---
title: "#Viral | ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ: ഇത് അത്ഭുതകരമായ രക്ഷപ്പെടലെന്ന് നെറ്റിസൺസ്, 13 -ാം നിലയിൽ നിന്ന് വീണ് യുവതി"
english_title: "#Shocking #CCTVfootage #Netizens #miraculousescape #woman #falls #floor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/222961/shocking-cctvfootage-netizens-miraculousescape-woman-falls-floor"
published_at: "2024-07-26T13:26:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a356c6e0eb4_f.jpg"
keywords: []
---

# #Viral | ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ: ഇത് അത്ഭുതകരമായ രക്ഷപ്പെടലെന്ന് നെറ്റിസൺസ്, 13 -ാം നിലയിൽ നിന്ന് വീണ് യുവതി

> **Lead Summary:** **13** -ാം നിലയിൽ നിന്നും താഴെ വീഴുക, ആ വീഴ്ചയിൽ ജീവനോടെ രക്ഷപ്പെടുക. കേൾക്കുമ്പോൾ അത്ഭുതം തോന്നും അല്ലേ? എന്നാൽ, കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഇതുപോലെ കെട്ടിടത്തിന്റെ 13 -ാമത്തെ നിലയിൽ നിന്നും താഴെ വീണു.

## Article Content

**13** -ാം നിലയിൽ നിന്നും താഴെ വീഴുക, ആ വീഴ്ചയിൽ ജീവനോടെ രക്ഷപ്പെടുക. കേൾക്കുമ്പോൾ അത്ഭുതം തോന്നും അല്ലേ? എന്നാൽ, കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഇതുപോലെ കെട്ടിടത്തിന്റെ 13 -ാമത്തെ നിലയിൽ നിന്നും താഴെ വീണു.

എന്നാൽ, ഒടിവോ, പൊട്ടലോ ഒന്നും തന്നെയില്ലാതെ ഈ സ്ത്രീ ജിവനോടെ രക്ഷപ്പെട്ടു. ഇതിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഈ ദൃശ്യങ്ങൾ റഷ്യയിൽ നിന്നുള്ളതാണ്. ഒരു പച്ചപ്പുൽത്തകിടിയിലേക്കാണ് സ്ത്രീ വീഴുന്നത്.

അതുകൊണ്ടാകാം, ജീവനെ അപഹരിക്കുന്ന പരിക്കുകളൊന്നും കൂടാതെ അവൾ രക്ഷപ്പെട്ടതും. 22 -കാരിയായ യുവതിയാണ് ദൃശ്യങ്ങളിലുള്ളത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

വീഡിയോ എക്സിൽ പങ്കു വച്ചിരിക്കുന്നത് Zlatti71 എന്ന യൂസറാണ്. റഷ്യയിലെ നോവോസിബിർസ്കിൽ 22 വയസ്സുള്ള പെൺകുട്ടി 13 -ാം നിലയിലെ ജനലിൽ നിന്ന് വീണെങ്കിലും രക്ഷപ്പെട്ടു.

താഴെ വീണതിന് ശേഷം, പെൺകുട്ടിക്ക് തനിയെ പുൽത്തകിടിയിൽ ഇരിക്കാൻ കഴിഞ്ഞു. പിന്നീട് ശ്വാസകോശത്തിൽ പ്രശ്നം കാരണം അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ചതവുകളും ഒടിവുകളുമില്ലാതെയാണ് യുവതി രക്ഷപ്പെട്ടത് എന്നും പറയുന്നു. യുവതി താഴെ വീഴുന്നതും എഴുന്നേൽക്കാൻ ശ്രമിക്കുന്നതും പിന്നീട് തന്നത്താൻ എഴുന്നേറ്റിരിക്കുന്നതും വീഡിയോയിൽ കാണാം.

പെട്ടെന്ന് എന്തെങ്കിലും പൊട്ടലോ ചോരയോ ഒന്നും തന്നെ കാണാനില്ല. ആശുപത്രിയിലെ കൂടുതൽ പരിശോധനകളിൽ എന്തെങ്കിലും കണ്ടെത്തിയോ എന്ന് വ്യക്തമല്ല.

വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. അത്ഭുതകരമായ രക്ഷപ്പെടൽ എന്നാണ് പലരും യുവതിയുടെ രക്ഷപ്പെടലിനെ വിശേഷിപ്പിച്ചത്. പലരും തങ്ങളുടെ ആശ്വാസവും കമന്റുകളിലൂടെ വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/222961/shocking-cctvfootage-netizens-miraculousescape-woman-falls-floor)