---
title: "'മോഹൻലാലിനെക്കുറിച്ചുള്ള ആ കാര്യം പണ്ടേ എനിക്കറിയാമായിരുന്നു'; തന്റെ പരാജയത്തെക്കുറിച്ച് നടൻ ശങ്കർ"
english_title: "actor shankar talks about the friendship with mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346043/actor-shankar-talks-about-the-friendship-with-mohanlal"
published_at: "2026-03-06T15:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aaa912a12a8_shankar.jpg"
keywords: []
---

# 'മോഹൻലാലിനെക്കുറിച്ചുള്ള ആ കാര്യം പണ്ടേ എനിക്കറിയാമായിരുന്നു'; തന്റെ പരാജയത്തെക്കുറിച്ച് നടൻ ശങ്കർ

> **Lead Summary:** **മ**ലയാളത്തിൽ ഒരുകാലത്ത് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നടനാണ് ശങ്കർ. സൂപ്പർസ്റ്റാർ മോഹൻലാലിനോടൊപ്പം അഭിനയരംഗത്തെത്തിയ ശങ്കർ കൂടുതലും റൊമാന്റിക് വേഷങ്ങളാണ് അവതരിപ്പിച്ചത്. ഇതിനിടയിൽ അദ്ദേഹം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്ത് സംവിധാന രംഗത്തേക്കും കടന്നു.

## Article Content

**മ**ലയാളത്തിൽ ഒരുകാലത്ത് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നടനാണ് ശങ്കർ. സൂപ്പർസ്റ്റാർ മോഹൻലാലിനോടൊപ്പം അഭിനയരംഗത്തെത്തിയ ശങ്കർ കൂടുതലും റൊമാന്റിക് വേഷങ്ങളാണ് അവതരിപ്പിച്ചത്. ഇതിനിടയിൽ അദ്ദേഹം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്ത് സംവിധാന രംഗത്തേക്കും കടന്നു.

എന്നാൽ അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ വേണ്ടത്ര വിജയിച്ചിരുന്നില്ല. ഇപ്പോഴിതാ ശങ്കർ പഴയകാലത്തെ അനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ സംസാരിച്ചത്.

'ഞാൻ അഭിനയിച്ചതിൽ എന്റെ മോഹങ്ങൾ പൂവണിഞ്ഞുവെന്ന സിനിമയാണ് ഏ​റ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. ഞാനെത്തിയ സമയം സിനിമയിൽ നല്ലരീതിയിൽ സൗഹൃദം നിലനിന്നിരുന്നു. ഞാനും മോഹൻലാലും അന്ന് നല്ല സൗഹൃദത്തിലായിരുന്നു. പക്ഷെ കാലക്രമേണ അതൊക്കെ മാറിമറിഞ്ഞു. സിനിമയിൽ ഒരുപാട് മാ​റ്റങ്ങൾ സംഭവിച്ചു. ഞാൻ തുടക്കം മുതൽക്കെ റൊമാന്റിക്കായിട്ടുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്.

അപ്പോൾ പ്രേക്ഷകർക്ക് മ​റ്റൊരുതരത്തിൽ എന്നെ സങ്കൽപ്പിക്കാൻ സാധിച്ചിട്ടില്ല. കിഴക്കുണരും പക്ഷിയെന്ന ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രം അഭിനയിച്ചെങ്കിലും വലിയ വിജയമുണ്ടായില്ല. അതിനുശേഷമാണ് സംവിധാനത്തിലേക്ക് കടക്കാമെന്ന് തീരുമാനിച്ചത്. അതോടെ സിനിമാഭിനയത്തിൽ പരാജയം നേരിടാൻ തുടങ്ങി. സുരേഷ് ഗോപിയെ നായകനാക്കാമെന്ന് കരുതി ഒരു സിനിമ സംവിധാനം ചെയ്‌തെങ്കിലും അതിന്റെ കഥയും നിർണായക ഭാഗങ്ങളും മ​റ്റൊരു സിനിമയിൽ വന്നിരുന്നു.

അതിനുശേഷവും കുറച്ചുസിനിമകൾ ചെയ്തു. ഇപ്പോഴും എല്ലാവരുമായും സൗഹൃദം നിലനിർത്താറുണ്ട്. മമ്മൂക്കയെ ഞാൻ സെ​റ്റിൽ പോയി കാണാറുണ്ട്. മോഹൻലാലിന്റെ കഴിവ് ഞാൻ പണ്ടേ മനസിലാക്കിയതാണ്. അദ്ദേഹം വലിയ നിലയിലെത്തുമെന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു'- ശങ്കർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/346043/actor-shankar-talks-about-the-friendship-with-mohanlal)