---
title: "'പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്, മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു' - വീണാ ജോർജിനെ പരിഹസിച്ച് ജോയ് മാത്യു"
english_title: "JoyMathew mocks VeenaGeorge over injury incident kannur"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344321/joymathew-mocks-veenageorge-over-injury-incident-kannur-new"
published_at: "2026-02-26T11:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fddbcae3b2_joy.jpg"
keywords: []
---

# 'പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്, മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു' - വീണാ ജോർജിനെ പരിഹസിച്ച് ജോയ് മാത്യു

> **Lead Summary:** ** ** ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. മന്ത്രിയുടെ ആശുപത്രി വാസം വെറും 'അഭിനയമാണെന്ന' സൂചന നൽകുന്നതാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.

## Article Content

** ** ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. മന്ത്രിയുടെ ആശുപത്രി വാസം വെറും 'അഭിനയമാണെന്ന' സൂചന നൽകുന്നതാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.

 കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ മന്ത്രിക്ക് കഴുത്തിന് പരിക്കേറ്റതും തുടർന്ന് കോളർ ധരിച്ചതുമെല്ലാം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാരംഗത്തുനിന്നുള്ള പരിഹാസം.**

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്**

*എ ഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് **കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്. മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ് എന്നും മികച്ച അഭിനേതാക്കൾക്കൊപ്പം.*

അതേസമയം കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെ കെ ഹർഷിന. എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് പിഴവുകൾക്ക് പരിഹാരമാവുക എന്നും നാടകമേ ഉലകം എന്നുമാണ് ഹർഷിന വിമർശിച്ചത്.

കഴുത്തുളുക്കിയ മന്ത്രിക്ക് വലിയ പരിഗണനയെന്നും കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ അത് ചെയ്തവർക്കെതിരെ നടപടി പോലും ഇല്ല എന്നും ഹർഷിന കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ഹർഷിനയുടെ വിമർശനം.*
*

*
*

### Related Links & Sources
- [Original Story Source](https://moviemax.in/news/344321/joymathew-mocks-veenageorge-over-injury-incident-kannur-new)