---
title: "വിജയ്‍ അണ്ണന്റെ കുടുംബജീവിതം രക്ഷിക്കാൻ മുട്ടിലിഴഞ്ഞ് പ്രാർത്ഥന; ആരാധകന്റെ വേറിട്ട പ്രാർത്ഥനയും വിവാദത്തിൽ"
english_title: "Vijay Annan's kneeling prayer to save his family's life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346038/vijay-annans-kneeling-prayer-to-save-his-familys-life"
published_at: "2026-03-06T15:31:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aaa695bd5d6_20.jpg"
keywords: []
---

# വിജയ്‍ അണ്ണന്റെ കുടുംബജീവിതം രക്ഷിക്കാൻ മുട്ടിലിഴഞ്ഞ് പ്രാർത്ഥന; ആരാധകന്റെ വേറിട്ട പ്രാർത്ഥനയും വിവാദത്തിൽ

> **Lead Summary:** **[ **തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ ഉലച്ചുകൊണ്ട് സൂപ്പർ താരം വിജയ്‍യുടെ കുടുംബജീവിതത്തിലെ പ്രതിസന്ധികൾ പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നു. രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് പിന്നാലെ വിജയ് വാർത്തകളിൽ നിറയുന്നത് ഭാര്യ സംഗീത സൊർണലിംഗം ഫയൽ ചെയ്ത വിവാഹമോചന ഹർജിയെത്തുടർന്നാണ്.

## Article Content

**[ **തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ ഉലച്ചുകൊണ്ട് സൂപ്പർ താരം വിജയ്‍യുടെ കുടുംബജീവിതത്തിലെ പ്രതിസന്ധികൾ പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നു. രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് പിന്നാലെ വിജയ് വാർത്തകളിൽ നിറയുന്നത് ഭാര്യ സംഗീത സൊർണലിംഗം ഫയൽ ചെയ്ത വിവാഹമോചന ഹർജിയെത്തുടർന്നാണ്.

മറ്റൊരു പ്രമുഖ നടിയുമായുള്ള വിജയ്‍യുടെ ബന്ധമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ചെങ്കൽപെട്ട് കുടുംബ കോടതിയിൽ നൽകിയ ഹർജിയിൽ സംഗീത ആരോപിക്കുന്നു. 2021 മുതൽ നീളുന്ന ഈ ബന്ധം തന്നെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും ദാമ്പത്യവിശ്വാസത്തോടുള്ള വഞ്ചനയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഈ ബന്ധം അവസാനിപ്പിക്കാമെന്ന വാക്ക് വിജയ് ലംഘിച്ചതായും സംഗീത ആരോപിച്ചിട്ടുണ്ട്. വിവാഹമോചന വാർത്തകൾക്കിടയിലും താരം നടി തൃഷയ്ക്കൊപ്പം ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.

നിർമ്മാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ റിസപ്ഷനിലാണ് ഇരുവരും ഒരുമിച്ച് എത്തിയത്. സംഗീതയുടെ ഹർജിയിൽ പരാമർശിക്കുന്ന നടി തൃഷയാണെന്ന പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നതിനിടെയാണ് ഇരുവരുടെയും ഈ പരസ്യമായ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്.

അതിനിടെ, വിജയ്‍യുടെ തകരുന്ന ദാമ്പത്യം രക്ഷിക്കാനായി വേളാങ്കണ്ണിയിൽ പ്രാർത്ഥന നടത്തുന്ന ഒരു ആരാധകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിജയ്‍യുടെയും സംഗീതയുടെയും പഴയ ചിത്രം കൈയിലേന്തി മുട്ടിൽ ഇഴഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്ന വിശ്വ എന്ന ആരാധകനെയും ഭാര്യ മീനാക്ഷിയെയും വീഡിയോയിൽ കാണാം.

എന്നാൽ, ആരാധനയുടെ പേരിൽ നടക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ വലിയ രീതിയിലുള്ള പരിഹാസവും വിമർശനവുമാണ് ഓൺലൈനിൽ ഉയരുന്നത്. താരങ്ങളുടെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളിൽ ഇത്രയേറെ വൈകാരികമായി ഇടപെടുന്നത് 'ആരാധകരുടെ നിലവാരത്തകർച്ച'യാണെന്നാണ് ഭൂരിഭാഗം കമന്റുകളും സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/346038/vijay-annans-kneeling-prayer-to-save-his-familys-life)