#DoubleEyesmart | പുരി ജഗന്നാഥ് - റാം പൊതിനേനി ചിത്രം 'ഡബിൾ ഐസ്‌മാർട്ട്' ടീസർ മെയ് 15-ന്

#DoubleEyesmart  | പുരി ജഗന്നാഥ് - റാം പൊതിനേനി ചിത്രം 'ഡബിൾ ഐസ്‌മാർട്ട്' ടീസർ മെയ് 15-ന്
May 12, 2024 05:06 PM | By Aparna NV

(moviemax.in) റാം പൊതിനേനിയെ നായകനാക്കി പുരി ജഗന്നാഥ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡബിൾ ഐസ്‌മാർട്ട്'ന്റെ ടീസർ മെയ് 15-ന് റിലീസ് ചെയ്യും. പുരി കണക്ട്‌സിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് ഈ ബി​ഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രീകരണം മുംബൈയിൽ പുരോ​ഗമിക്കുന്നു. ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ ഉൾപ്പെടുന്ന ഭാഗങ്ങളാണ് ചിത്രീകരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രം ഉടൻ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ടീം.

സഞ്ജയ് ദത്ത് ശക്തമായൊരു കഥാപാത്രത്തെ 'ഡബിൾ ഐസ്‌മാർട്ട്'ൽ അവതരിപ്പിക്കുന്നുണ്ട്. കിടിലൻ സ്റ്റൈലിഷ് മേക്കോവർ റാം പൊതിനേനിയും ചിത്രത്തിനായി നടത്തിയിട്ടുണ്ട്.

ബിൾ ആക്ഷൻ, ഡബിൾ മാസ്സ്, ഡബിൾ വിനോദം എന്നിവയാണ് ഈ ചിത്രത്തിലൂടെ ടീം ഉറപ്പുനൽകുന്നത്. 2019 ജൂലൈ 18-ന് റിലീസ് ചെയ്ത 'ഐസ്‌മാർട്ട് ശങ്കർ' എന്ന ചിത്രത്തിന്റെ രണ്ടാംഭാ​ഗമാണ് 'ഡബിൾ ഐസ്‌മാർട്ട്'.

റാം പോത്തിനേനിയും പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ഈ സിനിമക്കായ് വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 'ഐസ്‌മാർട്ട് ശങ്കർ' ഉൾപ്പെടെ നിരവധി സിനിമകളിൽ പുരി ജഗന്നാഥിന് വേണ്ടി സംഗീതം ഒരുക്കിയ മണി ശർമ്മയാണ് 'ഡബിൾ ഐസ്‌മാർട്ട്'ന്റെയും സംഗീതസംവിധായകൻ.

സിഇഒ: വിഷ്ണു റെഡ്ഡി, ഛായാഗ്രഹണം: സാം കെ നായിഡു, ജിയാനി ജിയാനെലി, ആക്ഷൻ: കേച്ച, റിയൽ സതീഷ്, പിആർഒ: ശബരി.

#Double #Eyesmart #Teaser #May #15

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
Top Stories










News Roundup