---
title: "'ആക്ഷൻ പറഞ്ഞാൽ ലാൽ ആള് മാറും'; മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള വ്യത്യാസം വെളിപ്പെടുത്തി എം.ആർ. ഗോപകുമാർ"
english_title: "M.R. Gopakumar reveals the difference between Mammootty and Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346008/mr-gopakumar-reveals-the-difference-between-mammootty-and-mohanlal"
published_at: "2026-03-06T14:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa944174e6b_15.jpg"
keywords: []
---

# 'ആക്ഷൻ പറഞ്ഞാൽ ലാൽ ആള് മാറും'; മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള വ്യത്യാസം വെളിപ്പെടുത്തി എം.ആർ. ഗോപകുമാർ

> **Lead Summary:** **[** മലയാള സിനിമയുടെ വിസ്മയങ്ങളായ മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള അഭിനയ ശൈലിയിലെ വ്യത്യാസങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രമുഖ നടൻ എം.ആർ. ഗോപകുമാർ. ദശാബ്ദങ്ങളായി ആരാധകർക്കിടയിൽ തുടരുന്ന 'ആരാണ് മികച്ച നടൻ' എന്ന ചർച്ചകൾക്കിടയിലാണ്, ഇരുവർക്കുമൊപ്പം പ്രവർത്തിച്ച തന്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

## Article Content

**[** മലയാള സിനിമയുടെ വിസ്മയങ്ങളായ മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള അഭിനയ ശൈലിയിലെ വ്യത്യാസങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രമുഖ നടൻ എം.ആർ. ഗോപകുമാർ. ദശാബ്ദങ്ങളായി ആരാധകർക്കിടയിൽ തുടരുന്ന 'ആരാണ് മികച്ച നടൻ' എന്ന ചർച്ചകൾക്കിടയിലാണ്, ഇരുവർക്കുമൊപ്പം പ്രവർത്തിച്ച തന്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്, മോഹൻലാലിന്റെ അനായാസമായ അഭിനയത്തെയും മമ്മൂട്ടിയുടെ കഥാപാത്രത്തോടുള്ള ആഴത്തിലുള്ള ഇടപെടലിനെയും കുറിച്ച് അദ്ദേഹം സംസാരിച്ചത്.

ഭരത് ഗോപി തനിക്ക് പകർന്നുനൽകിയ അഭിനയപാഠം പൂർണ്ണമായി പ്രാവർത്തികമാക്കിയ നടനാണ് മോഹൻലാൽ എന്ന് ഗോപകുമാർ നിരീക്ഷിക്കുന്നു. ഷൂട്ടിംഗിന് തൊട്ടുമുൻപ് വരെ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചിരിക്കുന്ന മോഹൻലാൽ, 'ആക്ഷൻ' എന്ന് കേൾക്കുന്ന നിമിഷം ആ കഥാപാത്രമായി പൂർണ്ണമായും മാറുന്നത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

ആക്ഷനും കട്ടിനും ഇടയിൽ അഭിനയം തീർക്കുന്നവരാണ് യഥാർത്ഥ നടന്മാരെന്നും, അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മോഹൻലാലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മമ്മൂട്ടി കഥാപാത്രവുമായി കൂടുതൽ ഇന്വോൾവ്ഡ് ആയി നിൽക്കുന്ന (കഥാപാത്രമായി തന്നെ നിലകൊള്ളുന്ന) രീതിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഥാപാത്രമായി മാറി ദൂരെ മാറി ഇരിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ ഗോപകുമാർ, മലയാള സിനിമയെ സംബന്ധിച്ച് ഇരുവരും അസാമാന്യ പ്രതിഭകളാണെന്ന കാര്യത്തിൽ സംശയമില്ലെന്നും പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം 'വിധേയൻ', മോഹൻലാലിനൊപ്പം 'പുലിമുരുകൻ' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഗോപകുമാർ, താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഭരത് ഗോപിയുടെ അഭിനയത്തിലെ അനായാസത തന്നെ ഏറെ അതിശയിപ്പിച്ചിട്ടുണ്ടെന്നും ഓർത്തെടുത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/346008/mr-gopakumar-reveals-the-difference-between-mammootty-and-mohanlal)