---
title: "'നമ്മുടെ സംസ്കാരം അവർക്ക് തമാശയോ?'; അടുത്ത കാലത്ത് കണ്ട ഏറ്റവും മോശം സിനിമ ഇതെന്ന് കാളിദാസ്!"
english_title: "'Is our culture a joke to them?'; Kalidas says this is the worst movie he has seen in recent times!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344382/is-our-culture-a-joke-to-them-kalidas-says-this-is-the-worst-movie-he-has-seen-in-recent-times"
published_at: "2026-02-26T14:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a00588e5b8a_Is_our_culture_a_joke_to_them;_Kalidas_says_this_is_the_worst_movie_he_has_seen_in_recent_times.jpg"
keywords: []
---

# 'നമ്മുടെ സംസ്കാരം അവർക്ക് തമാശയോ?'; അടുത്ത കാലത്ത് കണ്ട ഏറ്റവും മോശം സിനിമ ഇതെന്ന് കാളിദാസ്!

> **Lead Summary:** മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന യുവതാരം കാളിദാസ് ജയറാം ഒരു അഭിമുഖത്തിൽ പങ്കുവെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അച്ഛൻ ജയറാമിനൊപ്പം അഭിനയിച്ച 'ആശകൾ ആയിരം' എന്ന ചിത്രം തിയേറ്ററുകളിൽ വലിയ വിജയം നേടിയതിന് പിന്നാലെ നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മോശം സിനിമ ഏതാണെന്ന ചോദ്യത്തിന് 'പരം സുന്ദരി' എന്ന ചിത്രത്തിന്റെ പേരാണ് കാളിദാസ് പറഞ്ഞത്.

## Article Content

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന യുവതാരം കാളിദാസ് ജയറാം ഒരു അഭിമുഖത്തിൽ പങ്കുവെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അച്ഛൻ ജയറാമിനൊപ്പം അഭിനയിച്ച 'ആശകൾ ആയിരം' എന്ന ചിത്രം തിയേറ്ററുകളിൽ വലിയ വിജയം നേടിയതിന് പിന്നാലെ നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മോശം സിനിമ ഏതാണെന്ന ചോദ്യത്തിന് 'പരം സുന്ദരി' എന്ന ചിത്രത്തിന്റെ പേരാണ് കാളിദാസ് പറഞ്ഞത്.

> കേരളത്തെക്കുറിച്ചോ ഇവിടുത്തെ സംസ്കാരത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലാതെ നമ്മുടെ നാടിനെ പരിഹസിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് താരം കുറ്റപ്പെടുത്തി. "നമ്മുടെ നാടിനെയും സംസ്കാരത്തെയും കളിയാക്കുന്ന സിനിമയാണിത്. അതുപോലൊരു മോശം സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല," എന്ന് കാളിദാസ് തുറന്നടിച്ചു. താരത്തിന്റെ ഈ ബോൾഡ് സ്റ്റേറ്റ്‌മെന്റ് ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ വലിയ രീതിയിൽ വൈറലായി മാറിക്കഴിഞ്ഞു.

സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്ത സിനിമയാണ് 'പരം സുന്ദരി'. റിലീസിന് മുന്നേ തന്നെ വാർത്തകളിൽ ഇടം നേടിയ ചിത്രമായിരുന്നു പരം സുന്ദരി. ചിത്രത്തിലെ മലയാളം ഡയലോഗുകൾക്കും ജാൻവിയുടെ കഥാപാത്രത്തിനും ആണ് പ്രധാനമായും ട്രോളുകൾ ഉയർന്നത്. തിയേറ്ററിൽ എത്തിയപ്പോഴും പ്രതീക്ഷിച്ച വിജയമല്ല സിനിമയ്ക്ക് ലഭിച്ചത്. കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമിക്കുന്നത്. ആർഷ് വോറ, ഗ്വാർവ മിശ്ര എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗർ ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/344382/is-our-culture-a-joke-to-them-kalidas-says-this-is-the-worst-movie-he-has-seen-in-recent-times)