---
title: "#jinto | വിവാഹം എപ്പോള്‍?, വധു ആര്?, വീഡിയോയില്‍ വെളിപ്പെടുത്തലുമായി ജിന്റോ"
english_title: "#wedding? #Who #is #the #bride? #Jinto #revealed #video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/222614/wedding-who-is-the-bride-jinto-revealed-video"
published_at: "2024-07-24T20:31:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a11791f1a40_jinto.jpg"
keywords: []
---

# #jinto | വിവാഹം എപ്പോള്‍?, വധു ആര്?, വീഡിയോയില്‍ വെളിപ്പെടുത്തലുമായി ജിന്റോ

> **Lead Summary:** ** **ബിഗ് ബോസ് ആറാം സീസണ്‍ ഷോയിലെ വിജയിയാണ് ജിന്റോ. സെലിബ്രിറ്റി ഫിറ്റ്‍നെസ് ട്രെയിനറുമാണ് ജിന്റോ. ബിഗ് ബോസ് ആറില്‍ എത്തിയതോടെയാണ് താരത്തെ കൂടുതല്‍ പരിചിതമായത്. വിവാഹം എപ്പോഴായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജിന്റോ.

## Article Content

** **ബിഗ് ബോസ് ആറാം സീസണ്‍ ഷോയിലെ വിജയിയാണ് ജിന്റോ. സെലിബ്രിറ്റി ഫിറ്റ്‍നെസ് ട്രെയിനറുമാണ് ജിന്റോ. ബിഗ് ബോസ് ആറില്‍ എത്തിയതോടെയാണ് താരത്തെ കൂടുതല്‍ പരിചിതമായത്. വിവാഹം എപ്പോഴായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജിന്റോ.

വിവാഹ മോചനം നേടിയ ആളാണ് താൻ എന്ന് ജിന്റോ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസിലായിരുന്നു ജിന്റോ താൻ വിവാഹ മോചനം നേടിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയത്.

ഒരാളോട് പ്രണയമുണ്ടെന്നും ജിന്റോ റിയാലിറ്റി ഷോയില്‍ സൂചിപ്പിച്ചിരുന്നു. വിവാഹം സെപ്റ്റംബറില്‍ ആയിരിക്കും എന്ന് പറയുകയാണ് നിലവില്‍ ജിന്റോ.

തിയ്യതി വെളിപ്പെടുത്താൻ ജിന്റോ തയ്യാറായിട്ടില്ല. യുഎസ്സില്‍ നഴ്‍സാണ് വധു എന്നും പറഞ്ഞു ബിഗ് ബോസ് ജേതാവുമായ ജിന്റോ. തനറേത് മാത്രമല്ല അവരുടെയും രണ്ടാം വിവാഹം ആണ് എന്നും ജിന്റോ വെളിപ്പെടുത്തിയിരിക്കുകയാണ്.

നാടകീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ നടന്നതിന് ശേഷമാണ് ബിഗ് ബോസില്‍ ജിന്റോ വിജയിയായത്. തുടക്കത്തില്‍ മണ്ടനെന്ന വിശേഷണം ആയിരുന്നു താരത്തിന് ലഭിച്ചത്.

എന്നാല്‍ പിന്നീട് ജിന്റോയെ റിയാലിറ്റി ഷോയുടെ പ്രേക്ഷകര്‍ ഇഷ്‍ടപ്പെടുകയായിരുന്നു. ബുദ്ധിമാനായ ഒരു മത്സരാര്‍ഥിയാണ് ജിന്റോയെന്ന് ഷോയുടെ പ്രേക്ഷകര്‍ മനസ്സിലാക്കി.

പ്രതീക്ഷകള്‍ ശരിവെച്ച് ജിന്റോ വിജയിയായി. ഈ നാടിന്റെ വിളക്കാണ് ഇപ്പോള്‍ താൻ എന്ന് വിജയിയായ ജിന്റോ വ്യക്തമാക്കിയിരുന്നു. വീട്ടില്‍ പ്രതിസന്ധി ഘട്ടങ്ങളുണ്ടാകുമ്പോള്‍ അമ്മ പറയാറുണ്ട്, മോൻ തളരുത്, വീടിന്റെ വിളക്കാണെന്ന്.

ഇപ്പോള്‍ ഞാൻ നാടിന്റെ വിളക്കായി. അതില്‍ എനിക്ക് സന്തോഷിക്കാം. നിങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്. എല്ലാവര്‍ക്കും എന്റെ നന്ദിയുണ്ട്.

എനിക്കൊപ്പം മത്സരിച്ച എല്ലാവര്‍ക്കും നന്ദി. അവരില്ലെങ്കില്‍ ഇവിടെ നില്‍ക്കാൻ ഒരിക്കലും തനിക്ക് ആവില്ലെന്നും വിജയിയായ ജിന്റോ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/222614/wedding-who-is-the-bride-jinto-revealed-video)