---
title: "#jeevajoseph  | 'മൈനസിൽ നിന്നാണ് തുടങ്ങിയത്, രണ്ടാനച്ഛന്റെ ആ​ഗ്രഹമായിരുന്നു ഞങ്ങളുടെ വിവാഹം, ഞങ്ങൾ ഒരുമിച്ച് വളർന്നവരാണ്'  "
english_title: "#celebrity #anchor #jeevajoseph #openup #about #married #young #age"
publisher: "moviemax.in"
canonical_url: "https://moviemax.in/news/223067/celebrity-anchor-jeevajoseph-openup-about-married-young-age"
published_at: "2024-07-26T20:14:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3b6b223777_aparana.jpg"
keywords: []
---

# #jeevajoseph  | 'മൈനസിൽ നിന്നാണ് തുടങ്ങിയത്, രണ്ടാനച്ഛന്റെ ആ​ഗ്രഹമായിരുന്നു ഞങ്ങളുടെ വിവാഹം, ഞങ്ങൾ ഒരുമിച്ച് വളർന്നവരാണ്'  

> **Lead Summary:** **[മി**നിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സാന്നിധ്യം അറിയിച്ചവരാണ് സെലിബ്രിറ്റി കപ്പിളായ ജീവയും അപര്‍ണയും. ക്യാബിന്‍ ക്രൂ ജോലി നിര്‍ത്തി നാട്ടിലെത്തിയ അപര്‍ണ യുട്യൂബും പ്രമോഷനും മോഡലിങും എല്ലാമായി സജീവമാണ്.

## Article Content

**[മി**നിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സാന്നിധ്യം അറിയിച്ചവരാണ് സെലിബ്രിറ്റി കപ്പിളായ ജീവയും അപര്‍ണയും. ക്യാബിന്‍ ക്രൂ ജോലി നിര്‍ത്തി നാട്ടിലെത്തിയ അപര്‍ണ യുട്യൂബും പ്രമോഷനും മോഡലിങും എല്ലാമായി സജീവമാണ്.

യുട്യൂബ് ചാനൽ നടത്തിപ്പിലും കണ്ടന്റ് ക്രിയേഷനിലുമൊക്കെ സഹായിയായി അപർണയ്ക്കൊപ്പം തന്നെ ജീവയുമുണ്ട്. നേരത്തെയുണ്ടായിരുന്ന ചാനല്‍ പോയതിന് പിന്നാലെയായി കുറച്ച് മാസം മുമ്പാണ് ഇരുവരും പുതിയ ചാനല്‍ തുടങ്ങിയത്.

മലയാള ടെലിവിഷനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു അവതാരകനാണ് ജീവ.ഒപ്പം ഇടയ്ക്കൊക്കെ ചെറുതും വലുതുമായ വേഷങ്ങൾ സിനിമയിൽ ചെയ്യുന്നുണ്ട്.

വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരായവരാണ് ഇരുവരും. അതുകൊണ്ട് തന്നെ വിവാഹശേഷമാണ് ഇരുവരും ഇന്ന് കാണുന്ന സെലിബ്രിറ്റി സ്റ്ററ്റസ് ഉണ്ടാക്കിയെടുത്തതും.

സരി​ഗമപയായിരുന്നു ജീവയ്ക്ക് കരിയർ ബ്രേക്കായത്. സൂര്യ മ്യൂസിക്കിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതു പ്രണയത്തിലായതും.ഇത്ര ചെറുപ്പത്തിൽ വിവാഹിതരാകുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ഇപ്പോൾ ജീവ.

മാത്രമല്ല വിവാഹശേഷം മുതൽ ഇതുവരെയുള്ള കുടുംബജീവിതത്തെ കുറിച്ചും പ്രൊഫഷണൽ ലൈഫിനെ കുറിച്ചും ജീവ ഫ്ലവേഴ്സ് കോമഡി എന്ന യുട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പങ്കുവെച്ചു.

താനും അപർണയും ഒരുമിച്ചാണ് വളർന്നതെന്നാണ് വിവാഹത്തിനുശേഷമുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കവെ ജീവ പറഞ്ഞത്.

ഞാനും അപർണയും ലൈഫ് തുടങ്ങിയത് സീറോയിൽ നിന്ന് പോലുമല്ല മൈനസിൽ നിന്നാണ്.

കാരണം ഞങ്ങളുടെ ഫാമിലിയിൽ ഫൈനാഷ്യൽ ബേർഡൻസുണ്ടായിരുന്നു. അത് ഞങ്ങളുടെ പെഡലിക്കായിരുന്നു. ഞങ്ങൾ സൂര്യ മ്യൂസിക്കിലായിരുന്നു.

മാത്രമല്ല ആ സമയത്ത് വിവാഹം കഴിക്കണമെന്ന പ്ലാനും ഇല്ലായിരുന്നു. റിങ് എക്സ്ചേഞ്ച് കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞ് വിവാഹിതരാകാമെന്നാണ് കരുതിയിരുന്നത്.

പക്ഷെ എന്റെ സ്റ്റെപ്പ് ഫാദറിന് വയ്യായിരുന്നു. മാത്രമല്ല പുള്ളിക്ക് എന്റെ കല്യാണം കാണണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു. മാർച്ചിൽ പെണ്ണുകാണാൻ പോയി നാല് മാസം കഴിഞ്ഞപ്പോൾ വിവാഹ​വുമായി.

ഞങ്ങൾ പ്രിപ്പേർഡ് അല്ലായിരുന്നു. നടക്കേണ്ടതാണെങ്കിൽ നടക്കേണ്ട സമയത്ത് നടക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ ഞങ്ങൾ കല്യാണം കഴിച്ചു.

എല്ലാം ഒന്നിൽ നിന്ന് തുടങ്ങി.

ഞങ്ങൾ ഒരുമിച്ച് വളർന്നു. അന്ന് അപർണയ്ക്ക് 22 വയസും എനിക്ക് 25 വയസുമായിരുന്നു. ഞങ്ങളുടെ യങ് എയ്ജായിരുന്നു അത്.

വിവാഹശേഷം അപർണ ക്യാബിൻ ക്രു ജോലിക്കായി ഖത്തറിൽ പോയി. ആ ജോലി അപർണ ചെയ്തതും ഞങ്ങൾക്ക് വേണ്ടിയാണ്. ഞങ്ങൾക്ക് ആ സമയത്ത് വരുമാനം കുറവായിരുന്നു.

അങ്ങനെ മൂന്ന് മൂന്നര വർഷം ഞങ്ങൾ രണ്ടിടത്തായി നിന്നു.അതിനിടയിൽ ഞാൻ സരി​ഗമപ ചെയ്ത് അത് ഹിറ്റായി. പിന്നെ കൊവിഡിന് മുമ്പ് ജോലി മടുത്തു...

റിസൈൻ ചെയ്യട്ടേയെന്ന് അവൾ ചോദിച്ചു. ഞാൻ ഓക്കെ പറഞ്ഞു. അപർണയ്ക്ക് ആ സമയത്ത് സരി​ഗമപ ഹിറ്റാണെന്നും എനിക്ക് ഇത്ര റീച്ചുണ്ടെന്നും അറിയില്ലായിരുന്നു.

പിന്നെ ഞങ്ങൾ കൊവിഡ് സമയത്ത് ഒരു യുട്യൂബ് ചാനൽ തുടങ്ങി.ഒമ്പത് വർഷം കൊണ്ട് ഞങ്ങൾ എല്ലാ അവസ്ഥയും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ആൾക്കാരുടെ കമന്റുകൾക്ക് ഞങ്ങളെ തളർത്താനാവില്ലെന്നും ജീവ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/223067/celebrity-anchor-jeevajoseph-openup-about-married-young-age)