#AbhishekBachchan | വിവാഹ മോചന വാര്‍ത്ത കേട്ട് സഹികെട്ടു; ഭ്രാന്തെടുത്ത് അഭിഷേക് ബച്ചന്‍; രഹസ്യമാക്കിയതെല്ലാം പരസ്യം!

#AbhishekBachchan |  വിവാഹ  മോചന വാര്‍ത്ത കേട്ട് സഹികെട്ടു; ഭ്രാന്തെടുത്ത് അഭിഷേക് ബച്ചന്‍; രഹസ്യമാക്കിയതെല്ലാം പരസ്യം!
Jul 27, 2024 07:05 AM | By ADITHYA. NP

(moviemax.in)രാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം സിനിമാ ലോകവും ആരാധകരും ആഘോഷമാക്കിയ സംഭവങ്ങളാണ്.

ഇരുവരും ഒരുമിച്ചെത്തുന്ന നിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അഭിഷേകിനും ഐശ്വര്യയ്ക്കും ഇടയിലുള്ള പരസ്പര ബഹുമാനവും പ്രണയവുമെല്ലാം പലപ്പോഴും ആരാധകര്‍ക്ക് മാതൃകയും പ്രചോദനവുമായി മാറാറുണ്ട്.

എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി അഭിഷേകിന്റേയും ഐശ്വര്യയുടേയും ആരാധകരെ വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

ഐശ്വര്യയും അഭിഷേകും പിരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനുമായി ഐശ്വര്യയ്ക്കുള്ള പ്രശ്‌നങ്ങളാണ് വേര്‍ പിരിയലിലേക്ക് എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യയും അഭിഷേകും ഇപ്പോള്‍ പിരിഞ്ഞാണ് താമസിക്കുന്നത്.

ഐശ്വര്യ തന്റെ മകള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് താമസിക്കുന്നത്. പൊതുവേദികളിലടക്കം അഭിഷേകിന്റെ കുടുംബം ഐശ്വര്യയോടും ആരാധ്യയോടും അകലം പാലിക്കുന്നതായും സോഷ്യല്‍ മീഡിയ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

പാരീസ് ഫാഷന്‍ വീക്കിലടക്കം ഐശ്വര്യയേയും ആരാധ്യയേയും ജയയും ശ്വേതയും അവഗണിച്ചതായും സോഷ്യല്‍ മീഡിയ നേരത്തെ ആരോപിച്ചിരുന്നു.

വിവാഹ മോചന റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകര്‍ന്നു കൊണ്ടായിരുന്നു ആനന്ദ് അംബാനിയുടേയും രാധിക മര്‍ച്ചന്റിന്റേയും കല്യാണത്തിനിടെയുണ്ടായ സംഭവങ്ങള്‍ വരുന്നത്.

വിവാഹത്തിന് ബച്ചന്‍ കുടുംബം ഒന്നിച്ചായിരുന്നു എത്തിയത്. എന്നാല്‍ ഇവര്‍ക്കൊപ്പം ഐശ്വര്യയും മകളുമുണ്ടായിരുന്നില്ല. അഭിഷേക് ബച്ചന്‍ തന്റെ കുടുംബത്തോടൊപ്പം വന്നപ്പോള്‍ ഐശ്വര്യ മകളുടെ കൂടെയായിരുന്നു വന്നത്.

എല്ലാവരും ചേര്‍ന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നില്ല. ഇതെല്ലാം വിവാഹ മോചന വാര്‍ത്തകള്‍ക്ക് കരുത്ത് പകരുന്നതായിരുന്നു.

മാസങ്ങളായി വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ നാളിതുവരെ ഐശ്വര്യയോ അഭിഷേകോ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.

തങ്ങളുടെ വ്യക്തി ജീവിതം എന്നും സ്വകാര്യമാക്കി വെക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഐശ്വര്യയും അഭിഷേകും. ബച്ചന്‍ കുടുംബവും അങ്ങനെ തന്നെ.

ഇതുവരേയും തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് അധികമൊന്നും ഐശ്വര്യയും അഭിഷേകും സംസാരിച്ചിരുന്നില്ല. ഇത്ര വലിയ വിവാദം നടക്കുമ്പോഴും പ്രതികരിക്കാതിരുന്നതും അതിനാലാണെന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ചര്‍ച്ചകള്‍ അഭിഷേകിനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണ്. തന്റെ വ്യക്തി ജീവിതം ചര്‍ച്ചയാകുന്നത് അഭിഷേകിന് അനിഷ്ടമുണ്ടാക്കിയിട്ടുണ്ട്.

തനിക്കും ഐശ്വര്യയ്ക്കും ഇടയിലുള്ളത് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായി മാറിയത് അഭിഷേകിനെ കുപിതനാക്കിയിട്ടുണ്ടെന്നാണ് സുഹൃത്തുക്കള്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയിലെ റൂമറുകളില്‍ യാതൊരു സ്ഥിരീകരണവും പുറത്ത് വന്നിട്ടില്ല. ഇതിനിടെ ആരാധകര്‍ക്ക് ആശ്വാസം പകരുന്ന സംഭവങ്ങളും അരങ്ങേറിയിരുന്നു.

കഴിഞ്ഞ ദിവസം അഭിഷേക് പുതിയൊരു കാര്‍ വാങ്ങിയിരുന്നു. കാറിന്റെ നമ്പറാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്. 5050 ആണ് അഭിഷേകിന്റെ പുതിയ കാറിന്റെ നമ്പര്‍.

ഇത് ഐശ്വര്യയുടെ ഇഷ്ട നമ്പര്‍ ആണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഐശ്വര്യയുമായി അഭിഷേകിന് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നതുള്ളതിന്റെ സൂചനയാണിതെന്നാണ് ആരാധകര്‍ പറയുന്നത്

#Suffered #after #hearing #news #divorce #Abhishek Bachchan went crazy; Everything classified ad!

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-