---
title: "ശ്രീനിയേട്ടൻ മരിച്ചപ്പോൾ ജയറാം വരാതിരുന്നതിന്റെ കാരണം എനിക്കറിയാം'; വെളിപ്പെടുത്തലുമായി നടി ഉർവശി"
english_title: "'I know the reason why Jayaram didn't come when Sreeniyettan died'; Actress Urvashi reveals"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344378/i-know-the-reason-why-jayaram-didnt-come-when-sreeniyettan-died-actress-urvashi-reveals"
published_at: "2026-02-26T13:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a0031f0ddc2_I_know_the_reason_why_Jayaram_didnt_come_when_Sreeniyettan_died;_Actress_Urvashi_reveals.jpg"
keywords: []
---

# ശ്രീനിയേട്ടൻ മരിച്ചപ്പോൾ ജയറാം വരാതിരുന്നതിന്റെ കാരണം എനിക്കറിയാം'; വെളിപ്പെടുത്തലുമായി നടി ഉർവശി

> **Lead Summary:** മലയാള സിനിമയുടെ ഇതിഹാസ താരം ശ്രീനിവാസന്റെ വിയോഗം സിനിമാ ലോകത്തിന് ഇന്നും നികത്താനാവാത്ത വേദനയാണ്. നടനായും തിരക്കഥാകൃത്തായും സംവിധായകനായും മലയാള സിനിമയുടെ നെടുംതൂണായിരുന്ന അദ്ദേഹത്തിന്റെ വിയോഗ സമയത്ത് പ്രിയ സഹപ്രവർത്തകരായ ഉർവശിയും ജയറാമും അവസാനമായി കാണാൻ എത്താതിരുന്നത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ ആ സാഹചര്യത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി ഉർവശി.

## Article Content

മലയാള സിനിമയുടെ ഇതിഹാസ താരം ശ്രീനിവാസന്റെ വിയോഗം സിനിമാ ലോകത്തിന് ഇന്നും നികത്താനാവാത്ത വേദനയാണ്. നടനായും തിരക്കഥാകൃത്തായും സംവിധായകനായും മലയാള സിനിമയുടെ നെടുംതൂണായിരുന്ന അദ്ദേഹത്തിന്റെ വിയോഗ സമയത്ത് പ്രിയ സഹപ്രവർത്തകരായ ഉർവശിയും ജയറാമും അവസാനമായി കാണാൻ എത്താതിരുന്നത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ ആ സാഹചര്യത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി ഉർവശി.

തമിഴ് സംവിധായകൻ പാണ്ഡ്യരാജൻ ഒരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നതിനാലാണ് തനിക്കും ജയറാമിനും വരാൻ കഴിയാതിരുന്നതെന്ന് ഉർവശി വെളിപ്പെടുത്തി. ചിത്രത്തിന്റെ നിർമ്മാതാവിന് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുമായിരുന്ന പ്രധാനപ്പെട്ട സീനുകളുടെ ചിത്രീകരണമായിരുന്നു ആ സമയത്ത് നടന്നിരുന്നത്. ഷൂട്ടിംഗ് സെറ്റിൽ നിന്നും ആ സമയത്ത് മാറിനിൽക്കാൻ കഴിയാത്ത സാഹചര്യമായിരുന്നതിനാലാണ് പ്രിയപ്പെട്ട കലാകാരന് അവസാനയാത്ര നൽകാൻ എത്താൻ സാധിക്കാതിരുന്നതെന്നും താരം കൂട്ടിച്ചേർത്തു.

'ഞാനും ജയറാമും പാണ്ഡ്യരാജന്റെ സിനിമയില്‍ ഒരു ക്രൂഷ്യല്‍ സ്‌റ്റേജിലായിപ്പോയി. വല്ലാത്തൊരു സാഹചര്യവുമായിപ്പോയി. ഇട്ടിട്ട് വന്നാല്‍ ആ സിനിമ പകുതിയില്‍ നിന്നു പോകും. നിന്നു പോയാല്‍ സംവിധായകനേയും നിര്‍മാതാവിനേയും വലിയ നഷ്ടത്തിലേക്ക് നമ്മള്‍ തള്ളി വിടുന്നത് പോലാകും. അങ്ങനൊരു അവസ്ഥയില്‍ ആയിരുന്നതിനാലാണ്. ഇല്ലെങ്കില്‍ ആദ്യം ഓടി എത്തുന്ന ആളായിരുന്നേനെ ഞാന്‍. പിന്നെ അങ്ങനെ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് എനിക്കുമറിയാം ശ്രീനിയേട്ടനുമറിയാം.

അദ്ദേഹത്തിന്റെ കുടുംബത്തിനും അറിയാം. ജയറാമിന് വരാന്‍ പറ്റാത്തതിന്റെ കാരണം എനിക്ക് വ്യക്തമായിട്ട് അറിയാം. ഞങ്ങള്‍ രണ്ടു പേരും ഒരുപോലൊരു സാഹചര്യത്തില്‍ ആ സിനിമയില്‍ പെട്ടു പോയതാണ്. അല്ലെങ്കില്‍ ജയറാം വരാതിരിക്കുമോ? എത്ര സിനിമകള്‍ ചെയ്തവരാണ്', ഉർവശി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/344378/i-know-the-reason-why-jayaram-didnt-come-when-sreeniyettan-died-actress-urvashi-reveals)