---
title: "#viral|'മമ്മൂട്ടി, വിശാഖം നക്ഷത്രം..'; ടർബോ വിജയത്തിന് ശത്രുസംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ "
english_title: "#'Mammootty, #Visakham #Nakshatra. #Fan #pays #floral #tribute   #Turbo #victory"
publisher: "moviemax.in"
canonical_url: "https://moviemax.in/news/207073/mammootty-visakham-nakshatra-fan-pays-floral-tribute-turbo-victory"
published_at: "2024-05-23T15:10:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664f0f73e6076_mamootty.jpg"
keywords: []
---

# #viral|'മമ്മൂട്ടി, വിശാഖം നക്ഷത്രം..'; ടർബോ വിജയത്തിന് ശത്രുസംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ 

> **Lead Summary:** ** **ഒരിടവേളയ്ക്ക് ശേഷം എത്തിയ മമ്മൂട്ടിയുടെ മാസ് ആക്ഷൻ എന്റർടെയ്നർ ചിത്രമാണ് ടർബോ. ജോസ് എന്ന ജീപ്പ് ഡ്രൈവറായി മമ്മൂട്ടി ബി​ഗ് സ്ക്രീനിൽ കസറിയപ്പോൾ പ്രേക്ഷക- ആരാധക മനവും നിറഞ്ഞു.

## Article Content

** **ഒരിടവേളയ്ക്ക് ശേഷം എത്തിയ മമ്മൂട്ടിയുടെ മാസ് ആക്ഷൻ എന്റർടെയ്നർ ചിത്രമാണ് ടർബോ. ജോസ് എന്ന ജീപ്പ് ഡ്രൈവറായി മമ്മൂട്ടി ബി​ഗ് സ്ക്രീനിൽ കസറിയപ്പോൾ പ്രേക്ഷക- ആരാധക മനവും നിറഞ്ഞു.

വൈശാഖിന്റെ സംവിധാനത്തിൽ മിഥുൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് വൻ മുന്നൊരുക്കങ്ങൾ ആരാധകർ നടത്തിയിരുന്നു. ഇതിന്റെ ഭാ​ഗമായി മമ്മൂട്ടിയുടെ പേരിൽ ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയിരിക്കുകയാണ് ഒരു ആരാധകൻ. ഇന്ന് രാവിലെയാണ് സംഭവം. തൃശ്ശൂർ ജില്ലയിലെ ഒളരിക്കരയിലെ ആരാധകനാണ് മമ്മൂട്ടിക്കായി വഴിപാട് നടത്തിയത്.

> ഈ പ്രദേശത്തെ ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിൽ ആയിരുന്നു ഇത്. "മമ്മൂട്ടി, വിശാഖം നക്ഷത്രം. ഒരു ശത്രുസംഹാര പുഷ്പാഞ്ജലി. മമ്മൂക്കയുടെ ടർബോ എന്ന സിനിമ ഇന്ന് റിലീസ് ചെയ്യുകയാണ്.

> എഴുപതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യുകയാണ്. മമ്മൂക്കയെ പലരും തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതൊക്കെ പോട്ടെ. അതിനായി ശത്രുസംഹാര പുഷ്പാഞ്ജലി. ഈ സിനിമ വമ്പൻ വിജയമായി മാറണം", എന്നാണ് ക്ഷേത്രത്തിന്റെ കൗണ്ടറിന് മുന്നിൽ നിന്ന് ആരാധകൻ പറയുന്നത്.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/207073/mammootty-visakham-nakshatra-fan-pays-floral-tribute-turbo-victory)