---
title: "#gopisundar | അടുത്ത കളി കൂട്ടുകാരി, പുള്ളിംഗ് എങ്ങനെ? നിന്റെ അച്ഛനെ തല്ലാന്‍ ആളില്ലല്ലോ! വായടപ്പിച്ച് ഗോപി സുന്ദര്‍ "
english_title: "#gopisundar #gives #replies #negative #comments #latest #post #female #singer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/222933/gopisundar-gives-replies-negative-comments-latest-post-female-singer"
published_at: "2024-07-26T12:09:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3457144b53_gopi.jpg"
keywords: []
---

# #gopisundar | അടുത്ത കളി കൂട്ടുകാരി, പുള്ളിംഗ് എങ്ങനെ? നിന്റെ അച്ഛനെ തല്ലാന്‍ ആളില്ലല്ലോ! വായടപ്പിച്ച് ഗോപി സുന്ദര്‍ 

> **Lead Summary:** **[മ**ലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. കേള്‍വിക്കാരുടെ മനസില്‍ ചിര പ്രതിഷ്ട നേടിയ നിരവധി പാട്ടുകള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

## Article Content

**[മ**ലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. കേള്‍വിക്കാരുടെ മനസില്‍ ചിര പ്രതിഷ്ട നേടിയ നിരവധി പാട്ടുകള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള ഗോപി സുന്ദര്‍ മലയാളവും കടന്ന് തമിഴിലും തെലുങ്കിലും അങ്ങ് ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സംഗീത സംവിധായകന്‍ എന്നതിന് പുറമെ ഗായകനായും ഗോപി സുന്ദര്‍ കയ്യടി നേടിയിട്ടുണ്ട്.സിനിമയുടെ ആത്മാവായി മാറിയ സംഗീതം ഒരുക്കിയിട്ടുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍.

1983, ചാര്‍ലി, ഉസ്താദ് ഹോട്ടല്‍, ബിഗ് ബി, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്നു നിന്റെ മൊയ്തീന്‍, പുലിമുരുകന്‍, ഗീതാ ഗോവിന്ദം തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ക്ക് അദ്ദേഹം പാട്ടുകളും പശ്ചാത്തല സംഗീതവുമൊക്കെ ഒരുക്കിയിട്ടുണ്ട്.

എന്നാല്‍ ഇന്ന് ഗോപി സുന്ദറിന്റെ സംഗീതമല്ല, വ്യക്തി ജീവിതമാണ് ചര്‍ച്ചാ വിഷയമാകുന്നത്. ഗോപി സുന്ദറിന്റെ പ്രണയ ബന്ധങ്ങളെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇന്ന് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്.

അഭയ ഹിരണ്‍മയി, അമൃത സുരേഷ് എന്നിവരുമായുള്ള പ്രണയ ബന്ധങ്ങളുടെ പേരില്‍ ഇപ്പോഴും ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണം നേരിട്ടു കൊണ്ടിരിക്കുകയാണ്.

മൂന്ന് പേരും ജീവിതത്തില്‍ മുന്നോട്ട് പോകുമ്പോഴും സോഷ്യല്‍ മീഡിയ ഇപ്പോഴും കഴിഞ്ഞ കാലത്ത് തന്നെ ജീവിക്കുകയാണ്.ഇതുകാരണം ഗോപി സുന്ദര്‍ ഏതൊരു പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ടാലും അശ്ലീല കമന്റുകളുമായി സോഷ്യല്‍ മീഡിയ എത്തും.

കഴിഞ്ഞ ദിവസം താന്‍ പുതുതായി അവതരിപ്പിക്കുന്ന ഗായിക പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു. പി്ന്നാലെ നിരവധി പേരാണ് മോശം കമന്റുകളുമായി എത്തിയത്.

ചില കമന്റുകള്‍ക്ക് ഗോപി സുന്ദര്‍ ചുട്ടമറുപടി തന്നെ നല്‍കുകയും ചെയ്യുന്നുണ്ട്പാവം. ഉള്ളില്‍ സന്തോഷം ഇല്ലാത്ത മനുഷ്യന്‍. പുറത്തു എവിടെ ആണിയാള്‍ അത് തിരഞ്ഞു നടക്കുന്നത്.

ഈ ലോകത്തെ എല്ലാം പരീക്ഷിച്ചാലും അയാള്‍ക്കു അത് കിട്ടുമോ എന്നായിരുന്നു ഒരു കമന്റ്. ഞാന്‍ ഹാപ്പിയാണ് ഡിയര്‍. പേടിക്കേണ്ട. നിങ്ങളുടെ കരുതലിന് നന്ദി എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി.

എന്തിനാടെ ഇങ്ങനെ ഓരോന്നിനെ ഇന്‍ട്രഡ്യൂസ് ചെയ്ത് ഊക്ക് വാങ്ങി കൂട്ടുന്നെ.നാഷണല്‍ അവാര്‍ഡ് മ്യൂസിക് ഡയറക്ടര്‍ ഒരു കാലത്തെ എന്റെ പ്രിയപ്പെട്ടയാള്‍.

എത്ര കോപ്പി (കോപ്പി അടിക്കാത്ത ആരും ഇല്ല ഗോപി )അടിച്ചു ഉണ്ടാക്കിയതായാലും പ്രിയപ്പെട്ടത് ആയിരുന്നു. പക്ഷെ ഇപ്പോ അണ്ണന്‍ ഇങ്ങനെ സ്വയം അധപതിച്ചു ഊക്കല്‍ വാങ്ങുന്നത് കാണുമ്പോ സഹിക്കാന്‍ പറ്റണില്ല അണ്ണാ എന്നായിരുന്നു മറ്റൊരു കമന്റ്.

എന്നാ നീ പോയി എനിക്ക് വേണ്ടി മുട്ടിപ്പായി പ്രാര്‍ത്ഥിക്കൂ എന്നായിരുന്നു താരത്തിന്റെ മറുപടി.അടുത്ത കളി കൂട്ടുകാരി, എന്നാലും അണ്ണാ, ഈ പ്രൊഫഷനും പ്രിവിലേജും ദുരുപയോഗം ചെയ്ത് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ ചെയ്യുന്നതും അത് ഉളുപ്പില്ലാതെ സോഷ്യല്‍ മീഡിയയില്‍ ഇട്ട് ആത്മരതി അടയുകയും ചെയ്യുന്ന ഒരു പ്രത്യേക തരാം സൈക്കോ ആവാനും അപാര തൊലിക്കട്ടി തന്നെ വേണം.

എന്നായിരുന്നു മറ്റൊരു കമന്റ്. നിന്നോട് ആരെങ്കിലും വന്ന് പരാതി പറഞ്ഞോ? പോയ് പണി നോക്ക് എന്നാണ് ഇയാള്‍ക്ക് ഗോപി സുന്ദര്‍ നല്‍കിയ മറുപടി.

നിനക്ക് ഇത് തന്നെ പണി അല്ലെ നാറി. കുറച്ചു കോപ്പി അടിച്ചു ട്യൂണ്‍ ഉണ്ട് അത് വെച്ച് ഉള്ള പെണ്ണുങ്ങള്‍ ലൈഫ് കളയും. അമൃത ഉദാഹരണം എന്നായിരുന്നു മറ്റൊരു കമന്റ്.

എല്ലാവരും ഹാപ്പിയാണ് ഡിയര്‍ എന്നായിരുന്നു ഇതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടി. നിന്റെ ഒക്കെ അച്ഛനെ തല്ലാന്‍ ആലില്ലല്ലോ. ഇങ്ങനെ ഒരു ജന്മം കൊടുത്തതിന് എന്നായിരുന്നു അടുത്തൊരു കമന്റ്.

എന്തോന്നടേയ് ഇത്. എന്റെ അച്ഛനെ പറഞ്ഞതു മോശം ആണ് എന്നായിരുന്നു എന്നാണ് ഇതിനുള്ള ഗോപി സുന്ദറിന്റെ മറുപടി.

അണ്ണാ പുതിയ വണ്ടിയുടെ പുള്ളിംഗ് എങ്ങനെയുണ്ട്.

സൗണ്ട് കൂടുതലുണ്ടോ? ഹെഡ് ലൈറ്റ് കാണാന്‍ ഒരു രസമില്ല. ഇത് പുഷ് ബട്ടന്‍ സ്റ്റാര്‍ട്ടിംഗ് ആണോ? എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. വര്‍ഷങ്ങള്‍ മുമ്പ് വാങ്ങിയ തന്റെ കാറിനെക്കുറിച്ച് നിന്റെ അച്ഛനോട് ചോദിക്കൂ.

അദ്ദേഹം പറഞ്ഞു തരും. അതേക്കുറിച്ചൊരു റിവ്യു ഇടൂ. പുതിയ കാര്‍ നോക്കുന്ന ന്യൂ ജെന്‍സിന് ഉപകരിക്കും. നിന്റെ സ്വന്തം കാറിന്റെ കാര്യം നോക്കൂ എന്ന് ഗോപി സുന്ദര്‍ മറുപടി നല്‍കുന്നുണ്ട്.

ഇതിന്റെ സ്‌ക്രീന്‍ഷോട്ട് കമന്റുകള്‍ക്കുള്ള മറുപടിയായി ഗോപി സുന്ദര്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/222933/gopisundar-gives-replies-negative-comments-latest-post-female-singer)