#glamyGanga |'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'

#glamyGanga |'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'
Apr 17, 2024 09:35 PM | By Susmitha Surendran

​സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നവർക്ക് സുപരിചിതമായ പേരാണ് ​ഗ്ലാമി ​ഗം​ഗ എന്നത്. തിരുവനന്തപുരം സ്വദേശിനിയായ ​ഗം​ഗ ചുരുങ്ങിയ സമയത്തിനുള്ളിലാണ് അറിയപ്പെടുന്നൊരു ബ്യൂട്ടി വ്ലോ​ഗറായി മാറിയത്.


ഇപ്പോഴിതാ തന്റെ ഒരു രോ​ഗാവസ്ഥയെ കുറിച്ച് വിവരിച്ച് ​ഗം​ഗ പങ്കിട്ട വീഡിയോ ശ്രദ്ധ നേടുകയാണ്. വയറിന് വേദനയും അസ്വസ്ഥകളും വന്ന് തുടങ്ങിയതോടെയാണ് ​ഗം​​ഗ ഡോക്ടറെ കാണുന്നത്.

എന്നാൽ പല ഡോക്ടർമാരെ മാറി മാറി കൺസൾട്ട് ചെയ്തിട്ടും രോ​ഗാവസ്ഥയിൽ വ്യത്യാസം വന്നില്ല. അതുകൊണ്ട് തന്നെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ വെച്ച് ​ഗൂ​ഗിളിൽ ​ഗം​ഗ സെർച്ച് ചെയ്ത് തന്റെ അസുഖം കാൻസറാണെന്ന് തീരുമാനിച്ച് ഉറപ്പിച്ചു.

അതുകൊണ്ട് തന്നെ വൈകാതെ താൻ മരിക്കുമെന്ന് ഓവർതിങ്ക് ചെയ്ത് നടന്നിരുന്നുവെന്നും ​ഗം​ഗ പുതിയ വീഡിയോയിൽ പറയുന്നു. യഥാർത്ഥ അസുഖം താൻ മറ്റൊരു ഡോക്ടർ വഴി കണ്ടുപിടിച്ചുവെന്നും പുതിയ വീഡിയോയിൽ ​ഗം​ഗ പറയുന്നു.

കാന്‍സറാണെന്ന് തെറ്റിദ്ധരിച്ചുവെന്ന് പറഞ്ഞാണ് വീഡിയോ ​ഗം​ഗ പങ്കുവെച്ചിരിക്കുന്നത്. 'ക്ലിയര്‍ സ്‌കിന്നായിരുന്ന മുഖത്ത് പെട്ടന്ന് കുറേ കുരുക്കള്‍ വന്നപ്പോള്‍ ഉപയോഗിക്കുന്ന മേക്കപ്പ് പ്രൊഡക്ടിന്റെ അനന്തരഫലമായിരിക്കും എന്നാണ് ആദ്യം കരുതിയത്.

അത് പരിഹരിക്കാന്‍ അത്തരം മേക്കപ്പ് പ്രൊഡക്ടുകള്‍ ഒന്നും ഉപയോഗിക്കാതെ ശ്രദ്ധിച്ചുവെങ്കിലും ഫലമുണ്ടായില്ല. അവസാനം ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്‍സള്‍ട്ട് ചെയ്തപ്പോള്‍ വ്യത്യസ്തമായ മേക്കപ്പ് സാധനങ്ങൾ മുഖത്ത് പരീക്ഷിക്കുന്നത് കൊണ്ടാവുമെന്ന് അവര്‍ പറഞ്ഞു.'

'അതല്ല കാരണം... നേരത്തെയും പല മേക്കപ്പ് പ്രൊഡക്ടുകളും ഉപയോഗിച്ചിരുന്നുവെന്നും അപ്പോഴൊന്നും ഈ പ്രശ്‌നം ഉണ്ടായിരുന്നില്ലെന്നും ഞാൻ ഡോക്ടറോട് പറഞ്ഞു.

പക്ഷെ അവരത് അംഗീകരിച്ചില്ല. പിന്നീട് ഞാൻ മേക്കപ്പ് പ്രൊഡക്ടിന്റെ ഉപയോഗം കുറച്ച് നോക്കി. പക്ഷെ ഒരുമാറ്റവും വന്നില്ല. ശേഷം മറ്റൊരു ഡര്‍മറ്റോളജിസ്റ്റിനെ കണ്ടു. അദ്ദേഹവും ആദ്യം പറഞ്ഞത് മേക്കപ് പ്രൊഡക്റ്റ്‌സിന്റെ അമിത ഉപയോഗമാണ് എന്നാണ്.' 

'ഞാന്‍ അത് കുറച്ചതിന് ശേഷമുള്ള എന്റെ അനുഭവങ്ങളും പറഞ്ഞപ്പോള്‍ ഹോര്‍മോണല്‍ ഇന്‍ബാലന്‍സാണ് അതുകൊണ്ട് പാല്‍ ഉല്‍പന്നങ്ങള്‍ കുറയ്ക്കണമെന്ന് പറഞ്ഞു. അങ്ങനെ പാല്‍ ഉല്‍പന്നങ്ങള്‍ കുറച്ചപ്പോള്‍ ചെറിയ വ്യത്യാസം വന്നുവെങ്കിലും പറയത്തക്ക വലിയ മാറ്റം ഉണ്ടായില്ല.

പിന്നീട് കവിളില്‍ മാത്രം വന്നിരുന്ന കുരുക്കള്‍ മുഖം നിറയെ വരാന്‍ തുടങ്ങി. അപ്പോഴേക്കും എനിക്ക് വയറിന് വല്ലാത്ത വേദനയും അസ്വസ്ഥതകളും ഉണ്ടായി.' 'ഒന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥ. പച്ചവെള്ളം കുടിച്ചാല്‍ പോലും വയറ് വീര്‍ക്കും. ഭയങ്കര ക്ഷീണം. എന്ത് കഴിച്ചാലും ടോയ്ലെറ്റിൽ പോകുന്ന അവസ്ഥ.

ശരീരികമായി ക്ഷീണിച്ചു. ഒരിക്കല്‍ ടോയിലറ്റില്‍ പോയപ്പോള്‍ മോഷനില്‍ ബ്ലെഡ് കണ്ടു. അതോടെ പേടിയായി. വായില്‍ നിന്നോ മൂക്കില്‍ നിന്നോ ചെവിയില്‍ നിന്നോ മോഷനിലൂടെയോ ബ്ലെഡ് വന്നാല്‍ അത് കാന്‍സറായിരിക്കും എന്നായിരുന്നു എന്റെ അറിവ്.' കാണുമ്പോള്‍ എനിക്ക് ആരാണെന്ന് അറിയില്ലായിരുന്നു: പരിണീതി 'ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഓവര്‍ തിങ്ക് ചെയ്യാന്‍ തുടങ്ങി.

കാന്‍സറാണെന്ന് ഞാന്‍ സ്വയം ഉറപ്പിച്ചു. വീട് പണി തീരുന്നതിന് മുമ്പേ മരിച്ചുപോകുമോയെന്നൊക്കെയായി ചിന്ത. ഡോക്ടറെ കണ്ടാല്‍ ചികിത്സിക്കാന്‍ കാശില്ല. കയ്യിലുള്ള കാശെടുത്താല്‍ വീട് പണി നടക്കില്ല. വരുന്നത് പോലെ വരട്ടെ ഡോക്ടറെ കാണില്ല എന്നായിരുന്നു ആദ്യം കരുതിയത്.

പക്ഷെ എന്റെ ശോക ഭാവം കണ്ട ഒരു സുഹൃത്ത് കാര്യം തിരക്കി. പോയി ഒരു ഗാസ്റ്റട്രബ്‌ളിജിസ്റ്റിനെ കാണാന്‍ പറഞ്ഞു.' 'ആദ്യം മടിച്ചുവെങ്കിലും പിന്നീട് ഞാന്‍ ഡോക്ടറെ കണ്ടു. അപ്പോഴാണ് ശരിക്കും എനിക്ക് എന്താണ് പ്രശ്‌നമെന്ന് മനസിലായത്. എനിക്ക് ഇരിട്ടബിള്‍ ബൗള്‍ സിന്‍ഡ്രം അഥവാ ഐബിഎസ് എന്ന രോഗാവസ്ഥയാണ്.

24 മണിക്കൂര്‍ പ്രവൃത്തിക്കേണ്ട കുടലിനെ ഞാന്‍ 54 മണിക്കൂര്‍ പ്രവൃത്തിപ്പിച്ചതിന്റെ അനന്തരഫലം. ജങ്ക് ഫുഡ്ഡും ടെന്‍ഷനും ആന്‍സൈറ്റിയും എല്ലാം കാരണം ഈ രോഗം വരാം. കൃത്യമായ ഒരു കാരണം ഇല്ല. ഈ രോഗാവസ്ഥയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ് എന്റെ വയറിന് ഉണ്ടായ അസ്വസ്ഥത.'

'കഴിക്കുന്ന ഭക്ഷണം പ്രോപ്പര്‍ അല്ലെങ്കില്‍ അത് മുഖത്തിനെയും ബാധിക്കും. കുരുക്കള്‍ വരും. സെക്കന്റ് ബ്രെയിനാണ് നമ്മുടെ വയര്‍. അത് ഇന്‍ബാലന്‍സായാല്‍ മൊത്തതില്‍ കുഴയും. വെജിറ്റബിള്‍സ്, ഫ്രൂട്ട്, പ്രൊബയോട്ടിക്കായിട്ടുള്ള ഫുഡ്ഡൊക്കെ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ തന്നെ ഇത് കണ്‍ട്രോള്‍ ആവും.'

'പ്രൊബയോട്ടിക് ഡാബ്ലറ്റ്‌സാണ് എനിക്ക് ഡോക്ടര്‍ തന്നത്. അത് രണ്ട് ദിവസം കഴിച്ചപ്പോഴേക്കും എന്റെ വയറിന്റെ അസ്വസ്ഥതകള്‍ എല്ലാം മാറി. ഡിസംബറിലാണ് ഞാന്‍ മെഡിസിന്‍ എടുത്ത് തുടങ്ങിയത്. ഈ നാല് മാസം കൊണ്ട് ഞാന്‍ പെര്‍ഫക്ട് ഓകെയായി. മുഖത്തെ കുരുക്കളും പോയി. ഇപ്പോള്‍ ഡയറ്റ് എല്ലാം കണ്‍ട്രോള്‍ ചെയ്താണ് മുന്നോട്ട് പോകുന്നത്', ​​ഗ്ലാമി ​ഗം​ഗ പറയുന്നു.

#video #shared #glamyGanga #describing #her #illness #gaining #attention.

Next TV

Related Stories
യമുന റാണിയുടെ രണ്ടാം വിവാഹവും ഡിവോഴ്സിലേക്ക്? ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കുന്നില്ല; മറുപടിയുമായി നടി

Nov 7, 2025 11:21 AM

യമുന റാണിയുടെ രണ്ടാം വിവാഹവും ഡിവോഴ്സിലേക്ക്? ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കുന്നില്ല; മറുപടിയുമായി നടി

യമുന റാണിയുടെ രണ്ടാം വിവാഹവും ഡിവോഴ്സിലേക്ക്? വിവാഹമോചനത്തിനെക്കുറിച്ച് നടിയുടെ മറുപടി...

Read More >>
Top Stories










News Roundup






https://moviemax.in/-