സിനിമാ പ്രേമികളുടെ പ്രിയം പിടിച്ചുപറ്റിയ ധ്രുവ് ഇപ്പോഴിതാ പുതിയ ചിത്രത്തിൻ്റെ കരാറിൽ ഒപ്പിട്ടിരിക്കുകയാണ് ധ്രുവ് വിക്രം. മാരി സെൽവരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ധ്രുവ് ഇപ്പോൾ. ഈ ചിത്രം നിർമ്മിക്കുന്നത് ശ്രദ്ധേയനായ സംവിധായകൻ പാ രഞ്ജിത്താണ്. സ്പോർട്സ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിൽ ധ്രുവ് കബഡി താരമായാണ് പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോർട്ട്.
ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. പാ രഞ്ജിത്തിൻ്റെ നീലം പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ധ്രുവ് വിക്രം തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ തൻ്റെ പുതിയ സിനിമയുടെ വിശേഷം പങ്കുവെക്കുകയും ചെയ്തിരുന്നു.
Dhruv Vikram with the highlights of the new film