ഓരോ ആഴ്ചയിലും ഹൗസിൽ മത്സരാർത്ഥികൾ കാഴ്ചവെക്കുന്ന പ്രകടനങ്ങളുടെയും സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെയും അടിസ്ഥാനത്തിലാണ് ആ ആഴ്ച ആരാണ് ജയിൽ ശിക്ഷ അനുഭവിക്കേണ്ടതെന്നും ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കേണ്ടതെന്നും തീരുമാനിക്കപ്പെടുന്നത്.
അത്തരത്തിൽ ആറാം ആഴ്ചയിൽ ജയിൽ ശിക്ഷ ലഭിച്ചത് ജാസ്മിൻ ജാഫറിനും നോറയ്ക്കുമായിരുന്നു. ജയിലിലെത്തിയ ഇരുവർക്കും മുത്തുകൾ ഉപയോഗിച്ച് മാല കോർക്കാനുള്ള ടാസ്ക്കാണ് ബിഗ് ബോസ് നൽകിയത്.
ആറാം സീസണിൽ ജയിൽ ശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെട്ട ഒട്ടുമിക്ക മത്സരാർത്ഥികൾക്കും സഹമത്സരാർത്ഥികളായ സുഹൃത്തുക്കൾ വഴി ഭക്ഷണ സാധങ്ങളും മറ്റും ലഭിക്കുമായിരുന്നു.
ഇത്തവണ കുറച്ച് അധികം സൗകര്യങ്ങൾ സഹമത്സരാർത്ഥിയായ രസ്മിൻ വഴി നോറയ്ക്കും ജാസ്മിനും ലഭിച്ചു. പൊതുവെ ജയിലിൽ കഴിയുന്നവർക്ക് വളരെ വ്യത്യസ്തമായ ഭക്ഷണമാണ് ബിഗ് ബോസ് നൽകാറുള്ളത്.
വീട്ടിലെ ലക്ഷ്വറി ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ അനുഭവിക്കരുതെന്നതാണ് അതിന് പിന്നിലെ ഉദ്ദേശം. എന്നാൽ രസ്മിൻ പനീർ കറി അടക്കം നോറയ്ക്ക് കൊണ്ട് നൽകിയത് ബിഗ് ബോസ് ശ്രദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
മോഹൻലാലിൽ നിന്നും ഏറ്റവും കൂടുതൽ ശകാരം ലഭിച്ചത് ഭക്ഷണ സാധനങ്ങൾ നോറയ്ക്ക് എത്തിച്ച് കൊടുത്ത രസ്മിനാണ്. മോഹൻലാൽ അതിനുള്ള കാരണം തിരക്കിയപ്പോൾ രസ്മിന് പറയാൻ മറുപടി പോലുമുണ്ടായിരുന്നില്ല.
രസ്മിന് എന്നപോലെ തന്നെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജാസ്മിനെ ജയിലിൽ കയറി ഗബ്രി കെട്ടിപിടിച്ചതിനേയും മോഹൻലാൽ വിമർശിച്ചു. ഈ വിഷയത്തിൽ ആദ്യം സംസാരിച്ചത് ജിന്റോയായിരുന്നു. ബിഗ് ബോസ് ജയിലിൽ കഴിയുന്നവർക്കായി നൽകിയ ഭക്ഷണം കൊടുക്കാൻ വേണ്ടിയാണ് ജയിൽ വാതിൽ തുറന്നത്.
ഗബ്രിയാണ് എനിക്കൊപ്പം ഫുഡുമായി ജയിലിന് അടുത്തേക്ക് വന്നത്. വാതിൽ തുറന്ന് ഞാൻ ഭക്ഷണം ജയിലിനുള്ളിൽ വെക്കുന്നതിനിടയിൽ ഗബ്രിയും ജാസ്മിനും ആ ഗ്യാപ്പിലൂടെ വന്ന് കെട്ടിപിടിച്ചു.
ഞാൻ ഫുഡ് കൊണ്ടുകൊടുത്തോളാമെന്ന് പറഞ്ഞിട്ടും ഗബ്രി തന്നില്ല. തട്ടിപറിച്ച് മേടിക്കാൻ പറ്റില്ലല്ലോ. ഗബ്രി ജയിലേക്ക് കേറാതിരിക്കാൻ ഞാൻ വട്ടം നിന്നതാണ്. പക്ഷെ എന്നിട്ടും അതിനിടയിൽ കൂടി കയറി ജാസ്മിനെ ഹഗ് ചെയ്തുവെന്നാണ് ജിന്റോ പറഞ്ഞത്.
ശേഷം ഈ വിഷയത്തിൽ ഗബ്രി സംസാരിച്ചു. ഞാനായിരുന്നില്ല ഭക്ഷണം എത്തിച്ച് കൊടുക്കേണ്ടയാൾ. പക്ഷെ രണ്ട് ബൗൾ ഉണ്ടായിരുന്നതുകൊണ്ട് അതിൽ ഒന്ന് പിടിക്കുകയായിരുന്നു. ഞാൻ ഹെൽപ്പ് ചെയ്തതാണ്. സാധാരണ അങ്ങനെ മറ്റുള്ളവർ ചെയ്യാറുള്ളതാണ്. പിന്നെ ജാസ്മിനും ഞാനും വന്ന ദിവസം മുതൽ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്.
ആ ഒരു ശീലത്തിന്റെ പേരിൽ കൂടിയാണ് പോയത് എന്നാണ് ഗബ്രി പറഞ്ഞത്. അതിന് കുറിക്കുകൊള്ളുന്ന മറുപടിയും ഗബ്രിക്ക് മോഹൻലാൽ നൽകി. അത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങൾ ഒരുമിച്ച് ജയിലിൽ പോകുമ്പോഴോ ഹൗസിനുള്ളിൽ വെച്ചോ ചെയ്തോളൂ.
അല്ലാതെ ജയിലിലേക്ക് അയക്കുന്നത് നിങ്ങൾക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാൻ വേണ്ടിയല്ല. അതുകൊണ്ട് ആവശ്യമില്ലത്ത വർത്തമാനം പറയരുത്. ക്യാപ്റ്റൻ നിൽക്കെ അയാളുടെ ഇടയിൽ കൂടി കയറി ഹഗ് ചെയ്യുന്നത് അയാളെ ഡിസ്റെസ്പെക്ട് ചെയ്യുന്നതിന് തുല്യമാണ് എന്നാണ് മോഹൻലാൽ പറഞ്ഞു.
ശേഷം ജാസ്മിനോടാണ് മോഹൻലാൽ വിശദീകരണം ചോദിച്ചത്. താൻ ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുന്നുവെന്ന് പറഞ്ഞപ്പോൾ എന്നെ തെറ്റാണെന്ന് പറഞ്ഞ് മനസിലാക്കിപ്പിക്കുകയാണോ എന്നാണ് മോഹൻലാൽ തിരിച്ച് ചോദിച്ചത്.
ജാസ്മിൻ ജയിലിൽ വെച്ച് ജിന്റോയോട് മോശമായാണ് സംസാരിച്ചതെന്നും അത് പുറത്ത് പ്രേക്ഷകർക്കിടയിൽ വലിയ വിഷയമായിട്ടുണ്ടെന്നും പറയാൻ പാടില്ലാത്ത വാക്കുകളാണ് ജാസ്മിൻ ഉപയോഗിച്ചതെന്നും മോഹൻലാൽ പറഞ്ഞു. എടാ, പോടാ എന്നുള്ള വിളികൾ നിർത്തൂ കുട്ടിയെന്നും ജാസ്മിനോട് മോഹൻലാൽ ആവശ്യപ്പെട്ടു.
#Don't #tell #unnecessary #news #Mohanlal #questioned #Jasmin #Gabri's #jail #conditions