#abhiramisuresh | അത് ചെയ്തപ്പോൾ കിതപ്പും ക്ഷീണവും തുടങ്ങി, ആദ്യനാളുകൾ ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു; തുറന്ന് പറഞ്ഞ് അഭിരാമി

#abhiramisuresh | അത് ചെയ്തപ്പോൾ കിതപ്പും ക്ഷീണവും തുടങ്ങി, ആദ്യനാളുകൾ ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു; തുറന്ന് പറഞ്ഞ് അഭിരാമി
2024-07-26T16:42:00 | By Athira V

രസമുള്ള പാട്ടുകൾ പാടി ശ്രോതാക്കളെ കയ്യിലെടുത്ത ഗായികയാണ് അഭിരാമി സുരേഷ്. വളരെ ചെറിയ പ്രായത്തിൽ തന്നെ ചേച്ചി അമൃതയുമൊത്ത് ഒരു മ്യൂസിക് ബാൻഡും ആരംഭിച്ചു. അമൃതം ഗമയ എന്ന പേരിലെ ബാൻഡിനും പുറമെ അഭിരാമിയെ സംരംഭകയുടെ വേഷത്തിലും മലയാളി പ്രേക്ഷകർ കണ്ടുകഴിഞ്ഞു.

പാട്ടുപോലെ രസമുള്ള വിഭവങ്ങളാണ് അഭിരാമി തന്റെ കഫെയിൽ ഒരുക്കിയിരിക്കുന്നത്. സെലിബ്രിറ്റികളുടെ വരെ സ്ഥിരം ചില്ലിങ് സ്പോട്ടാണ് അഭിരാമിയുടെ കഫെ ഉട്ടോപ്യ. അച്ഛൻ സുരേഷിന്റെ സാന്നിധ്യത്തിലാണ് അഭിരാമി സുരേഷ് തന്റെ കഫെ ആരംഭിച്ചത്.

ഇപ്പോൾ ഏകദേശം ഒന്നര വർഷം പിന്നിടുന്നു. കുറച്ചുനാൾ അച്ഛന്റെ വിയോഗശേഷം കഫേയുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ അഭിരാമി അൽപ്പം കൂടി സമയമെടുത്തു. പിന്നെ റെനോവേഷൻ കഴിഞ്ഞ ശേഷമാണ് കഫേ വീണ്ടും സജീവമായി പ്രവർത്തിച്ച് തുടങ്ങിയത്. 


തന്റെ വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനലും അഭിരാമിക്കുണ്ട്. ഇപ്പോഴിതാ ഇരുപത്തിയെട്ടുകാരിയായ അഭിരാമി മൂന്ന് മാസം കൊണ്ട് തന്റെ ശരീരത്തിലുണ്ടായ ഒരു മാറ്റത്തെ കുറിച്ച് വിവരിച്ച് എത്തിയിരിക്കുകയാണ്. 82 കിലോയായിരുന്ന ശരീര ഭാരത്തിൽ നിന്നും മൂന്ന് മാസം കൊണ്ട് പത്ത് കിലോ കുറച്ചത് എങ്ങനെ എന്നാണ് അഭിരാമി വീഡിയോയിൽ പങ്കിട്ടത്. ബിസിനസ് തിരക്കുകളിൽ പെട്ടപ്പോയതിനാൽ ശരീരം ശ്രദ്ധിച്ചിരുന്നില്ല താരം. 

പിന്നീട് ശരീരം തന്നെ ഓരോ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയതോടെയാണ് ശരീരത്തിന് ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്ന് അഭിരാമിയും തിരിച്ചറിഞ്ഞത്. ഒരു ന്യൂട്രീഷന്റെയും സഹായമില്ലാതെ വായിച്ചും പഠിച്ചുമെല്ലാമാണ് തന്റെ ശരീരത്തിന് ഇണങ്ങുന്ന ഒരു ഡയറ്റ് അഭിരാമി രൂപപ്പെടുത്തിയത്. മൂന്ന് മാസത്തെ മാറ്റത്തെ കുറിച്ച് അഭിരാമി പറയുന്നത് ഇങ്ങനെയാണ്... ഉട്ടോപ്യ തുടങ്ങുന്ന സമയത്ത് എന്റെ ശരീരഭാരം 68 കിലോയായിരുന്നു.

പിന്നെ മാസങ്ങൾ കുറച്ച് പിന്നിട്ടപ്പോൾ അത് 82 കിലോയായി. അപ്പോൾ മുതലാണ് ശരീര ഭാരം വർധിച്ചുവെന്നത് ‍ഞാൻ ശ്രദ്ധിച്ച് തുടങ്ങുന്നത്. മെലിഞ്ഞിരുന്നാലും തടിച്ചിരുന്നാലും നമ്മുടെ കംഫേർട്ടിന് പ്രാധാന്യം കൊടുക്കണമെന്നൊക്കെയുള്ള ആദർശങ്ങളുള്ളയാളാണ് ഞാൻ. അതുകൊണ്ട് തന്നെ തടിവെച്ചപ്പോൾ അത് എന്നെ എഫക്ട് ചെയ്തിരുന്നില്ല.

ശരീരഭാരം എന്നെ ബാധിച്ച് തുടങ്ങിയത് റെസ്റ്റോറന്റിലെ കാര്യങ്ങൾ ഓടി നടന്ന് ചെയ്ത് തുടങ്ങിയപ്പോഴാണ്. തുടക്കത്തിൽ എല്ലായിടത്തും ഓടി എത്താനും ജോലികൾ ചെയ്യാനും കഴിയുമായിരുന്നു. പിന്നീട് ശരീര ഭാ​രം കൂടിയപ്പോൾ‌ ഓടി നടന്ന് ജോലികൾ ചെയ്യാൻ കഴിയാതെയയായി. കിതപ്പും ക്ഷീണവും വന്ന് തുടങ്ങി. തുടക്കത്തിൽ എന്റെ ശരീരത്തിന് എന്തുപറ്റിയെന്ന് മനസിലായിരുന്നില്ല. 


കാരണം ആരോ​ഗ്യപ്രശ്നങ്ങൾ പൊതുവെ വരാത്തയാളാണ് ഞാൻ. ചെറുപ്പത്തിൽ ഒരു സർജറി ചെയ്തതുകൊണ്ട് മാത്രമാണ് സ്പെക്സ് വെക്കേണ്ടി വന്നത്. അല്ലാതെ വലിയ അസുഖങ്ങളൊന്നും വരാറില്ല. അങ്ങനെ ഞാൻ ശരീര ഭാരം കുറക്കാൻ തീരുമാനിച്ചു. ജിം അടക്കമുള്ള കാര്യങ്ങൾ ചെയ്യാമെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷെ എന്റെ ഡെയ്ലി റെട്ടീനുമായി മാച്ചായിരുന്നില്ല. അങ്ങനെ ഞാൻ കുമ്പളങ്ങ ജ്യൂസ് കുടിച്ച് ഡയറ്റ് ആരംഭിച്ചു. പിന്നെ ഭക്ഷണം കൺട്രോൾ ചെയ്തു.

ചോറ് കുറച്ചു. കൂടാതെ ലൈഫ് റൊട്ടീനും മാറ്റി. ചെറിയ രീതിയിൽ വർക്കൗട്ടും ചെയ്തു. ഡയറ്റിന്റെ ആദ്യനാളുകളാണ് ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞത്. ഭക്ഷണത്തോട് കൊതി തോന്നും. പിന്നെ കാര്യമായ മാറ്റം വന്നതായും തോന്നില്ല. കാലറി ബെയ്സ്ഡായി ഡയറ്റ് ചെയ്തതോടെ മൂന്നാം മാസമായപ്പോൾ എനിക്ക് എക്സസൈസും വേണ്ടി വന്നില്ല.

ഷുഗർ കട്ട് ചെയ്തുള്ള ഡയറ്റുമായിരുന്നില്ല. നിന്റെ തീറ്റിക്ക് വലിയ വിലകൊണ്ടുക്കേണ്ടി വരുമെന്ന് മുമ്പ് അമ്മയും ചേച്ചിയും പറഞ്ഞിരുന്നുവെങ്കിലും മൈന്റ് ചെയ്യാറില്ലായിരുന്നു. ആരോഗ്യം പ്രധാനമാണ്. അസുഖം വരുന്ന ഒരു സ്റ്റേജിലേക്ക് എത്തുന്നതിന് മുമ്പേ ഞാന്‍ തിരിച്ചറിഞ്ഞു എന്നാണ് ശരീര ഭാരം കുറക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ച് അഭിരാമി പറഞ്ഞത്. 

Content Highlight: #actress #abhiramisuresh #open #up #about #how #she #lose #10kg #weight #video #goes #viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup