(moviemax.in) എന്നെന്നേക്കുമായി വേര്‍പിരിഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താനായി പല കാര്യങ്ങളും ചെയ്യുന്നവരാണ് നമ്മള്‍. ഇതിനായി അവരുടെ ചിത്രങ്ങളോ ഉപയോഗിച്ചിരുന്ന സാധനങ്ങളോ നിധി പോലെ കാത്തുസൂക്ഷിക്കുന്നവരാണ് പലരും. എന്നാല്‍ യുഎസ്സിലെ ഈ യുവതിയുടെ ആഗ്രഹം അല്‍പ്പം കടന്നുപോയെന്നാണ് സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ചയില്‍ പലരും പറയുന്നത്.
ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് 30-കാരിയായ എമിലി മറ്റൊരു വിവാഹത്തിന് തയ്യാറായത്. വിവാഹദിനത്തില്‍ തന്റെ ആദ്യഭര്‍ത്താവിന്റെ മോതിരം ധരിക്കണമെന്ന ആഗ്രഹമാണ് യുവതി പങ്കുവെച്ചത്. എമിലിയുടെ പ്രതിശ്രുതവരനാണ് ഇക്കാര്യം സാമൂഹികമാധ്യമമായ റെഡ്ഡിറ്റില്‍ പങ്കുവെച്ചത്. മരിച്ചുപോയ ഭര്‍ത്താവിന്റെ വിവാഹമോതിരം വിവാഹദിനത്തില്‍ ധരിക്കുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞാല്‍ താനൊരു വിഡ്ഢിയാകുമോ എന്ന് ചോദിച്ചുകൊണ്ടാണ് 30-കാരനായ യുവാവ് ഇക്കാര്യം പങ്കുവെച്ചത്.
https://www.reddit.com/r/AITAH/comments/1jr23tq/aita_for_telling_my_fianc%C3%A9e_i_dont_want_her_to/?rdt=55875
ടെയ്‌ലര്‍ എന്നയാളുമായി 20 വയസില്‍ എമിലിയുടെ വിവാഹം നടന്നിരുന്നു. അഞ്ച് വര്‍ഷം മുമ്പ് കാറപകടത്തില്‍ ടെയ്‌ലര്‍ മരിച്ചു. അവര്‍ തമ്മില്‍ അഗാധമായ ഇഷ്ടത്തിലായിരുന്നുവെന്നാണ് ഞാന്‍ കേട്ടത്. പിന്നീട് രണ്ടുവര്‍ഷം മുമ്പാണ് താനും എമിലിയുമായി കണ്ടുമുട്ടുന്നതും ഇഷ്ടത്തിലാകുന്നതും. മുന്‍ ഭര്‍ത്താവുമായുള്ള പ്രണയത്തെ കുറിച്ച് അവള്‍ തന്നോട് എല്ലാം തുറന്ന് സംസാരിച്ചു. അവളുടെ ആദ്യ പ്രണയം താനല്ല എന്നതില്‍ തനിക്കൊരു പ്രശ്‌നവുമില്ലായിരുന്നുവെന്നും യുവാവ് പറഞ്ഞു.
'അന്നുമുതലിന്നുവരെ എല്ലാ വിഷമങ്ങളിലും താങ്ങായി ഞാന്‍ അവള്‍ക്കൊപ്പമുണ്ട്. എല്ലാ ജന്മദിനത്തിലും അവള്‍ അവന്റെ കല്ലറ സന്ദര്‍ശിക്കും. അവന്റെ സാധനങ്ങളെല്ലാം അവളൊരു പെട്ടിയില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഞാന്‍ അതൊന്നും തൊട്ടിട്ട് പോലുമില്ല. അവരൊന്നിച്ചുള്ള ചിത്രങ്ങള്‍ അവളെന്നെ കാണിച്ചുതന്നിട്ടുണ്ട്. അവരൊന്നിച്ചുള്ള കഥകള്‍ അവള്‍ പറയുന്നത് ഞാന്‍ കേട്ടിരിക്കാറുണ്ട്.' -യുവാവ് പറഞ്ഞു.
'എന്നാല്‍ ഞങ്ങളുടെ വിവാഹദിനത്തില്‍ അവന്റെ മോതിരം മാലയില്‍ കൊരുത്ത് കഴുത്തിലണിയണമെന്ന് അവള്‍ പറഞ്ഞു. അപ്പോള്‍ എന്താണ് മറുപടി പറയേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് ആലോചിച്ച ശേഷം എനിക്ക് തോന്നിയത് ഞാന്‍ അവളോട് പറഞ്ഞു. വിവാഹം ഞങ്ങളുടെ മാത്രം ആഘോഷമാകണമെന്നാണ് എന്റെ ആഗ്രഹം. മറ്റൊരാളുടെ വിവാഹമോതിരം അവള്‍ ധരിക്കുന്നത് - അവന്‍ ഇപ്പോഴില്ല എങ്കില്‍ പോലും - എനിക്കത് ഉള്‍ക്കൊള്ളാനാകില്ല. എന്റെ ജീവിതത്തിലെ സുപ്രധാനമായ ദിവസം മറ്റാരുടെയോ കൂടെ ചെലവിടുന്നത് പോലെയാണ് അത്. ഞാന്‍ രണ്ടാം തരക്കാരനായതുപോലെയാണ് എനിക്ക് തോന്നുന്നത് എന്ന് ഞാനവളോട് പറഞ്ഞു.' -യുവാവ് പറഞ്ഞു.
റെഡ്ഡിറ്റില്‍ യുവാവിനെ അനുകൂലിച്ചും യുവതിയെ അനുകൂലിച്ചും ഒട്ടേറെ പേരാണ് കമന്റുകളിട്ടത്. അവനോടുള്ള മാപ്പുപറച്ചിലിന്റെ അടയാളമായാണ് അവള്‍ മോതിരമിടുന്നതെന്ന് ഒരാള്‍ പറഞ്ഞു. മരിച്ചുപോയ മുന്‍ഭര്‍ത്താവ് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകരുതെന്നാണ് യുവാവിനെ അനുകൂലിച്ച ഒരാള്‍ പറഞ്ഞത്. സ്വയം തീരുമാനമെടുക്കാതെ കൗണ്‍സിലിങ്ങിന് പോയി പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് പറഞ്ഞവരുമുണ്ട്.
#fiance #wants #wear #her #dead #husbands #wedding #ring #wedding #day #man #post