#ManishaKoirala | അർബുദത്തോട് മല്ലിടുമ്പോൾ സുഹൃത്തുക്കൾ ഒറ്റപ്പെടുത്തി, രോ​ഗനാളുകൾ തിരിച്ചറിവുകൾ നൽകി -മനീഷ കൊയ്രാള

#ManishaKoirala  | അർബുദത്തോട് മല്ലിടുമ്പോൾ സുഹൃത്തുക്കൾ ഒറ്റപ്പെടുത്തി, രോ​ഗനാളുകൾ തിരിച്ചറിവുകൾ നൽകി -മനീഷ കൊയ്രാള
May 11, 2024 09:41 PM | By Aparna NV

(moviemax.in) കാൻസറുമായുള്ള തൻ്റെ പോരാട്ടം ബന്ധങ്ങളെക്കുറിച്ച് ആഴത്തിലുള്ള തിരിച്ചറിവുകൾക്ക് കാരണമായെന്ന് നടി മനീഷ കൊയ്രാള. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

അസുഖം സ്ഥിരീകരിച്ച നാളുകളിൽ സുഹൃത്തുക്കൾ ഒറ്റപ്പെടുത്തി. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ കുടുംബം മാത്രമേ പിന്തുണയ്ക്കാനുണ്ടായിരുന്നുള്ളൂ. സാമ്പത്തികമായി നല്ല നിലയിലായിരുന്നിട്ടും രോ​ഗത്തോട് മല്ലിടുന്ന സമയത്ത് പല കുടുംബാം​ഗങ്ങളും തന്നെ സന്ദർശിച്ചില്ലെന്നും മനീഷ വെളിപ്പെടുത്തി.

തൻ്റെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധത്തെ കാൻസർ എന്ന അഗ്നിപരീക്ഷ എങ്ങനെ മാറ്റിമറിച്ചുവെന്നാണ് മനീഷ കൊയ്രാള മനസുതുറന്നത്. “അതൊരു യാത്രയും പഠനാനുഭവവുമാണ്. എനിക്ക് ഒന്നിലധികം സുഹൃത്തുക്കൾ ഉണ്ടെന്ന് ഞാൻ ശരിക്കും വിശ്വസിച്ചു. ഒരുമിച്ച് പാർട്ടി നടത്തുകയും യാത്ര ചെയ്യുകയും ആസ്വദിക്കുകയും ചെയ്ത ആളുകൾ എൻ്റെ വേദനയിൽ എന്നോടൊപ്പമുണ്ടാവുമെന്ന് ഞാൻ കരുതി. അത് അങ്ങനെയായിരുന്നില്ല.

ആരുടേയും വേദനയിൽ ഇരിക്കാൻ ആളുകൾക്ക് കഴിവില്ല.” താരം പറഞ്ഞു “വേദന തോന്നാതിരിക്കാൻ നമ്മളെപ്പോഴും ഒഴിവുകഴിവുകൾ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കും. വേദനയിൽ നിന്ന് രക്ഷപ്പെടാൻ നമ്മൾ ആഗ്രഹിക്കുന്നു. അത് മനുഷ്സഹജമാണ്.

താൻ വളരെയധികം ഏകാന്തത അനുഭവിച്ചു. അടുത്ത കുടുംബം മാത്രമാണ് തനിക്ക് ചുറ്റുമുള്ളതെന്ന് താൻ മനസ്സിലാക്കിയെന്നും മനീഷ ചൂണ്ടിക്കാട്ടി. എനിക്ക് ഒരു വലിയ കുടുംബമുണ്ട്. ആരൊക്കെ എന്നെ വിട്ടുപോയാലും എന്റെ അച്ഛനമ്മമാരും, സഹോദരനും, അദ്ദേഹത്തിന്റെ ഭാര്യയുമൊക്കെത്തന്നെയാണ് എപ്പോഴും എനിക്കൊപ്പമുണ്ടാവുക എന്ന് ഞാൻ തിരിച്ചറിഞ്ഞു.

എന്തുസംഭവിച്ചാലും കുടുംബത്തിനാണ് എന്റെ പ്രഥമ പരി​ഗണന. അവരാണ് എല്ലാവരേക്കാളും മുൻപേ എന്റെ ജീവിതത്തിൽ വന്നത്.” മനീഷ കൊയ്രാള കൂട്ടിച്ചേർത്തു.

#Friends #isolated #me #while #battling #cancer #illness #gave #me#insights #ManishaKoirala

Next TV

Related Stories
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall