#BiggBoss |ഗബ്രിയും ജാസ്മിനും കാട്ടിക്കൂട്ടിയതിന്റെ പകുതി പോലുമില്ല; പക്ഷെ ഈ അമ്മ ചെയ്തത്; ജാസ്മിന്റെ കുടുംബം വന്നാൽ...

#BiggBoss |ഗബ്രിയും ജാസ്മിനും കാട്ടിക്കൂട്ടിയതിന്റെ പകുതി പോലുമില്ല; പക്ഷെ ഈ അമ്മ ചെയ്തത്; ജാസ്മിന്റെ കുടുംബം വന്നാൽ...
May 15, 2024 09:20 AM | By Susmitha Surendran

ബി​ഗ് ബോസ് ആറാം സീസണിലെ ഫാമിലി ടാസ്കിൽ ഏവരും കാത്തിരിക്കുന്നത് ജാസ്മിന്റെ മാതാപിതാക്കളുടെ കടന്ന് വരവിനാണ്. ജാസ്മിന്റെ ഇതുവരെയുള്ള പ്രവൃത്തികളിൽ കുടുംബം എങ്ങനെ പ്രതികരിക്കും എന്നറിയാൻ പ്രേക്ഷകർക്ക് ആകാംക്ഷയുണ്ട്. ​

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി ജാസ്മിനുള്ള അടുപ്പം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. 


ഇതിന്റെ പേരിൽ ജാസ്മിനെ വിവാഹം ചെയ്യാനിരുന്ന യുവാവ് ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. ഇതിലെല്ലാമുള്ള നീരസം ഒരുപക്ഷെ ജാസ്മിന്റെ കുടുംബം പ്രകടിപ്പിച്ചേക്കും. നേരത്തെ ബി​ഗ് ബോസ് തമിഴ് സീസണിൽ ഇങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടുണ്ട്. നാലാം സീസണിൽ ശിവാനി എന്ന മത്സരാർത്ഥിയുടെ അമ്മ എത്തിയപ്പോൾ‌ നാടകീയ രം​ഗങ്ങളാണ് ഷോയിൽ നടന്നത്.

ബാല എന്ന മത്സരാർത്ഥിയുമായി ശിവാനിക്ക് വലിയ അടുപ്പം ഉണ്ടായിരുന്നു. ബാലയുടെ സ്വാധീനത്തിലാണ് ബി​ഗ് ബോസ് വീട്ടിൽ പല തീരുമാനങ്ങളും ശിവാനി എടുത്തത്. 

ഇവർ തമ്മിലുള്ള അടുപ്പം പുറത്ത് ചർച്ചയാകുന്ന കാര്യം ശിവാനിയെ അമ്മ അറിയിച്ചു. വന്നപ്പോൾ തന്നെ അമ്മ നേരിട്ട് ഇക്കാര്യം സംസാരിക്കുകയാണ് ചെയ്തത്. നീ എന്തിനാണ് ഇവിടെ വന്നത്, നീ വീട്ടിനുള്ളിൽ ചെയ്യുന്ന കാര്യം ആർക്കും അറിയില്ലെന്ന് കരുതിയോ എന്നൊക്കെ ചോദിച്ച് ശിവാനിയെ അമ്മ ശകാരിച്ചു.

ശിവാനി കരയുകയും ചെയ്തു. എന്നാൽ അമ്മ ശകാരം നിർത്തിയില്ല. ഈ എപ്പിസോഡ‍് അന്ന് വൻ പ്രേക്ഷക ശ്രദ്ധ നേടി. ഇതേ സാഹചര്യം ജാസ്മിനുണ്ടാകുമോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. ഇതേക്കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. 

'ജാസ്മിൻന്റെ ഫാമിലി വരുമ്പോൾ ഇങ്ങനെ വല്ലതും നടക്കുമോ. ഒരു ചുക്കും നടക്കില്ല. നിങ്ങൾ നോക്കിക്കോ സിംപതിക്ക് വേണ്ടി ഒരു പക്കാ പൊറാട്ട് നാടകം നടക്കും അത്രതന്നെ. വേറെ ഒന്നും ഇല്ല. നേരാവണ്ണം ആൾക്കാരോട് എങ്ങനെ പെരുമാറണം സംസാരിക്കണം എന്നെങ്കിലും നാലാൾ കാണാൻ വേണ്ടി എങ്കിലും ഉപദേശിച്ചാൽ മതിയായിരുന്നു'.

'ഒന്നാമത്തെ ഫോട്ടോ തമിഴ് സീസൺ 4 ശിവാനിയുടെ അമ്മ വന്നതാണ്. പിന്നെ ശിവാനിക്ക് ഒരു വെടിയും പൊകയും മാത്രമേ ഓർമ്മയുള്ളൂ. ജാസ്മിനും ഗബ്രിയും കാട്ടികൂട്ടിയതിനെ പകുതിപോലും ബാലയും ശിവാനിയും കാട്ടികൂട്ടിയിട്ടില്ല. അതുപോലെ ആയിരുന്നു കഴിഞ്ഞ തമിഴ് സീസൺ 7 ൽ രവീണയുടെ ബന്ധു വന്നപ്പോൾ പാവം മണി ജീവനും കൊണ്ട് ഓടി' .

'രവീണയും മണിയും പുറത്ത് ഫ്രണ്ട്‌സ് ആയിരുന്നു ഒരുമിച്ച് ഷോ കൾ ഒക്കെ ചെയ്തിട്ടുണ്ടായിരുന്നു. അവസാനം റിലേറ്റീവിനോട് ബി​ഗ് ബോസ് തന്നെ പറഞ്ഞു ഇറങ്ങിപോകാൻ.

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,' ബി​ഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ. ​ഗെയിമിനെ ബാധിക്കുന്ന പുറത്തെ വിവരങ്ങൾ രവീണയോട് പറഞ്ഞതാണ് രവീണയുടെ ബന്ധുക്കളെ ഉടൻ തന്നെ പുറത്താക്കാൻ കാരണമായത്. 

#biggboss #malayalam #season6 #viewers #discuss #happen #when #jasmines #family #entering

Next TV

Related Stories
#BiggBoss | ഒന്നാം സ്ഥാനത്ത് ആരെത്തും? ബി​ഗ് ബോസില്‍ റാങ്കിം​ഗ് ടാസ്‍ക് ആരംഭിച്ചു

May 20, 2024 09:24 AM

#BiggBoss | ഒന്നാം സ്ഥാനത്ത് ആരെത്തും? ബി​ഗ് ബോസില്‍ റാങ്കിം​ഗ് ടാസ്‍ക് ആരംഭിച്ചു

ആദ്യ സ്ഥാനങ്ങള്‍ക്ക് കടുത്ത മത്സരം നടക്കുന്ന ടാസ്ക് ആണിത്. ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ക്കായൊക്കെ നിരവധി പേര്‍ അവകാശവാദം ഉന്നയിക്കുമെന്നതിനാല്‍...

Read More >>
#biggboss | 'അത്ത റെയ്ഡ്' ജാസ്മിന്‍റെ കഴുത്തില്‍ നിന്നും 'ഗബ്രി മാല' അഴിച്ചുമാറ്റി പിതാവ്; നാടകീയ രംഗങ്ങള്‍

May 19, 2024 12:33 PM

#biggboss | 'അത്ത റെയ്ഡ്' ജാസ്മിന്‍റെ കഴുത്തില്‍ നിന്നും 'ഗബ്രി മാല' അഴിച്ചുമാറ്റി പിതാവ്; നാടകീയ രംഗങ്ങള്‍

'അത്ത റെയ്ഡ്' എന്നാണ് കഴിഞ്ഞ ദിവസം ഇതിന്‍റെ പ്രമോ ഇറങ്ങിയത് മുതല്‍ ചില പ്രേക്ഷകര്‍ ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ ഇതിനെ...

Read More >>
#gopikaanil |  'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല'; ആരാധകരെ ഞെട്ടിച്ച് ഗോപിക!

May 17, 2024 07:24 AM

#gopikaanil | 'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല'; ആരാധകരെ ഞെട്ടിച്ച് ഗോപിക!

ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് സാന്ത്വനം രണ്ടാം ഭാഗം വരാൻ പോകുകയാണ് എന്ന വാർത്ത ആണ് ഇപ്പോൾ...

Read More >>
#rakshadellu | ദേവിയേടത്തിയെ കാണാൻ ഓടിയെത്തി അപ്പു: സാന്ത്വനം 2 വിന്‍റെ വരവ് വന്‍ ചർച്ചയാക്കി താരങ്ങൾ

May 16, 2024 10:41 AM

#rakshadellu | ദേവിയേടത്തിയെ കാണാൻ ഓടിയെത്തി അപ്പു: സാന്ത്വനം 2 വിന്‍റെ വരവ് വന്‍ ചർച്ചയാക്കി താരങ്ങൾ

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നായികയാണ് രക്ഷ രാജ്. ആ സീരിയലിന്...

Read More >>
#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

May 15, 2024 10:46 PM

#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

അർജുൻ കുറച്ച് കൂടി ആക്ടീവ് ആകണമെന്ന് അമ്മ ശ്യാമള പറയുന്നുണ്ട്. നിനക്ക് എപ്പോഴും ദുഃഖമാണെന്നും ഇവർ അർജുനോട് പറയുന്നുണ്ട്....

Read More >>
Top Stories


News Roundup