#gopisundar | മറ്റുള്ളവരുടെ ജീവിതത്തില്‍ എന്ത് നടക്കുന്നുവെന്ന് കഥ മെനയുന്നവരോട്; 'കക്കൂസ് പ്രതിഷേധ'വുമായി ഗോപി സുന്ദർ

#gopisundar | മറ്റുള്ളവരുടെ ജീവിതത്തില്‍ എന്ത് നടക്കുന്നുവെന്ന് കഥ മെനയുന്നവരോട്; 'കക്കൂസ് പ്രതിഷേധ'വുമായി ഗോപി സുന്ദർ
Jul 26, 2024 05:10 PM | By Athira V

ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഹിറ്റ് പാട്ടുകളൊരുക്കിയിട്ടുള്ള പ്രതിഭ. സിനിമയുടെ ആത്മാവായി മാറിയ പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇപ്പോഴും പല ഭാഷകളിലായി സംഗീത സംവിധാന രംഗത്ത് നിറഞ്ഞു നില്‍ക്കുന്നു. ഹിറ്റുകള്‍ സമ്മാനിക്കുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയ്ക്ക് താല്‍പര്യം ഗോപി സുന്ദറിന്റെ സംഗീത ജീവിതത്തോടല്ല, മറിച്ച് വ്യക്തി ജീവിതത്തോടാണ്. ഗോപി സുന്ദര്‍ ഏതെങ്കിലും പെണ്‍കുട്ടിയുടെ കൂടെ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ ഉടനെ അശ്ലീല കമന്റുകളുമായി സോഷ്യല്‍ മീഡിയ എത്തും. ഗായികമാരായ അഭയ ഹിരണ്‍മയി, അമൃത സുരേഷ് എന്നിവരുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരിലാണ് ഇപ്പോഴും ഗോപി സുന്ദര്‍ ആക്രമിക്കപ്പെടുന്നത്.


കഴിഞ്ഞ ദിവസം താന്‍ പുതുതായി അവതരിപ്പക്കുന്ന ഗായികയ്‌ക്കൊപ്പമുള്ള ചിത്രവും ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു. പിന്നാലെ പതിവ് പോലെ നിരവധി പേര്‍ മോശം കമന്റുകളുമായി എത്തി. ചില കമന്റുകള്‍ക്ക് ഗോപി സുന്ദര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയുള്ള ആക്രമണത്തിന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഒരു ക്ലോസറ്റിന്റെ ചത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. 

''മറ്റുള്ളവരുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുന്ന എന്ന് അറിയാന്‍ ആകാംഷയുള്ളവര്‍ സ്വയം എഴുതുന്ന കഥകളും തിരക്കഥകളും ഇവിടെ നിക്ഷേപിക്കുക. ഞാന്‍ ഫ്‌ളഷ് ചെയ്‌തോളാം. എന്റെ സെപ്റ്റിക് ടാങ്ക് ഫുള്ളാകുമെന്ന് അറിയാം. പക്ഷെ ഞാനത് മാറ്റിക്കോളാം'' എന്നായിരുന്നു ഗോപി സുന്ദര്‍ കുറിച്ചത്. പിന്നാലെ നിരവധി പേര്‍ ഗോപി സുന്ദറിന് പിന്തുണയുമായി മുന്നോട്ട് വന്നു. 

നിങ്ങള്‍ അടിപൊളിയാണ്. മോശം കമന്റുകളെ അവഗണിക്കുക,നിങ്ങളുടെ ജീവിതം ഉയര്‍ത്തി പിടിക്കൂ എന്നായിരുന്നു ഒരു കമന്റ്. ഞാന്‍ ഗൗനിക്കാറേയില്ല. പക്ഷെ ചില സമയം പ്രതികരിക്കാന്‍ എനിക്ക് നല്ല മൂഡായിരിക്കും. വീഡിയോ ഗെയിം കളിക്കുന്നത് പോലെ. അതെനിക്ക് ഇഷ്ടമാണ് എന്നായിരുന്നു അതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടി.

ഗോപി ചേട്ടാ എല്ലാവര്‍ക്കും അസൂയയാണ്. നിങ്ങള്‍ നല്ലതു മാത്രം നോക്കി എഞ്ചോയ് ചെയ്തു യാത്ര തുടരണം. എന്തിന് വെറുതെ നെഗറ്റീവ് നോക്കണം. സമയ നഷ്ടം എന്നായിരുന്നു മറ്റൊരു കമന്റ്. അവര്‍ ഡെപ്പോസിറ്റ് ചെയ്യട്ടെ എന്നാണ് ഇതിന് ഗോപി സുന്ദര്‍ മറുപടി നല്‍കിയത്. അതേസമയം താരത്തെ വിമര്‍ശിച്ചും ആളുകളെത്തുന്നുണ്ട്. കയ്യിലിരിപ്പ് ശരിയല്ലെങ്കില്‍ ആള്‍ക്കാര്‍ പലതും പറയും അതുകേട്ട് സങ്കടം വരുന്നുണ്ടെങ്കില്‍ ആ ക്ലോസറ്റില്‍ വെള്ളം എടുത്ത് ഒന്ന് നന്നായിട്ട് മുഖം കഴുകിയാല്‍ മതി മാറിക്കോളും! എന്നായിരുന്നു ഒരു കമന്റ്.

ചേട്ടന് വിഷമം വരുമ്പോ ചെയ്യുന്നതെല്ലാം ഇങ്ങനെ പുറത്തു പറയല്ലേ എന്നാണ് ഗോപി സുന്ദര്‍ നല്‍കിയ മറുപടി. അണ്ണാ അണ്ണന്റെ അച്ഛന്റെ മുഖം പോലെ ഇരിക്കുന്നു ഈ ഫോട്ടോ കണ്ടിട്ട്, അണ്ണന്റെ പെണ്‍പിള്ളേരും ഇങ്ങനെ തന്നെ അന്ന്. അണ്ണന്‍ കക്കൂസില്‍ കാവല്‍ ഇരിക്കുവാണോ ഓരോരുത്തന്‍ ഇടുന്നത് ഫ്‌ലഷ് ചെയ്യാന്‍, അത്രയും താല്പര്യം ആണേല്‍ എറണാകുളം ബസ്റ്റാന്‍ഡില്‍ പബ്ലിക് ടോയ്‌ലറ്റ് ഉണ്ട്, അണ്ണന് നിരത്തി ഫ്‌ലഷ് അടിക്കാം എന്നായിരുന്നു മറ്റൊരു കമന്റ്. നിങ്ങളേയും ഞാന്‍ അതിലിട്ടു തന്നെ ഫ്‌ളഷ് ചെയ്യാം എന്നാണ് ഇതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടി.

#gopisundar #gives #reply #all #trolls #negative #comments #an #unique #way

Next TV

Related Stories
#turkishtharkkam | 'കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല', 'യാതൊരു ഭീഷണിയും ഇല്ല': 'ടര്‍ക്കിഷ് തര്‍ക്കം' വിവാദത്തില്‍ തുറന്ന് പറഞ്ഞ് സണ്ണി വെയ്ന്‍

Nov 28, 2024 10:07 PM

#turkishtharkkam | 'കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല', 'യാതൊരു ഭീഷണിയും ഇല്ല': 'ടര്‍ക്കിഷ് തര്‍ക്കം' വിവാദത്തില്‍ തുറന്ന് പറഞ്ഞ് സണ്ണി വെയ്ന്‍

തീയറ്ററില്‍ ആളുകയറാത്ത സിനിമയെ രക്ഷിച്ചെടുക്കാന്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ ഈ വിവാദമെന്ന വാദമാണ് സമൂഹമാധ്യമങ്ങളില്‍...

Read More >>
#RajBShetty | മലയാളം ഇഷ്ടമാണ്, പക്ഷേ ഇപ്പോഴും ആ അക്ഷരം മാത്രം പഠിക്കാന്‍ പറ്റുന്നില്ല - രാജ് ബി. ഷെട്ടി

Nov 28, 2024 08:27 PM

#RajBShetty | മലയാളം ഇഷ്ടമാണ്, പക്ഷേ ഇപ്പോഴും ആ അക്ഷരം മാത്രം പഠിക്കാന്‍ പറ്റുന്നില്ല - രാജ് ബി. ഷെട്ടി

സൗണ്ട് ഡിസൈനറായ സച്ചിനും മിക്‌സിങ് ചെയ്തിട്ടുള്ള അരവിന്ദുമൊക്കെ മലയാളികളായിരുന്നു. അവരോടൊക്കെ സംസാരിക്കുമ്പോള്‍ എനിക്ക് മലയാളം...

Read More >>
#mareenamichael | 'ഞാൻ ഗസ്റ്റായി വന്നാൽ ആങ്കറിങ് ചെയ്യില്ലെന്ന് പറഞ്ഞു'; അന്ന് നടിയോട് മോശമായി പെരുമാറിയത് പേളിയോ?, വെളിപ്പെടുത്തി മെറീന

Nov 28, 2024 05:44 PM

#mareenamichael | 'ഞാൻ ഗസ്റ്റായി വന്നാൽ ആങ്കറിങ് ചെയ്യില്ലെന്ന് പറഞ്ഞു'; അന്ന് നടിയോട് മോശമായി പെരുമാറിയത് പേളിയോ?, വെളിപ്പെടുത്തി മെറീന

ഷൂട്ടിന് ചെന്നപ്പോൾ ആ ഷോയുടെ ആങ്കർ ചെയ്ഞ്ചായി. മുമ്പ് ചെയ്തിരുന്നയാളായിരുന്നില്ല...

Read More >>
#soubinshahir | സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

Nov 28, 2024 05:35 PM

#soubinshahir | സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് പരിശോധന...

Read More >>
#Sonanair | 'ഇപ്പോള്‍ സിനിമയൊന്നുമില്ല, സാരിയൊക്കെ അഴിച്ചു തുടങ്ങി'യെന്ന് പറഞ്ഞു! ആ ഫോട്ടോയ്ക്ക് പിന്നിൽ നടന്നതിനെ പറ്റി സോന നായര്‍

Nov 28, 2024 03:10 PM

#Sonanair | 'ഇപ്പോള്‍ സിനിമയൊന്നുമില്ല, സാരിയൊക്കെ അഴിച്ചു തുടങ്ങി'യെന്ന് പറഞ്ഞു! ആ ഫോട്ടോയ്ക്ക് പിന്നിൽ നടന്നതിനെ പറ്റി സോന നായര്‍

മോഹന്‍ലാല്‍ നായകനായി എത്തിയ നരന്‍ എന്ന സിനിമയിലെ കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രമാണ് സോനയുടെ കരിയറിലെ...

Read More >>
#parvathythiruvothu | 'ഞാൻ പച്ച കുത്തി, എന്റെ ദേഹത്ത് എന്റെ മോളുടെ പേരുണ്ട്'; പക്ഷെ അമ്മയാകാൻ ഉറപ്പില്ലാത്തതിന് കാരണം -പാർവതി

Nov 28, 2024 02:01 PM

#parvathythiruvothu | 'ഞാൻ പച്ച കുത്തി, എന്റെ ദേഹത്ത് എന്റെ മോളുടെ പേരുണ്ട്'; പക്ഷെ അമ്മയാകാൻ ഉറപ്പില്ലാത്തതിന് കാരണം -പാർവതി

അമ്മയാകണമെങ്കിൽ ദത്തെടുക്കേണ്ടി വരുമെന്ന് തോന്നി. കുഞ്ഞിന്റെ പേര് എനിക്ക്...

Read More >>
Top Stories










GCC News