(moviemax.in) മലയാളത്തിന്റെ എക്കാലത്തെയും മികച്ച വമ്പൻ ചിത്രമായി മാറിരിയിരിക്കുകയാണ് എമ്പുരാൻ. മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ചിത്രം 265 കോടിയില്‍ അധികം ഗ്രോസ് നേടിയിട്ടുണ്ട് എന്നായിരുന്നു അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ മറ്റ് ബിസിനസുമുള്‍പ്പടെ 325 കോടി എമ്പുരാൻ നേടിയെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇതിന്റെ പോസ്റ്റര്‍ മോഹൻലാല്‍ പങ്കുവെച്ചിട്ടുണ്ട്.
മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തി മോഹൻലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിട്ടുണ്ട്. എമ്പുരാന്‍ 100 കോടി തിയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രവും ആയിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. തെന്നിന്ത്യയില്‍ 100 കോടി ഷെയര്‍ നേട്ടത്തിലേക്ക് അവസാനമെത്തുന്നത് മോളിവുഡ് ആണ്.
ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മോളിവുഡ്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.
#325 #crores #Mollywood #shocked after #amount #Empuraan #Mohanlal #figures