---
title: "സംഗീതയുടെ ആരോപണങ്ങൾ ശരിയോ? വിവാദങ്ങൾക്കിടെ പൊതുവേദിയിൽ തൃഷയ്ക്കൊപ്പം വിജയ്; ചർച്ചയായി ആ വരവ്!"
english_title: "Vijay with Trisha in public amid controversies"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345915/vijay-with-trisha-in-public-amid-controversies"
published_at: "2026-03-06T09:48:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa55ed03826_4.jpg"
keywords: []
---

# സംഗീതയുടെ ആരോപണങ്ങൾ ശരിയോ? വിവാദങ്ങൾക്കിടെ പൊതുവേദിയിൽ തൃഷയ്ക്കൊപ്പം വിജയ്; ചർച്ചയായി ആ വരവ്!

> **Lead Summary:** **[ **തമിഴ് സിനിമാ ലോകത്തെ ഗോസിപ്പ് കോളങ്ങളിൽ മാസങ്ങളായി നിറഞ്ഞുനിൽക്കുന്ന വിജയ്-തൃഷ ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടുപിടിപ്പിക്കുകയാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്ത പുതിയ ചടങ്ങ്.

## Article Content

**[ **തമിഴ് സിനിമാ ലോകത്തെ ഗോസിപ്പ് കോളങ്ങളിൽ മാസങ്ങളായി നിറഞ്ഞുനിൽക്കുന്ന വിജയ്-തൃഷ ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടുപിടിപ്പിക്കുകയാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്ത പുതിയ ചടങ്ങ്.

നിർമ്മാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിന് വിജയ്‌യും തൃഷയും ഒരേ കാറിൽ, സമാനമായ വസ്ത്രങ്ങൾ ധരിച്ചെത്തിയത് ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്.

വിജയ്‌യുടെ ദാമ്പത്യ ജീവിതം തകരാൻ കാരണം തൃഷയാണെന്ന ആരോപണങ്ങൾ നിലനിൽക്കെ, പൊതുവേദിയിൽ ഇരുവരും ഇത്തരത്തിൽ പ്രത്യക്ഷപ്പെട്ടത് ഊഹാപോഹങ്ങൾ ശരിവെക്കുന്നതാണെന്ന തരത്തിലാണ് സൈബർ ഇടങ്ങളിലെ പ്രതികരണങ്ങൾ.

അതേസമയം, വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചനക്കേസ് നിയമപോരാട്ടത്തിന്റെ നിർണ്ണായക ഘട്ടത്തിലാണ്. വിജയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സംഗീത കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.

2021 മുതൽ തങ്ങൾ അകന്നു കഴിയുകയാണെന്നും ഒരു പ്രമുഖ നടിയുമായുള്ള വിജയ്‍യുടെ ബന്ധമാണ് ഇതിന് കാരണമെന്നും സംഗീത ഹർജിയിൽ വ്യക്തമാക്കുന്നു. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹേതര ബന്ധം, ക്രൂരത എന്നീ വകുപ്പുകൾ ചുമത്തിയാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്.

ഏപ്രിൽ 20-ന് ചെങ്കൽപേട്ട് കുടുംബ കോടതിയിൽ നേരിട്ട് ഹാജരാകാൻ വിജയ്‌യോട് കോടതി നിർദേശിച്ചിട്ടുണ്ട്. 1999-ൽ വിവാഹിതരായ വിജയ്‍യുടെയും സംഗീതയുടെയും മക്കളായ ജേസൺ സഞ്ജയും ദിവ്യ സാഷയും ഇപ്പോൾ അമ്മയ്ക്കൊപ്പമാണെന്നാണ് റിപ്പോർട്ടുകൾ.

വിജയ്‍യുടെ രാഷ്ട്രീയ പ്രവേശന ചടങ്ങുകളിൽ നിന്നുൾപ്പെടെ കുടുംബം വിട്ടുനിന്നത് നേരത്തെ തന്നെ വാർത്തയായിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നുണ്ടെങ്കിലും സംഗീത തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

ഇരുവരും തമ്മിലുള്ള നിയമനടപടികൾ ഏപ്രിൽ 20-ന് ശേഷം കൂടുതൽ വ്യക്തമാകുമെന്നിരിക്കെയാണ് തൃഷയ്ക്കൊപ്പമുള്ള വിജയ്‍യുടെ ഈ പുതിയ യാത്ര വിവാദങ്ങൾക്ക് ആക്കം കൂട്ടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/345915/vijay-with-trisha-in-public-amid-controversies)