'ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കുന്നു, പിന്നീട് വലിച്ചെറിയുന്നു; വൈറൽ ആയി ടോയ്‌ലെറ്റ് പേപ്പറിലെ രാജികത്ത്

'ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കുന്നു, പിന്നീട് വലിച്ചെറിയുന്നു; വൈറൽ ആയി ടോയ്‌ലെറ്റ് പേപ്പറിലെ രാജികത്ത്
Apr 16, 2025 10:44 AM | By Athira V

( moviemax.in ) തൊഴിൽ മേഖലയിലെ സമ്മർദങ്ങളും തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളും പലപ്പോഴും ചർച്ചായാവാറുണ്ട്. ജോലി ഉപേക്ഷിക്കാനിടയായ സാഹചര്യങ്ങളും ദുരിതങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നവരുമുണ്ട്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർ‍ച്ചയാകുന്നത് ലിങ്കഡ്ഇനിൽ പങ്കുവെക്കപ്പെട്ട ഒരു രാജി കത്താണ്. ജീവനക്കാരെ ജോലിസ്ഥലത്ത് എങ്ങനെ പരിഗണിക്കണം എന്നതിനെക്കുറിച്ച് ഒരു ചർച്ച ആരംഭിക്കുന്നതിനായി സിംഗപ്പുര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംരംഭകയായ ആഞ്ചല യോഹ് ആണ് രാജിക്കത്ത് ലിങ്കഡ്ഇനിൽ പങ്കുവെച്ചത്.

ജോലി സ്ഥലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങളും മേലുദ്യോ​ഗസ്ഥർ തന്നോട് പെരുമാറിയ രീതികളും കാരണം ടോയ്ലറ്റ് പേപ്പറിൽ രാജി കത്ത് എഴുതേണ്ടി വന്ന സാഹചര്യമാണ് പോസ്റ്റിലുള്ളത്. 'ഈ കമ്പനി എന്നോട് എങ്ങനെ പെരുമാറി എന്നതിന്റെ പ്രതീകമായിട്ടാണ് ഞാൻ എന്റെ രാജിക്ക് ഈ പേപ്പർ തിരഞ്ഞെടുത്തത്.' എന്ന് ടോയ്ലറ്റ് പേപ്പറിലെ രാജിയിൽ എഴുതിയിരിക്കുന്നു. തന്റെ സ്ഥാപനത്തിലെ ഒരു ജീവനക്കാരന്‍ നല്‍കിയ രാജിക്കത്താണ് ഇവര്‍ പങ്കുവെച്ചത്.

ഉദ്യോഗാർത്ഥി ജോലി ഉപേക്ഷിക്കുന്നതിന്റെ കാരണം വിശദീകരിച്ചപ്പോൾ, ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കുന്ന ടോയ്ലറ്റ് പേപ്പർ പോലെയാണ് തന്നെ ഉപയോ​ഗിച്ചതെന്നും അതിനുശേഷം രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ വലിച്ചെറിയുകയായിരുന്നുവെന്നുമാണ് പറഞ്ഞതെന്ന് ആഞ്ചല യോഹ് അവകാശപ്പെടുന്നു.

ജീവനക്കാർക്ക് ആത്മാർത്ഥമായ അഭിനന്ദനം അറിയിക്കണമെന്നും അവർ കമ്പനിയിൽ നിന്ന് പോകാൻ തീരുമാനിക്കുമ്പോഴും നീരസത്തോടെയല്ല, നന്ദിയോടെ പോകണമെന്നും ആഞ്ചല കുറിച്ചു. ഇത്തരം അനുഭവം വിശ്വസ്തതയുടെ അഭാവമല്ല മറിച്ച് കമ്പനിയുടെ സംസ്കാരം വ്യക്തമാക്കും. അഭിനന്ദനം എന്നത് ആരെയെങ്കിലും നിലനിർത്താനുള്ള ഒരു ഉപാധിയല്ല. ഒരു വ്യക്തി എത്രമാത്രം വിലമതിക്കപ്പെടുന്നു എന്നതിന്റെ പ്രതിഫലനമാണ്. അവർ കൂട്ടിചേർത്തു.

#toilet #paper #resignation #letter #goes #viral

Next TV

Related Stories
അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്...!

Apr 12, 2025 11:08 PM

അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്...!

വഴിയെ വീട്ടുകാര്‍ ഇരുവരുടെയും പ്രണയം കൈയോടെ പിടികൂടി. ഇതോടെ വീട്ടിലും നാട്ടിലും സംഭവം...

Read More >>
മരിച്ചുപോയ മുന്‍ഭര്‍ത്താവിന്റെ മോതിരം വിവാഹദിനത്തിൽ അണിയണമെന്ന് അവൾ പറഞ്ഞു; വരന്റെ കുറിപ്പ്

Apr 12, 2025 01:58 PM

മരിച്ചുപോയ മുന്‍ഭര്‍ത്താവിന്റെ മോതിരം വിവാഹദിനത്തിൽ അണിയണമെന്ന് അവൾ പറഞ്ഞു; വരന്റെ കുറിപ്പ്

ടെയ്‌ലര്‍ എന്നയാളുമായി 20 വയസില്‍ എമിലിയുടെ വിവാഹം നടന്നിരുന്നു. അഞ്ച് വര്‍ഷം മുമ്പ് കാറപകടത്തില്‍ ടെയ്‌ലര്‍...

Read More >>
600 പേർക്ക് സദ്യയൊരുക്കാനാവില്ലെന്ന് വധുവിന്‍റെ കുടുംബം; എങ്കിൽ കല്യാണം തന്നെ വേണ്ടെന്ന് വരൻ

Apr 11, 2025 08:36 PM

600 പേർക്ക് സദ്യയൊരുക്കാനാവില്ലെന്ന് വധുവിന്‍റെ കുടുംബം; എങ്കിൽ കല്യാണം തന്നെ വേണ്ടെന്ന് വരൻ

വധുവിന്‍റെ സഹോദരനാണ് വിചിത്ര സംഭവം സോഷ്യൽ മീഡിയ ആപ്പായ റെഡിറ്റിൽ പങ്കു വച്ചത്. പേര് വെളിപ്പെടുത്താത്ത ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിലാണ്...

Read More >>
ലിംഗത്തിനു ചുറ്റും മയക്കുമരുന്ന് കെട്ടിവച്ച് വണ്ടിയോടിച്ചു; പോലീസ് പിടിച്ചപ്പോൾ വിചിത്രമായ മറുപടി, സംഭവമിങ്ങനെ...!

Apr 11, 2025 12:57 PM

ലിംഗത്തിനു ചുറ്റും മയക്കുമരുന്ന് കെട്ടിവച്ച് വണ്ടിയോടിച്ചു; പോലീസ് പിടിച്ചപ്പോൾ വിചിത്രമായ മറുപടി, സംഭവമിങ്ങനെ...!

മാസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണെങ്കിലും നിലവിലെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ ഉള്ളതായതിനാൽ വാർത്ത വീണ്ടും വൈറൽ...

Read More >>
'അനൻ ടാ പഡ് ചായേ'....; ഇത് പുതിയ വേർഷന്‍! തമിഴ് കുട്ടികൾ പാടിയ തായ് ഗാനം ഇതിനകം കണ്ടത് 11 കോടിയിലേറ പേര്‍; വീഡിയോ വൈറല്‍

Apr 11, 2025 11:14 AM

'അനൻ ടാ പഡ് ചായേ'....; ഇത് പുതിയ വേർഷന്‍! തമിഴ് കുട്ടികൾ പാടിയ തായ് ഗാനം ഇതിനകം കണ്ടത് 11 കോടിയിലേറ പേര്‍; വീഡിയോ വൈറല്‍

അധ്യാപിക ആറ് ദിവസം മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍...

Read More >>
ശൂ..ശൂ..ടീച്ചറെ..,ക്ലാസില്‍ ഇരുന്ന് ഉറങ്ങി ടീച്ചര്‍ ; വിഡിയോ വൈറൽ

Apr 10, 2025 08:45 PM

ശൂ..ശൂ..ടീച്ചറെ..,ക്ലാസില്‍ ഇരുന്ന് ഉറങ്ങി ടീച്ചര്‍ ; വിഡിയോ വൈറൽ

അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ടീച്ചർക്കെതിരെ നടപടിയെടുക്കുമെന്നും ആശാ ചൌധരി...

Read More >>
Top Stories