---
title: "#Accident | സിനിമാ ചിത്രീകരണത്തിനിടെ അപകടം; അമിത വേഗത്തിന് കേസെടുത്ത് പോലീസ് "
english_title: "#Accident #movie #shooting #Police #registered #case #excessive #speed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/223132/accident-movie-shooting-police-registered-case-excessive-speed"
published_at: "2024-07-27T09:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a47103d2ba6_gd.jpg"
keywords: []
---

# #Accident | സിനിമാ ചിത്രീകരണത്തിനിടെ അപകടം; അമിത വേഗത്തിന് കേസെടുത്ത് പോലീസ് 

> **Lead Summary:** **കൊ**ച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്ന കാറപകടത്തില്‍ കേസെടുത്ത് പൊലീസ്.

## Article Content

**കൊ**ച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്ന കാറപകടത്തില്‍ കേസെടുത്ത് പൊലീസ്.

അമിത വേഗത്തില്‍ വാഹനമോടിച്ചതിനാണ് സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചി എം.ജി റോഡില്‍ വച്ച് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.

അര്‍ജുന്‍ അശോകന്‍, മാത്യു, സംഗീത് പ്രതാപ് എന്നിവരുള്‍പ്പടെ അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു.

സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു കാര്‍ ഓടിച്ചത്. വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളില്‍ കാര്‍ തട്ടിയപ്പോള്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു.

ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/223132/accident-movie-shooting-police-registered-case-excessive-speed)