'അന്ന് എന്നെ അവഗണിച്ചു, ഇന്ന് എന്റെ പാട്ടിന് റീൽസ് ചെയ്യുന്നു'; തമിഴ് നടിമാർക്കെതിരെ ആഞ്ഞടിച്ച് കെൻ കരുണാസ്

'അന്ന് എന്നെ അവഗണിച്ചു, ഇന്ന് എന്റെ പാട്ടിന് റീൽസ് ചെയ്യുന്നു'; തമിഴ് നടിമാർക്കെതിരെ ആഞ്ഞടിച്ച് കെൻ കരുണാസ്
2026-03-06T13:08:00 | By Anusree vc

(moviemax.in) തമിഴ് നടൻ കരുണാസിന്റെ മകൻ കെൻ കരുണാസ് ആദ്യമായി സംവിധാനം ചെയ്യുന്ന 'യൂത്ത്' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ മൂന്ന് നായികമാരും മലയാളികളാണെന്ന പ്രത്യേകതയുണ്ട്. എന്തുകൊണ്ടാണ് സിനിമയിൽ മലയാളികളെ കാസ്റ്റ് ചെയ്തതെന്ന ചോദ്യത്തിന് കെൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ആദ്യം തമിഴിലെ പ്രമുഖ നായികമാരെയാണ് താൻ സമീപിച്ചതെന്നും എന്നാൽ പുതുമുഖ സംവിധായകനായതിനാലോ മറ്റോ അവർ അഭിനയിക്കാൻ തയ്യാറായില്ലെന്നും കെൻ വെളിപ്പെടുത്തി. ഈ സാഹചര്യത്തിലാണ് കഴിവുള്ള മലയാളി നടിമാരെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതെന്നും കെൻ പറഞ്ഞു. തമിഴ് നടിമാരുടെ നിസ്സഹകരണമാണ് സിനിമയിൽ മലയാളികളുടെ സാന്നിധ്യം വർദ്ധിക്കാൻ കാരണമായതെന്ന താരപുത്രന്റെ തുറന്നുപറച്ചിൽ തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

ഇപ്പോഴിതാ, തനിക്കൊപ്പം അഭിനയിക്കാൻ തയ്യാറാകാത്ത നടിമാർ യൂത്ത് സിനിമയിലെ ഗാനത്തിന് റീൽ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം ഉണ്ടെന്ന് പറയുകയാണ് കെൻ. ആദ്യമൊക്കെ പ്രദീപ് രംഗനാഥനും അബിഷാനുമെല്ലാം തങ്ങൾക്കൊപ്പം അഭിനയിക്കാൻ നടിമാർ തയ്യാറല്ലെന്ന് പറയുമ്പോൾ സിംപതിയ്ക്ക് വേണ്ടി ആയിരുന്നുവെന്ന് കരുതിയിരുന്നുവെന്നും എന്നാൽ ഇതെല്ലം നടന്ന കാര്യമെന്നും കെൻ കൂട്ടിച്ചേർത്തു. സിനി ഉലഗത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘പ്രദീപ് രംഗനാഥനും അബിഷാനുമെല്ലാം പറയുന്നത് കേൾക്കുമായിരുന്നു അവരുടെ കൂടെ ഹീറോയിൻ ആയിട്ട് ആരും അഭിനയിക്കാൻ തയാറായിരുന്നില്ല എന്ന്. അപ്പോൾ എനിക്ക് തോന്നിയത് അതൊക്കെ വെറുതെ പറയുകയാണ് എന്നാണ്. കാരണം നല്ലൊരു കഥ ആണെകിൽ എന്തായാലും നടിമാർ അഭിനയിക്കുമെന്ന് കരുതി. പക്ഷെ സത്യമായിട്ടും നടിമാർ അഭിനയിക്കാൻ തയ്യാറല്ല. സിംപതി ക്രിയേറ്റ് ചെയ്യാൻ വേണ്ടിയാണ് അങ്ങനെയൊക്കെ പറയുന്നത് എന്ന് തോന്നും. പക്ഷെ സത്യാവസ്ഥ അതാണ്.

ഞാൻ സിനിമയുടെ കഥ പറയുമ്പോൾ മൂന്ന് ഹീറോയിൻസ് ഉള്ള സിനിമയിൽ എനിക്ക് എന്ത് പ്രാധാന്യം ആണ് ഉള്ളത് എന്ന് ചോദിക്കും. ഞാൻ എന്തിന് അഭിനയിക്കണം എന്നതാണ് അവർ ചോദിക്കുന്ന ആദ്യത്തെ ചോദ്യം. ആ ചോദ്യത്തിന് മറുപടി നൽകി കൺവിൻസ്‌ സിഹ്ഹയുമ്പോൾ അവർക്ക് തീരുമാനിച്ച കഥാപാത്രത്തിന് പകരം മറ്റൊന്ന് നൽകാൻ ആവശ്യപ്പെടും. അവർ തന്നെ ഏത് കഥാപാത്രം ചെയ്യണമെന്ന് തീരുമാനിക്കും.

കുറെ നടിമാർ മെസേജ് കണ്ടിട്ട് റിപ്ലൈ തന്നിട്ടില്ല. എന്നാൽ ഇന്ന് അതേ നടിമാർ എന്റെ സിനിമയിലെ ‘മുട്ടാ കലക്കി’ എന്ന പാട്ടിന് റീലിസ് ചെയുന്നത് കാണുമ്പോൾ സന്തോഷം. അന്നൊക്കെ അവർ എന്നെ ജഡ്ജ് ചെയ്തു. എന്നാൽ എന്നെ ജഡ്ജ് ചെയ്യാതെ എന്റെ കഥയെ വിശ്വസിച്ച് വന്ന മൂന്നുപേരാണ് ഇപ്പോൾ എന്റെ ഹീറോയിൻസ്. എന്നെ വിശ്വസിച്ച് വന്ന അവരിൽ ഞാൻ ഹാപ്പി ആണ്,' കെൻ കരുണാസ് പറഞ്ഞു.

Content Highlight: Ken Karunas lashes out at Tamil actresses

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup