#songrealesed | ഭയം പതിയിരിക്കുന്ന ഗാനം, എൻടിആറിൻ്റെ ദേവര പാര്‍ട്ട്‌ 1-ആദ്യ ഗാനം പുറത്ത്

#songrealesed  | ഭയം പതിയിരിക്കുന്ന ഗാനം, എൻടിആറിൻ്റെ ദേവര പാര്‍ട്ട്‌ 1-ആദ്യ ഗാനം പുറത്ത്
May 20, 2024 09:44 AM | By Aparna NV

(moviemax.in) കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം പുറത്തിറങ്ങി. തെന്നിന്ത്യന്‍ തരംഗമായ അനിരുദ്ധ് സംഗീതം നല്‍കിയ ഗാനം വിവിധ ഭാഷകളിലായാണ് പുറത്തിറങ്ങിയത്.

തെലുങ്കില്‍ രാമജോഗയ്യ ശാസ്ത്രി, തമിഴില്‍ വിഷ്ണു എടവന്‍, ഹിന്ദിയില്‍ മനോജ്‌ മുന്‍തഷിര്‍, മലയാളത്തില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, കന്നടയില്‍ വരദരാജ് ചിക്കബല്ലപുര എന്നിവരാണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ഗാനത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ് വേര്‍ഷനുകള്‍ സംഗീതസംവിധായകനായ അനിരുദ്ധ് തന്നെ ആലപിച്ചപ്പോള്‍ മലയാളം, കന്നഡ വേര്‍ഷനുകള്‍ ആലപിച്ചിരിക്കുന്നത് സന്തോഷ്‌ വെങ്കിയാണ്.

ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാത്ത മികച്ചൊരു ഗാനമാണ് ഫിയര്‍ സോങ്ങ് എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. വലിയ ബജറ്റില്‍ രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം 2024 ഒക്ടോബര്‍ 10-ന് റിലീസാവും.

ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്.

പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.

സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

#ntr #new #movie #devara #part #one # first #song #realesed

Next TV

Related Stories
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall