#saraalikhan | ആരുമറിയാതെ അത് ചെയ്തു, ഞാനിത് മുമ്പേ പറഞ്ഞതാണ്; എല്ലാം പരമരഹസ്യം! സാറ അലി ഖാന്‍

#saraalikhan | ആരുമറിയാതെ അത് ചെയ്തു, ഞാനിത് മുമ്പേ പറഞ്ഞതാണ്; എല്ലാം പരമരഹസ്യം! സാറ അലി ഖാന്‍
May 18, 2024 09:31 AM | By Athira V

ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് സാറ അലി ഖാന്‍. അച്ഛന്‍ സെയ്ഫ് അലി ഖാന്റേയും അമ്മ അമൃത സിംഗിന്റേയും പാതയിലൂടെയാണ് സാറയും സിനിമയിലെത്തുന്നത്. അച്ഛനും അമ്മയും മുത്തശ്ശിയുമെല്ലാം കയ്യൊപ്പ് പതിപ്പിച്ച മേഖലയില്‍ ഇന്ന് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാറയ്ക്ക് സാധിച്ചിട്ടുണ്ട്. ബോളിവുഡിലെ യുവനടിമാരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായും രസകരമായും ഇടപെടുന്ന താരം കൂടിയാണ് സാറ അലി ഖാന്‍. 

സാറയുടെ വീഡിയോകളും പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാരുണ്ട്. സാറയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സുശാന്ത് സിംഗ് രജ്പുത് മുതല്‍ കാര്‍ത്തിക് ആര്യന്‍, ശുബ്മന്‍ ഗില്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള പ്രണയ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായി മാറിയിരുന്നു. എന്നാല്‍ ഇതുവരേയും സാറ ഔദ്യോഗികമായി താന്‍ പ്രണയത്തിലാണെന്ന കാര്യം തുറന്ന് പറഞ്ഞിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് സാറ അലി ഖാന്‍ വിവാഹിതയാകാന്‍ പോകുന്നു എന്നാണ്. ഈ വര്‍ഷം തന്നെ താരം വിവാഹതിയാകുമെന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നൊരു പോസ്റ്റ് പറയുന്നുണ്ട്. മാത്രവുമല്ല, രഹസ്യമായി സാറയുടെ വിവാഹ നിശ്ചയം കഴിഞ്ഞുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

''ഞാനിത് മുമ്പേ പറഞ്ഞതാണ്, പക്ഷെ ആരും വിശ്വസിച്ചില്ല. അവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഈ വര്‍ഷം വിവാഹിതരാകും. മെട്രോ ഇന്‍ ദിനോമിന്റെ ഷൂട്ട് സാറ വേഗം തീര്‍ക്കും. പുതിയ സിനിമകളൊന്നും ഒപ്പു വച്ചിട്ടില്ല. വിവാഹത്തിനായി തയ്യാറെടുക്കുകയാണ് സാറ. വരന്‍ സാറയെ ഏറെ സ്‌നേഹിക്കുന്നു. കുടുംബവും ഈ ബന്ധത്തിന് സമ്മതം മൂളിയിട്ടുണ്ട്. വിശ്വസിക്കുക, കാലം എന്റെ വാക്കുകള്‍ സത്യമെന്ന് തെളിയിക്കും. സാറയുടെ പുതിയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും'' എന്നാണ് പോസ്റ്റില്‍ പറയുന്നത്.

അതേസമയം സാറയുടെ കാമുകന്‍ ആരെന്ന് വെളിപ്പെടുത്താന്‍ പോസ്റ്റിട്ടയാള്‍ തയ്യാറായിട്ടില്ല. ബിസിനസുകാരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും കുറച്ച് നാളുകളായി പ്രണയത്തിലായിരുന്നു. സാറയുടെ കുടുംബം സമ്മതിച്ചതോടെയാണ് വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

അതേസമയം സാറ ഇപ്പോള്‍ മെട്രോ ഇന്‍ ദിനോം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ആദിത്യ റോയ് കപൂറാണ് ചിത്രത്തിലെ നായകന്‍. അനുരാഗ് ബസു ഒരുക്കുന്ന സിനിമ ലൈഫ് ഇന്‍ എ മെട്രോയുടെ സീക്വലാണ്. അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്ന സ്‌കൈ ഫോഴ്‌സ്, ഹൗസ്ഫുള്‍ 5, വേദാ, ഖേല്‍ ഖേല്‍ മേം എന്ന സിനിമകളും സാറയുടേതായി അണിയറയിലുണ്ട്. 

#saraalikhan #got #engaged #secret #to #be #married #soon #this #year

Next TV

Related Stories
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall