അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്...!

അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്...!
Apr 12, 2025 11:08 PM | By Athira V

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നൊരു ചൊല്ലുണ്ട്. ആര്‍ക്കും ആരോടും എപ്പോൾ വേണമെങ്കിലും പ്രണയം തോന്നാനുള്ള സാധ്യതയെയാണ് ഈ ചൊല്ല് മുന്നോട്ട് വയ്ക്കുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള അസാധാരണമായ ഒരു പ്രണയ കഥ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായി. മധ്യപ്രദേശിലെ ദാബ്രയിലെ ഒരു യുവതി തന്‍റെ അമ്മാവനുമായി പ്രണയത്തിലായി. സ്വാഭാവികമായും ഇത് കുടുംബത്തില്‍ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്.

വഴിയെ വീട്ടുകാര്‍ ഇരുവരുടെയും പ്രണയം കൈയോടെ പിടികൂടി. ഇതോടെ വീട്ടിലും നാട്ടിലും സംഭവം പാട്ടായി. അമ്മാവന്‍ അവിനാശിനും മരുമകൾ പൂജയ്ക്കും നാട്ടില്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയായി. അങ്ങനെ ഇരിക്കെ ഇരുവരെയും ഒരു ദിവസം മുതല്‍ കാണാതായി. ഇതോടെ യുവതിയുടെ മാതാപിതാക്കൾ ഭിതർവാർ പോലീസ് സ്റ്റേഷനില്‍ മകളെ കാണ്മാനില്ലെന്ന കേസ് ഫയല്‍ ചെയ്തു. അതേസമയം അമ്മാവനും മരുകളും ഒളിച്ചോടി നേരെ പോയത് പ്രയാഗ്രാജിലേക്കായിരുന്നു.

അവിടെ വച്ച് ഇരുവരും വിവാഹം കഴിച്ചു. ദിവസങ്ങൾക്കുള്ളില്‍ ഇരുവരും നാട്ടിലേക്ക് തിരിച്ചെത്തുകയും നേരെ ഭിതർവാർ പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തങ്ങൾക്ക് പ്രായപൂര്‍ത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഇരുവരും പോലീസ് സ്റ്റേഷനിൽ അറിയിച്ചു.

https://x.com/THGEnglish/status/1909102585291714721

യുവതി തിരിച്ചെത്തിതോടെ പോലീസ് വീട്ടുകാരെ വിളിപ്പിച്ചു. ഇതോടെ പോലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ കുടുംബം ആദ്യം ഈ ബന്ധത്തെ എതിര്‍ത്തെങ്കിലും ഒടുവില്‍ പോലീസുകാരെ കൌണ്‍സിലിംഗില്‍ യുവതിയുടെ മാതാപിതാക്കൾ വിവാഹത്തെ അംഗീകരിക്കുകയും ഇരുവരെയും വീട്ടിലേക്ക് വിളിച്ച് കൊണ്ട് പോയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

ഭിതർവാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മരുമകൾ പൂജയും ശിവപുരി ജില്ലയിലെ രാംനഗർ നിവാസിയായ അവനീഷ് കുശ്വാഹയുമായി രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിയുന്നത്. ഇതിന് പിന്നാലെ മാര്‍ച്ച് 30 നാണ് ഇരുവരും ഒളിച്ചോടിയതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പ്രയാഗ് രാജില്‍ വച്ച് വിവാഹം കഴിച്ച ഇരുവരും ഏപ്രില്‍ 3 -ാം തിയതിയോടെ ഭിതർവാർ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയും തങ്ങളുടെ പ്രായം വിവിഹ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.



#man #fall #love #with #niece #and #marries #her #then #what #happend

Next TV

Related Stories
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല';  മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

Jun 22, 2025 10:57 AM

'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല'; മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

ഹോംവര്‍ക്ക് ചെയ്യാത്ത മകന് വേണ്ടി ടീച്ചറോട് അപേക്ഷിക്കുന്ന അച്ഛന്‍റെ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-