#viral | 'പ്രേതവിവാഹം' ചെയ്ത് സ്നേഹം തുടരാനൊരുങ്ങി യുവതി', സംഭവം കാർ അപകടത്തിൽ കാമുകൻ നഷ്ടമായതിന് പിന്നാലെ....!

#viral | 'പ്രേതവിവാഹം' ചെയ്ത് സ്നേഹം തുടരാനൊരുങ്ങി യുവതി', സംഭവം കാർ അപകടത്തിൽ കാമുകൻ നഷ്ടമായതിന് പിന്നാലെ....!
Jul 26, 2024 08:37 PM | By Athira V

സ്‌നേഹം ഓരോരുത്തർക്കും വ്യത്യസ്തമാണ്. അത് പ്രകടമാക്കുക പല രീതിയിലാകും. കൺമുന്നിൽവെച്ച് കാമുകൻ്റെ ജീവൻ നഷ്ടമാകുന്നത് കാണേണ്ടിവന്ന യുവതി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. യുവതി ഈ വേദനയ്ക്ക് പ്രതിവിധി കണ്ടത് ചൈനയിലെ വിചിത്രമായ ആചാരം പിന്തുടർന്നാണ്. കാമുകനെ പ്രേതവിവാഹം ചെയ്ത് കൂടെ കൂട്ടാനാണ് യുവതി തീരുമാനിച്ചിരിക്കുന്നത്.

കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിലായപ്പോള്‍ യുവതിക്ക് കാറിലുണ്ടായിരുന്ന ബാക്കി മൂന്ന് പേരെയും രക്ഷിക്കാനായെങ്കിലും സ്‌നേഹിതനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായില്ല.

ജൂലായ് 15-നാണ് യുവതിയുടേയും കാറിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരുടേയും ജീവന്‍ അട്ടിമറിച്ച സംഭവമുണ്ടായത്. ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാര്‍ അപകടത്തിലാവുകയും പിന്നില്‍ വന്നിരുന്ന മറ്റു മൂന്ന് കാറുകളുമായി കൂട്ടിയിടിക്കുകയും ചെയ്തു.

അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും മറ്റ് അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ രണ്ടുസഹോദരങ്ങളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സഹോദരങ്ങളില്‍ ഒരാളുടെ കാമുകിയും അപകട സമയം വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നു. കാലില്‍ പരിക്കേറ്റ യുവതിക്ക് ദൗര്‍ഭാഗ്യവശാല്‍ പിന്‍സീറ്റിലുണ്ടായിരുന്ന സുഹൃത്തിനെ മാത്രമേ രക്ഷിക്കാന്‍ കഴിഞ്ഞുള്ളു. അപകടത്തില്‍പെട്ട മറ്റുകാറുകളിലെ രണ്ട് പേരെയും രക്ഷിക്കാന്‍ കഴിഞ്ഞു.

എന്നാല്‍ തന്റെ കാമുകനേയും സഹോദരിയേയും രക്ഷിക്കാനാകാത്തതിന്റെ ദുഃഖം യുവതിയെ പിന്തുടർന്നു. തനിക്ക് രക്ഷിക്കാനാകാത്ത കാമുകനോടുള്ള സ്നേഹത്താൽ അവരുടെ വയോധികയായ അമ്മയുടെ പരിചരണം യുവതി ഏറ്റെടുത്തു.

പ്രേതവിവാഹം അഥവാ നെക്രോഗമി

മരിച്ചവരുടെ വിവാഹം നടത്തുന്ന രീതി ചൈനയില്‍ 3000 വര്‍ഷം പഴക്കമുള്ള ആചാരമാണ്. വിവാഹം പോലുള്ള ആഗ്രഹങ്ങള്‍ നിറവേറ്റാതെയുള്ള മരണമാണെങ്കില്‍ മരണാനന്തര ജീവിതത്തില്‍ ആത്മശാന്തി കിട്ടില്ലെന്ന വിശ്വാസമാണ് ഈ ആചാരത്തിനു പിന്നില്‍ വിശ്വാസം. വിവാഹദിവസം അണിയുന്ന വസ്ത്രവും മരിച്ചയാളുടെ ഫോട്ടോയുമാണ് ചടങ്ങുകളിലുണ്ടാവുക.

#women #plans #ghost #wedding #boyfriend #since #she #failed #rescue #him #from #accident

Next TV

Related Stories
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall