---
title: "'പെറ്റ പെണ്ണിനെപ്പോലെ ഉണ്ടെന്ന് അന്ന് മുഖത്ത് നോക്കി പറഞ്ഞു'; നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് നടി രശ്മി"
english_title: "'They told me I looked like a petite woman'; Actress Rashmi on the body shaming she faced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344384/they-told-me-i-looked-like-a-petite-woman-actress-rashmi-on-the-body-shaming-she-faced-new"
published_at: "2026-02-26T14:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a007a36807f_Actress_Rashmi_on_the_body_shaming_she_faced.jpg"
keywords: []
---

# 'പെറ്റ പെണ്ണിനെപ്പോലെ ഉണ്ടെന്ന് അന്ന് മുഖത്ത് നോക്കി പറഞ്ഞു'; നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് നടി രശ്മി

> **Lead Summary:** അവതാരകയായി കരിയർ ആരംഭിച്ച് പിന്നീട് സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത നടിയാണ് രശ്മി. മനസിനക്കരെ, അച്ചുവിന്റെ അമ്മ, പോക്കിരിരാജ തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച താരം, തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന കയ്പ്പേറിയ ഒരു അനുഭവത്തെക്കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ്. ആദ്യമായി സാരി ഉടുത്തു വന്നപ്പോൾ സ്വന്തം കുടുംബത്തിൽ നിന്നുതന്നെ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ചാണ് രശ്മി സംസാരിച്ചത്.

## Article Content

അവതാരകയായി കരിയർ ആരംഭിച്ച് പിന്നീട് സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത നടിയാണ് രശ്മി. മനസിനക്കരെ, അച്ചുവിന്റെ അമ്മ, പോക്കിരിരാജ തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച താരം, തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന കയ്പ്പേറിയ ഒരു അനുഭവത്തെക്കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ്. ആദ്യമായി സാരി ഉടുത്തു വന്നപ്പോൾ സ്വന്തം കുടുംബത്തിൽ നിന്നുതന്നെ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ചാണ് രശ്മി സംസാരിച്ചത്.

താൻ ആദ്യമായി സാരി ഉടുത്തു വന്നപ്പോൾ കുടുംബത്തിലുള്ള ഒരാൾ 'പെറ്റ പെണ്ണിനെപ്പോലെ ഉണ്ട്' എന്ന് പരിഹസിച്ചത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് രശ്മി പറയുന്നു. വസ്ത്രധാരണത്തിന്റെ പേരിലും ശരീരപ്രകൃതിയുടെ പേരിലും ഇത്തരത്തിലുള്ള കമന്റുകൾ കേൾക്കേണ്ടി വരുന്നത് വലിയ മാനസിക പ്രയാസമുണ്ടാക്കുമെന്നും താരം തുറന്നുപറഞ്ഞു. സിനിമാ-സീരിയൽ രംഗത്ത് സജീവമായി നിൽക്കുമ്പോഴും ഇത്തരം വ്യക്തിപരമായ കടന്നാക്രമണങ്ങൾ നേരിടേണ്ടി വരുന്നതിനെതിരെയാണ് രശ്മിയുടെ ഈ വെളിപ്പെടുത്തൽ.

'ഞാൻ ആദ്യമായി സാരി ഉടുത്ത് വന്നപ്പോൾ എന്റെ കുടുംബത്തിലെ ഒരാൾ പറഞ്ഞു അയ്യോ ഒരു പെറ്റ പെണ്ണിനെ പോലെ ഉണ്ടെന്ന്. അപ്പോൾ നമ്മുടെ കോൺഫിഡൻസ് ഇല്ലാതാക്കുകയാണ്. നമ്മൾ പറയുന്ന ചെറിയ വാക്കുകൾ മറ്റുള്ളവരിൽ ജീവിതകാലം മുഴുവൻ ഉണ്ടാകുന്ന ആഘാതത്തെ കുറിച്ച് നമ്മുക്ക് അറിയില്ല. ഇപ്പോൾ എന്റെ കാര്യം തന്നെ എടുക്കാം, ഇപ്പോൾ എനിക്ക് 45 വയസായി പക്ഷെ ആൻ ആ 17 ാം വയസിൽ കേട്ട കാര്യം മറന്നിട്ടില്ല.

എത്രയോ ആളുകൾ പോസിറ്റീവ് ആയി സംസാരിച്ചു അതൊന്നും എന്റെ മെമ്മറിയിൽ ഇല്ല. ഈ നെഗറ്റീവ് ആണ് എന്റെ മെമ്മറിയിൽ ഉള്ളത്. അതുകൊണ്ട് നമ്മൾ സംസാരിക്കുമ്പോൾ നല്ലത് പറയാൻ പറ്റിയില്ലെങ്കിലും മോശം പറയാതിരിക്കുക. അത് ആളുകളിൽ ട്രോമായാണ് ഉണ്ടാകുന്നത്,' രശ്മി പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

അതേസമയം, മലയാളത്തിലെ പ്രശസ്തനായ സംവിധായകന്‍ ബോബന്‍ സാമുവലാണ് നടിയുടെ പങ്കാളി. ഒന്നിച്ച് ഒരു പരമ്പരയില്‍ വര്‍ക്ക് ചെയ്യുന്നതിനിടെയായിരുന്നു രശ്മിയുടേയും ബോബന്റെയും വിവാഹം. തങ്ങളുടെ വിവാഹത്തിൽ അന്ന് പലരും വിയോജിപ്പ് കാണിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. 'നിനക്ക് പറ്റിയ ആളല്ല എന്ന് എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്. ഇതേ ആളുകൾ തന്നെ, ഞങ്ങളുടെ കല്യാണം കഴിഞ്ഞതിനു ശേഷം, എന്തു ചേർച്ചയാ മക്കളേ എന്നും പറഞ്ഞിട്ടുണ്ട്. വിവാഹം എന്നു പറയുന്നത് പൂമെത്തക്കു മുകളിലൂടെയുള്ള നടത്തമല്ല. അവരൊക്കെ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു എന്ന് നല്ല വഴക്കൊക്കെ ഉണ്ടാകുമ്പോൾ ഞാൻ പറയാറുണ്ട്,'രശ്മി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/344384/they-told-me-i-looked-like-a-petite-woman-actress-rashmi-on-the-body-shaming-she-faced-new)