Jul 26, 2024 03:50 PM

( moviemax.in)  സ്കൂളിൽ പോകാൻ വയ്യെന്ന് വാശിപിടിച്ചുകരഞ്ഞ കൊച്ചുമകനെ ഒപ്പമിരുത്തി സ്കൂളിലെത്തിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്.

രജനികാന്തിന്റെ രണ്ടാമത്തെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് ആണ് തന്റെ മകന്റെയും രജനിയുടെയും ചിത്രങ്ങൾ പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്.

സൗന്ദര്യയുടെ മകൻ വേദിനെ സ്‌കൂളിലാക്കാൻ പോവുന്ന രജനികാന്തിനെയാണ് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ കാണാനാവുക.

‘‘ഇന്ന് രാവിലെ എന്റെ മകന് സ്കൂളിൽ പോവാൻ മടി. അപ്പോൾ അവന്റെ പ്രിയപ്പെട്ട സൂപ്പർഹീറോ താത്ത തന്നെ അവനെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പാ, എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്ക്രീനിൽ ആയാലും ഓൺസ്ക്രീനിലായാലും,’’ സൗന്ദര്യ കുറിച്ചു.

ബെസ്റ്റ് ഗ്രാൻഡ് ഫാദർ, ബെസ്റ്റ് ഫാദർ എന്നീ ഹാഷ് ടാഗുകളോടെയാണ് സൗന്ദര്യ ചിത്രങ്ങൾ പങ്കിട്ടത്.

സ്കൂളിൽ പോകാൻ മടിയോടെതന്നെ വണ്ടിയിലിരിക്കുന്ന വേദിനെയാണ് ഒരു ചിത്രത്തിൽ കാണാനാവുക. തങ്ങളുടെ ക്ലാസിലേക്ക് രജനികാന്ത് വന്ന അമ്പരപ്പിലിരിക്കുന്ന കുരുന്നുകളാണ് അടുത്ത ചിത്രത്തിലെ ഹൈലൈറ്റ്.

#Rajini #takes #grandson #school #responsibility #his #grandfather #who #insists #he #not #go #school

Next TV

Top Stories