600 പേർക്ക് സദ്യയൊരുക്കമെന്ന വരന്‍റെ കുടുംബത്തിന്‍റെ ആവശ്യം വധുവിന്‍റെ കുടുബം നിരസിച്ചതിന് പിന്നാലെ വിവാഹം മുടങ്ങി. തങ്ങളുടെ കുടുംബത്തിന് ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താലാണ് വധുവിന്റെ കുടുംബം 600 പേർക്ക് ഭക്ഷണം തയാറാക്കാനില്ലെന്ന നിലപാടെടുത്തത്. വധുവിന്‍റെ സഹോദരനാണ് വിചിത്ര സംഭവം സോഷ്യൽ മീഡിയ ആപ്പായ റെഡിറ്റിൽ പങ്കു വച്ചത്. പേര് വെളിപ്പെടുത്താത്ത ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിലാണ് സംഭവം.
“സ്ത്രീധനം കാരണം അവസാന നിമിഷം വിവാഹം റദ്ദാക്കി” എന്ന തലക്കെട്ടോടെയുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് വേദിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചയ്ക്ക് വഴിവെക്കുകയും ചെയ്തു.
‘തങ്ങൾ വളരെ ചെറിയൊരു ടൗണിലാണ് താമസിക്കുന്നത്. ഞങ്ങളുടെ നാട്ടിൽ സാധാരണയായി രണ്ട് രീതികളിലാണ് ആളുകൾ വിവാഹം കഴിക്കുന്നത്. ഒന്നുകിൽ മട്ടൺ ബിരിയാണി ഒക്കെ വച്ചുള്ള ഗംഭീര വിവാഹം; ഇതിന് 10-15 ലക്ഷത്തിൽ കൂടുതൽ ചിലവാകും, അല്ലെങ്കിൽ ഒരു ലളിതമായ ഒരു ചായ സൽക്കാരവും കല്യാണവും. ആദ്യം ഇരു കുടുംബങ്ങളും അവരവരുടെ അതിഥികളുടെ ഭക്ഷണച്ചെലവ് വഹിക്കാൻ സമ്മതിച്ചിരുന്നു.
എന്നാൽ വരന്‍റെ കുടുംബം കല്യാണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ വധുവിന്‍റെ കുടുംബം 600 അതിഥികളുടെയും മുഴുവൻ ഭക്ഷണച്ചെലവും വഹിക്കണമെന്ന് ആവശ്യപ്പെട്ടു. ചിലവ് താങ്ങാനാകാത്തതിനാൽ ഞങ്ങൾ ഇത് അസാധ്യമാണെന്ന് അറിയിച്ചതോടെ വരാനും കുടുംബവും വിവാഹം തന്നെ ഉപേക്ഷിക്കുകയായിരുന്നു. അവരുടെ ആഡംബരത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കടം വരുത്താൻ ആഗ്രഹമില്ല – പോസ്റ്റിൽ പറയുന്നു.
എന്നാൽ വിവാഹം മുടങ്ങിയതോടെ അമ്മയും സഹോദരിയും നിർത്താതെ കരയുകയാണെന്നും പോസ്റ്റിൽ പറയുന്നു. നിരവധി പേരാണ് വധുവിന്‍റെ കുടുംബത്തിന് പിന്തുണയുമായി എത്തിയത്. കല്യാണത്തിന് മുമ്പ് തന്നെ ഇതൊക്കെ തിരിച്ചറിഞ്ഞു രക്ഷപെടാൻ പറ്റിയതിൽ ആശ്വസിക്കൂ എന്നാണ് ഒരാൾ പറഞ്ഞത്. വിവാഹങ്ങൾ വൻ ചെലവിൽ ആഡംബരത്തോടെ നടക്കണമെന്ന ഇന്ത്യൻ വിശ്വാസത്തെയും നിരവധി പേർ വിമർശിച്ചു.
#groom #calls #off #wedding #after #brides #family #refuses #cover #food #expense #600 #guests