പല രീതിയിൽ വട്ടംകറക്കി, ഒടുവിൽ സജീറിനെ അറിയാമെന്ന് സമ്മതിച്ച് ഷൈൻ; പൊലീസ് കുരുക്ക് മുറുക്കിയതിങ്ങനെ

പല രീതിയിൽ വട്ടംകറക്കി, ഒടുവിൽ സജീറിനെ അറിയാമെന്ന് സമ്മതിച്ച് ഷൈൻ; പൊലീസ് കുരുക്ക് മുറുക്കിയതിങ്ങനെ
Apr 19, 2025 03:27 PM | By Athira V

( moviemax.in) ചോദ്യം ചെയ്യലില്‍ ഒരുപാട് നേരം വട്ടം കറക്കിയെങ്കിലും പൊലീസിന്‍റെ ചോദ്യങ്ങളിൽ വലഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ഹോട്ടലി‍ല്‍ തന്നെ തേടിയെത്തിയത് പൊലീസാണെന്ന് അറിഞ്ഞത് പിറ്റേന്ന് രാവിലെയാണ് എന്ന് വിശ്വസിപ്പിക്കാൻ ഷൈൻ ആവുംവിധമെല്ലാം ശ്രമിച്ചു. എന്നാല്‍, ഷൈന്‍റെ ഓരോ ഉത്തരങ്ങളെയും പൊളിക്കാൻ ആവശ്യമായ തെളിവുകളെല്ലാം പൊലീസിന്‍റെ പക്കലുണ്ടായിരുന്നു.

സൈബര്‍ പൊലീസ് ശേഖരിച്ച വിവരങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനമായത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടവരെ അറിയാമോ എന്നുള്ള ചോദ്യങ്ങളില്‍ ഇല്ലെന്നുള്ള മറുപടിയാണ് ഷൈൻ നൽകി കൊണ്ടിരുന്നത്. എന്നാല്‍, ഫോണ്‍ കോളുകളും ഡിജിറ്റല്‍ ഇടപാടുകളും അടക്കമുള്ള തെളിവുകൾ മുന്നില്‍ വച്ചുള്ള ചോദ്യങ്ങളിൽ ഷൈന്‍റെ പ്രതിരോധം തകര്‍ന്നു.

ഡാൻസാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരൻ സജീറിനെ അറിയാമെന്ന് ഒടുവിൽ ഷൈന് സമ്മതിക്കേണ്ടി വരികയായിരുന്നു. ലഹരി ഇടപാടുകാരനുമായി നടത്തിയ ഫോൺ കോൾ എന്തിനെന്ന് വിശദീകരിക്കാൻ ഷൈനിന് കഴിഞ്ഞില്ല. ഇയാളെ പരിചയമില്ലെന്ന് ആദ്യം പറഞ്ഞു. കോൾ ലോഗ് വന്നതോടെ പരുങ്ങലിലായ ഷൈന് ഒടുവിൽ പരിചയമുണ്ടെന്ന് സമ്മതിക്കേണ്ടി വരികയായിരുന്നു.

ഷൈന്‍റെ മെഡിക്കൽ പരിശോധന രക്ത പരിശോധന ഉടൻ നടത്തും. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള എല്ലാ പരിശോധനയും നടത്തുമെന്നാണ് വിവരങ്ങൾ. ഇതോടെ ഷൈനെതിരെയുള്ള കുരുക്ക് ഇനിയും മുറുകിയേക്കും.

എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഉടൻ ഷൈന്‍റെ വൈദ്യ പരിശോധന നടത്തും.

സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, വിദഗ്ധ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഷൈനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഷൈന്‍റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്.



#shinetomchacko #drugcase #police #kochi

Next TV

Related Stories
'സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരമുള്ളവർ', ഞാൻ ഇങ്ങോട്ട് വരുമ്പോൾ കണ്ടത്...! പൊതുവേദിയില്‍ നിവിന്‍ പോളി

May 6, 2025 10:46 PM

'സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരമുള്ളവർ', ഞാൻ ഇങ്ങോട്ട് വരുമ്പോൾ കണ്ടത്...! പൊതുവേദിയില്‍ നിവിന്‍ പോളി

ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ നാം കണ്ടുമുട്ടാറുണ്ടെന്ന് നിവിന്‍...

Read More >>
'എന്റെ ഇടതുകയ്യിലെ ഒലീവ് ചില്ല വീണുപോകാതെ നിങ്ങൾ നോക്കണേ...'; വേദിയിൽ നിന്ന് ആരാധകരോട് വേടൻ

May 6, 2025 07:40 PM

'എന്റെ ഇടതുകയ്യിലെ ഒലീവ് ചില്ല വീണുപോകാതെ നിങ്ങൾ നോക്കണേ...'; വേദിയിൽ നിന്ന് ആരാധകരോട് വേടൻ

ഫലസ്തീൻ വിമോചന പോരാളി യാസർ അറഫാത്തിന്റെ വാക്കുകൾ ഓർമിപ്പിച്ച് വേടൻ...

Read More >>
'സഹോദരാ, നമ്മുടെ ചിത്രം തകർത്തോടുകയാണ്.....'; വിടപറഞ്ഞ എഡിറ്റർ നിഷാദ് യൂസഫിനെയോർത്ത് തരുൺ മൂർത്തി

May 6, 2025 07:25 PM

'സഹോദരാ, നമ്മുടെ ചിത്രം തകർത്തോടുകയാണ്.....'; വിടപറഞ്ഞ എഡിറ്റർ നിഷാദ് യൂസഫിനെയോർത്ത് തരുൺ മൂർത്തി

വിടപറഞ്ഞ ഫിലിം എഡിറ്റർ നിഷാദ് യൂസഫിനെ ഓർത്ത് തരുൺ മൂർത്തി...

Read More >>
Top Stories










News Roundup