൊന്നും ഇതുവരെയും കണ്ടെത്തിയിട്ടില്ല.

നിലത്ത് കുത്തി ഇരുത്തിയ രീതിയിലാണ് മൃതദേഹം അടക്കം ചെയ്തിട്ടുള്ളത്. ഈ കാലയളവിലെ മനുഷ്യാവശിഷ്ടങ്ങൾ ഇപ്പോൾ കണ്ടെത്തുന്നത് അപൂർവമാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ജില്ലാ പുരാവസ്തു ഗവേഷകനായ ഫ്ലോറിയൻ ഈബിൾ പറഞ്ഞു.

നിയോലിത്തിക്ക് കാലഘട്ടത്തിലെ ഏതാനും അസ്ഥികൂടങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെട്ടിട നിർമ്മാണത്തിന് മുന്നോടിയായി പുരാവസ്തു ഗവേഷകർ 2023 മുതൽ എക്സിംഗിൽ ഉത്ഖനനം നടത്തിവരികയാണ്.

നവീന ശിലായുഗം മുതൽ ചെമ്പ്, വെങ്കല യുഗങ്ങൾ വരെയുള്ള 7,000 വർഷം നീണ്ടുനിൽക്കുന്ന അതിശയകരമായ കണ്ടെത്തലുകൾ ഇവിടെ നിന്നും ഇതിനോടകം ലഭിച്ചിട്ടുണ്ട്.

#Buried #6,800 #years #ago #drinks #food #afterlife #next #corpse

Next TV

Related Stories
#viral |  എല്ലായിടത്തും പ്രേതസാന്നിധ്യം, സ്ത്രീ നടക്കുന്നതായി അനുഭവപ്പെട്ടു; വീഡിയോയുമായി പ്രേതവേട്ടക്കാരൻ

Jun 23, 2024 03:50 PM

#viral | എല്ലായിടത്തും പ്രേതസാന്നിധ്യം, സ്ത്രീ നടക്കുന്നതായി അനുഭവപ്പെട്ടു; വീഡിയോയുമായി പ്രേതവേട്ടക്കാരൻ

ആശുപത്രിക്കുള്ളിലെ ഭിത്തികൾ തകർന്ന് വിവിധ സാധനങ്ങൾ ചിതറിക്കിടക്കുന്നതും വീഡിയോയിൽ...

Read More >>
#viral | പട്ടാപകൽ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ഓടിക്കുന്ന വീട്ടുടമസ്ഥന്‍റെ വീഡിയോ വൈറൽ

Jun 23, 2024 03:00 PM

#viral | പട്ടാപകൽ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ഓടിക്കുന്ന വീട്ടുടമസ്ഥന്‍റെ വീഡിയോ വൈറൽ

ഈ സമയം കള്ളന്‍ മുകളില്‍ നിന്ന് താഴേക്ക് വന്നു. ആ സമയത്ത് ഞാൻ യുദ്ധം ചെയ്യാൻ ആഗ്രഹിച്ചു.' ജേസണ്‍ എബിസി 7 ചിക്കാഗോയോട്...

Read More >>
#viral |  യുവതിയുടെ കാമുകനാകാൻ 5000 അപേക്ഷകൾ, ഒരാളും പോരാ എന്ന് യുവതി; കാരണം വിചിത്രം!

Jun 23, 2024 02:41 PM

#viral | യുവതിയുടെ കാമുകനാകാൻ 5000 അപേക്ഷകൾ, ഒരാളും പോരാ എന്ന് യുവതി; കാരണം വിചിത്രം!

, 5000 അപേക്ഷ കിട്ടിയിട്ടും യോജിച്ച കാമുകനെ കണ്ടെടുക്കാനായില്ല എന്നാണ് യുവതി പറയുന്നത്. താനിപ്പോഴും സിം​ഗിളാണെന്നും ഇനിയും ചിലപ്പോൾ ഇതുപോലെ അപേക്ഷ...

Read More >>
#viral | കാമുകൻ സമയത്തിന് എയർപോർട്ടിലെത്തിച്ചില്ല, വിമാനം പോയി, പിന്നാലെ യുവതി ചെയ്തത്!

Jun 23, 2024 12:08 PM

#viral | കാമുകൻ സമയത്തിന് എയർപോർട്ടിലെത്തിച്ചില്ല, വിമാനം പോയി, പിന്നാലെ യുവതി ചെയ്തത്!

ആറുവർഷമായി യുവാവുമായി താൻ പ്രണയത്തിലാണ്. ഇയാൾ തന്നെ വിമാനത്താവളത്തിൽ സമയത്തിനെത്തിക്കാം എന്ന് വാക്കാൽ സമ്മതിച്ചതാണ് എന്ന് യുവതിയുടെ പരാതിയിൽ...

Read More >>
#viral |   കുഞ്ഞേച്ചിയുടെ കരുതൽ; അമ്മയ്ക്ക് നിവൃത്തിയില്ല, അനിയത്തിയുമായി ക്ലാസിൽ, കയ്യടിച്ച് നെറ്റിസൺസ്

Jun 22, 2024 10:32 PM

#viral | കുഞ്ഞേച്ചിയുടെ കരുതൽ; അമ്മയ്ക്ക് നിവൃത്തിയില്ല, അനിയത്തിയുമായി ക്ലാസിൽ, കയ്യടിച്ച് നെറ്റിസൺസ്

മധ്യ തായ്‌ലൻഡിലെ പ്രാചിൻ ബുരി പ്രവിശ്യയിൽ നിന്നുള്ളതാണ് ഈ പെൺകുട്ടി. അവരുടെ അമ്മയ്ക്ക് ജോലിക്ക് പോയേ തീരൂ എന്നുള്ളതിനാൽ തന്നെ കുഞ്ഞിനെ നോക്കാൻ...

Read More >>
Top Stories


News Roundup