#suchitrapillai | അവര്‍ എന്നെ 'കാമുകനെ തട്ടിയെടുക്കുന്നവളാക്കി': തുറന്നു പറഞ്ഞ് നടി സുചിത്ര പിള്ള

#suchitrapillai | അവര്‍ എന്നെ 'കാമുകനെ തട്ടിയെടുക്കുന്നവളാക്കി': തുറന്നു പറഞ്ഞ് നടി സുചിത്ര പിള്ള
May 15, 2024 12:38 PM | By Athira V

പ്രീതി സിന്‍റെയുടെ മുന്‍ കാമുകനെ വിവാഹം കഴിച്ചതിന് എന്നെ 'കാമുകനെ തട്ടിയെടുത്തവള്‍' എന്ന് മുദ്രകുത്തിയിരുന്നതായി നടി സുചിത്ര പിള്ള. ബോളിവുഡ് നടിയും ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് ഉടമയുമായ പ്രീതി സിന്‍റയുടെ മുന്‍ കാമുകന്‍ ലാർസ് ജെൽഡ്സെനെയാണ് സുചിത്ര വിവാഹം കഴിച്ചത്.

സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര ഈക്കാര്യം വെളിപ്പെടുത്തിയത്. ബ്രോക്കണ്‍ ന്യൂസ് സീസണ്‍ 2വിലാണ് സുചിത്ര അവസാനമായി അഭിനയിച്ചത്. തങ്ങളുടെ ബന്ധത്തിന് മുമ്പ് ലാർസ്പ്രീതിയുമായി ഡേറ്റിംഗ് നടത്തിയിരുന്നുവെന്നും. അവര്‍ വേർപിരിയാനുള്ള കാരണം സുചിത്രയല്ലെന്നും താരം വെളിപ്പെടുത്തി.

ചിലര്‍ ‘ബോയ്ഫ്രണ്ട് സ്‌നാച്ചർ’(കാമുകനെ തട്ടിയെടുക്കുന്നവള്‍) എന്ന ടാഗ് നൽകിയത് ശരിയല്ലെന്ന് സുചിത്ര പറഞ്ഞു. “ഇല്ല, അത് മറ്റാരെയോ കുറിച്ചാണ്. ഞാനും പ്രീതിയും ഒരിക്കലും സുഹൃത്തുക്കളായിരുന്നില്ല. ഞങ്ങൾക്ക് ഒരു പൊതു സുഹൃത്ത് ഉള്ളതിനാൽ ഞങ്ങൾ പരിചയക്കാരായിരുന്നു.

ലാർസ് പ്രീതി സിന്‍റെയുമായി കുറച്ചുകാലം ഡേറ്റ് ചെയ്തിരുന്നു, പക്ഷേ എന്നെ കാണുന്നതിന് മുന്‍പേ അവര്‍ വേർപിരിഞ്ഞിരുന്നു. ഇതാണ് ശരിയായ കാര്യം. ഞാൻ അവരുടെ ഇടയിലേക്ക് പോയിട്ടില്ല. ഞാനല്ല മറ്റൊരു കാരണത്താലാണ് അവർ പിരിഞ്ഞത്" - സുചിത്ര പറഞ്ഞു.

ഞാനാണ് പ്രീതിയുടെ ബ്രേക്കപ്പിന് കാരണം എന്നത് വലിയ തെറ്റിദ്ധാരണയാണ്. ഒരിക്കല്‍ ഇംഗ്ലണ്ടില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ ചില മാഗസിനുകളുടെ കവറില്‍ ‘ബോയ്ഫ്രണ്ട് സ്‌നാച്ചർ’ എന്ന തലക്കെട്ടില്‍ എന്‍റെ ഫോട്ടോയൊക്കെ വന്നിരുന്നുവെന്നും സുചിത്ര വ്യക്തമാക്കി.

2005-ൽ ലാർസിനെ സുചിത്ര വിവാഹം കഴിച്ചത്. ഇവര്‍ക്ക് അന്നിക എന്ന മകളുണ്ട്. ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ഫിനാൻസ് അനലിസ്റ്റായ ജീൻ ഗുഡ്‌നഫിനെയാണ് പ്രീതി വിവാഹം കഴിച്ചത്. 2021-ൽ വാടക ഗർഭധാരണത്തിലൂടെ ദമ്പതികൾ ജിയ, ജയ് എന്നീ ഇരട്ടക്കുട്ടികൾ പിറന്നു.

#suchitrapillai #says #she #called #boyfriend #snatcher #marrying #preity #zintas #ex

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories










News Roundup